Saturday, March 9, 2013
കൊലക്കേസ് പ്രതി അമിത്ഷാ ബിജെപി ദേശീയ നേതൃത്വത്തിലേക്ക്
വ്യാജ ഏറ്റുമുട്ടല്‍ കേസിലെ പ്രതിയും ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രിയുമായ അമിത് ഷായെ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയാക്കാന്‍ സംഘടനാതല നീക്കം തുടങ്ങി. രാജ്നാഥ്സിങ് അധ്യക്ഷനായി ചുമതലയേറ്റതിനെ തുടര്‍ന്ന് വരുത്തുന്ന മാറ്റത്തിന്റെ ഭാഗമായാണ് അമിത് ഷായെ ദേശീയ തലത്തിലേക്ക് ഉയര്‍ത്തുന്നത്. പത്ത് ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായി അമിത് ഷായെ നിയമിക്കുന്ന കാര്യത്തില്‍ തീരുമാനമായി. നരേന്ദ്ര മോഡിയാകും അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്ന് ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തോടെ വ്യക്തമായിരുന്നു. ദേശീയ നേതൃത്വത്തില്‍ മോഡി പിടിമുറുക്കുന്നതിന്റെ ഭാഗമായാണ് അമിത് ഷാക്ക് സംഘടനാതലത്തില്‍ നിര്‍ണായക പദവി നല്‍കുന്നത്. പുതിയ ഭാരവാഹികളെ അടുത്തയാഴ്ച പ്രഖ്യാപിക്കും.
കൊലപാതകക്കേസില്‍ സിബിഐ പേര് ചേര്‍ത്തതിനെത്തുടര്‍ന്നാണ് നരേന്ദ്രമോഡിയുടെ ഉറ്റ തോഴനായ അമിത്ഷാ ആഭ്യന്തരമന്ത്രിപദം രാജിവച്ചത്. സൊഹ്റാബുദ്ദീന്‍ ഷെയ്ഖ്, ഭാര്യ കൗസര്‍ബി, തുള്‍സിറാം പ്രജാപതി എന്നിവരെ സംസ്ഥാന പൊലീസിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസുകളിലെ ബുദ്ധികേന്ദ്രം അമിത് ഷാ ആണെന്ന് സിബിഐ കണ്ടെത്തിയിരുന്നു. ജാമ്യത്തിലുള്ള ഇയാള്‍ക്ക് ഗുജറാത്തില്‍ പോകാന്‍ അനുമതിയില്ല.
deshabhimani 090313
Subscribe to:
Post Comments (Atom)
No comments:
Post a Comment