കേരളത്തില്‍ 2012ല്‍ 1575 മലമ്പനിക്കേസ് റിപ്പോര്‍ട്ട് ചെയ്തതായും മൂന്നു പേര്‍ മരിച്ചതായും ആരോഗ്യ സഹമന്ത്രി അബു ഹസിം ഖാന്‍ ചൗധരി ലോക്സഭയെ അറിയിച്ചു. 2011ല്‍ 1993 മലമ്പനി കേസ് രജിസ്റ്റര്‍ചെയ്തു. ഇതില്‍ മരണം രണ്ട്. കെ പി ധനപാലനാണ് കേരളത്തില്‍ രണ്ടുവര്‍ഷങ്ങളില്‍ പകര്‍ച്ചവ്യാധി വര്‍ധിക്കുകയാണെന്ന് സൂചിപ്പിക്കുന്ന മറുപടി മന്ത്രി നല്‍കിയത്. സംസ്ഥാനത്ത് 2012ല്‍ 4172 ഡെങ്കി കേസ് റിപ്പോര്‍ട്ട് ചെയ്യുകയും 15 പേര്‍ മരിക്കുകയുംചെയ്തു. 2011ല്‍ 1304 കേസായിരുന്നു രജിസ്റ്റര്‍ചെയ്തത്. 10 പേര്‍ മരിച്ചു. 2013ല്‍ ഇതുവരെ 216 കേസ്റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആന്ധ്രപ്രദേശിനും(41)കര്‍ണാടകത്തിനും(35) പുറമെ ഈ വര്‍ഷം ഡെങ്കി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന സംസ്ഥാനം കേരളംമാത്രം. ജപ്പാന്‍ജ്വരം ബാധിച്ച് കേരളത്തില്‍ 2012ല്‍ ആറു പേര്‍ മരിച്ചു. 2011ലും ആറു പേര്‍ മരണമടഞ്ഞിരുന്നു. കേരളത്തില്‍ 2012ല്‍ 66 ചിക്കുന്‍ ഗുനിയ കേസാണ് റിപ്പോര്‍ട്ട് ചെയ്തത്. 2011ല്‍ സംസ്ഥാനത്ത് ക്ഷയരോഗം ബാധിച്ച് 1002 പേര്‍ മരിച്ചു. 26,126 കേസാണ് റിപ്പോര്‍ട്ട് ചെയ്തത്. 2012ലാകട്ടെ 25,942 ക്ഷയരോഗക്കേസ് രജിസ്റ്റര്‍ചെയ്തു.
വൈദ്യമേഖലയിലെ വിജ്ഞാനം കാലാനുസൃതമായി നവീകരിക്കാന്‍ പ്രൊഫഷണല്‍ യോഗങ്ങളില്‍ ഡോക്ടര്‍മാര്‍ പങ്കെടുക്കണമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിര്‍ദേശമുണ്ടെന്ന് പി കരുണാകരനെ ആരോഗ്യസഹമന്ത്രി ഗുലാം നബി ആസാദ് അറിയിച്ചു. അഞ്ചുവര്‍ഷത്തില്‍ കുറഞ്ഞത് 30 മണിക്കൂറെങ്കിലും തുടര്‍ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായ യോഗങ്ങളില്‍ പങ്കെടുക്കണം. ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കാന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സാമ്പത്തിക സഹായം നല്‍കുന്നതായും മന്ത്രി അറിയിച്ചു. കേരളത്തില്‍ വിദ്യാഭ്യാസ വായ്പ ഇനത്തില്‍ 2012 ഡിസംബര്‍ വരെയുള്ള കണക്കു പ്രകാരം പൊതുമേഖലാ ബാങ്കുകള്‍ക്ക് 6743.60 കോടി രൂപ തിരിച്ചുകിട്ടാനുണ്ടെന്ന് മന്ത്രി നമോ നാരായണ്‍ മീണ അറിയിച്ചു. 296992 അക്കൗണ്ടുകളില്‍നിന്നുള്ള വായ്പയാണിതെന്ന് മന്ത്രി പി കരുണാകരനെ അറിയിച്ചു. മൂന്നു വര്‍ഷങ്ങളിലായി ഭക്ഷ്യ എണ്ണയുടെ ഇറക്കുമതിച്ചുങ്കത്തില്‍ കുറവ് വരുത്തിയിട്ടില്ലെന്ന് എം ബി രാജേഷിനെ ധനസഹമന്ത്രി എസ് എസ് പളനിമാണിക്യം അറിയിച്ചു.
അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും സഹായികള്‍ക്കുമായി എല്‍ഐസിയുടെ സഹായത്തോടെ നടപ്പാക്കുന്ന അങ്കണവാടി കാര്യകര്‍ത്രി ഭീമ യോജന എന്ന സാമൂഹ്യ സുരക്ഷ പദ്ധതിക്കു കീഴില്‍ 2013ല്‍ കേരളത്തിന് 3,60,000 രൂപ അനുവദിച്ചെന്ന് വനിത ശിശു വികസന മന്ത്രി കൃഷ്ണ തീരഥ് അറിയിച്ചു. സ്വാഭാവിക മരണ വിഭാഗത്തിലാണിത്. ഇതിനു പുറമെ അങ്കണവാടി ജീവനക്കാരുടെ മക്കള്‍ക്കുള്ള സ്കോളര്‍ഷിപ്പിനായി 22,315,800 രൂപയും അനുവദിച്ചു. ഒന്‍പത് മുതല്‍ 12-ാംക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഓരോ മൂന്നു മാസത്തിലുമാണ് സ്കോളര്‍ഷിപ് നല്‍കുന്നത്. വിദേശ സര്‍വകാലാശാലകള്‍ക്കോ കോളേജുകള്‍ക്കോ ഇന്ത്യയില്‍ നേഴ്സിങ് കോളേജുകള്‍ തുടങ്ങാന്‍ അനുമതി നല്‍കാന്‍ നിലവില്‍ ചട്ടം അനുവദിക്കുന്നില്ലെന്ന് ഗുലാം നബി ആസാദ് അറിയിച്ചു. പ്രാദേശിക ഗ്രാമീണ ബാങ്കുകളിലെ ജീവനക്കാരെ പൊതുമേഖലാ ബാങ്കുകള്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തില്ലെന്ന് എം കെ രാഘവനെ ധനസഹമന്ത്രി നമോ നാരായണ്‍ മീണ അറിയിച്ച
deshabhimani 090313
No comments:
Post a Comment