Tuesday, March 19, 2013
ഗവര്‍ണറുടെ ഭൂമി ഗവര്‍ണര്‍ക്ക് തന്നെ പാട്ടത്തിന് നല്‍കി
നിയമപ്രകാരം സര്‍വകലാശാലയുടെ സ്വത്തുക്കളുടെ ഉടമയായ ഗവര്‍ണറുടെ ഭൂമി അദ്ദേഹത്തിനുതന്നെ എന്‍സിസിയുടെ പേരില്‍ പാട്ടത്തിനു നല്‍കിയ വിചിത്ര സംഭവമാണ് കലിക്കറ്റ് സര്‍വകലാശാലയില്‍ പുതിയ വിജിലന്‍സ് അന്വേഷണത്തിന് വഴിതുറന്നത്. സര്‍വകലാശാലാ മുന്‍ രജിസ്ട്രാര്‍ ഡോ. ടി കെ നാരായണന്‍ അഡ്വ. എം സി ആഷി വഴി സമര്‍പ്പിച്ച പരാതിയിലാണ് വിദ്യാഭ്യാസ മന്ത്രിക്കും വൈസ് ചാന്‍സലര്‍ക്കും രജിസ്ട്രാര്‍ക്കുമെതിരെ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.
2011 ആഗസ്ത് 24നാണ് കേസിനാസ്പദമായ സംഭവങ്ങള്‍ക്ക് തുടക്കം. സര്‍വകലാശാലാ ക്യാമ്പസില്‍ എന്‍സിസി കെട്ടിടം പണിയാന്‍ ആറേക്കര്‍ ഭൂമി വിട്ടുതരണമെന്നാവശ്യപ്പെട്ട് കേണല്‍ വിജയന്‍ സര്‍വകലാശാലാ അധികൃതര്‍ക്ക് അപേക്ഷ നല്‍കി. ഒക്ടോബര്‍ 21ന് ചേര്‍ന്ന സിന്‍ഡിക്കറ്റ് ആറിനു പകരം എട്ടേക്കര്‍ ഭൂമി നല്‍കാന്‍ തീരുമാനിച്ചു. ഇതിനുള്ള ധാരണാപത്രം ഒപ്പിടുന്നതിന് ഒക്ടോബര്‍ 28ന് ഉത്തരവ് പുറത്തിറക്കി. ഈ ഉത്തരവ് ലംഘിച്ച് ഡിസംബര്‍ 19ന് 50 വര്‍ഷത്തേക്ക് പാട്ടക്കരാര്‍ രജിസ്റ്റര്‍ ചെയ്തു. സെന്റിന് ലക്ഷങ്ങള്‍ വിലമതിക്കുന്ന ഭൂമിയാണ് 50 വര്‍ഷത്തേക്ക് 6,000 രൂപ പാട്ടത്തിനു നല്‍കിയത്. ഗവര്‍ണറുടെ പേരിലാണ് പാട്ടക്കരാര്‍. രജിസ്ട്രാറാണ് ഗവര്‍ണര്‍ക്കുവേണ്ടി ഒപ്പിട്ടത്. നിയമപ്രകാരം സര്‍വകലാശാലയുടെ സ്വത്തുക്കളുടെ ഉടമയായ ഗവര്‍ണറുടെ ഭൂമി അദ്ദേഹത്തിനുതന്നെ പാട്ടത്തിനു നല്‍കി അത് എന്‍സിസിക്ക് കൈമാറിയിരിക്കുകയാണ്. പാട്ടക്കരാറില്‍ എന്‍സിസിക്കുവേണ്ടി ഒപ്പിട്ടിട്ടുള്ളത് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സി സന്ദീപ്കുമാറാണ്. അനുമതിപത്രമില്ലാതെയാണിത്. മാത്രമല്ല, സര്‍വകലാശാലാ ഭൂമി ഇതരആവശ്യങ്ങള്‍ക്കായി കൈമാറുന്നത് ചട്ടവിരുദ്ധമാണ്.
ലീഗ് നേതാക്കളുള്‍പ്പെട്ട സിന്‍ഡിക്കറ്റ് നേരത്തേ കൈക്കൊണ്ട ഭൂമിദാനം വിവാദമായപ്പോള്‍ ഇടപാടുകള്‍ റദ്ദാക്കിയെങ്കിലും എന്‍സിസിക്ക് ഭൂമി കൈമാറിയത് റദ്ദാക്കിയിരുന്നില്ല. ഇടപാട് ബോധ്യപ്പെട്ടിട്ടും മന്ത്രി അഴിമതിക്ക് കൂട്ടുനില്‍ക്കുകയായിരുന്നുവെന്ന് ഹര്‍ജിയില്‍ പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രിക്കെതിരെ വിജിലന്‍സ് അന്വേഷണം
തൃശൂര്‍: ചാന്‍സലര്‍കൂടിയായ ഗവര്‍ണറുടെ പേരില്‍ കലിക്കറ്റ് സര്‍വകലാശാലയുടെ ഭൂമി ചട്ടങ്ങള്‍ ലംഘിച്ച് പാട്ടത്തിന് നല്‍കിയെന്ന പരാതിയില്‍ വിദ്യാഭ്യാസമന്ത്രിക്കും വൈസ് ചാന്‍സലര്‍ക്കും രജിസ്ട്രാര്‍ക്കുമെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. കലിക്കറ്റ് സര്‍വകലാശാലയുടെ എട്ടേക്കര്‍ ഭൂമി ഗവര്‍ണറുടെ പേരില്‍ പാട്ടക്കരാറുണ്ടാക്കി 50 വര്‍ഷത്തേക്ക് 6,000 രൂപ പാട്ടത്തിന് എന്‍സിസിക്ക് കൈമാറി എന്ന പരാതിയിലാണ് തൃശൂര്‍ വിജിലന്‍സ് സ്പെഷ്യല്‍ ജഡ്ജ് വി ഭാസ്കരന്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണറിപ്പോര്‍ട്ട് ജൂലൈ 17നകം കോടതിയില്‍ സമര്‍പ്പിക്കാന്‍ മലപ്പുറം വിജിലന്‍സ് ഡിവൈഎസ്പിക്ക് നിര്‍ദേശം നല്‍കി. വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ്, വൈസ്ചാന്‍സലര്‍ ഡോ. എം അബ്ദുള്‍ സലാം, രജിസ്ട്രാര്‍ ഡോ. പി പി മുഹമ്മദ്, ഭൂമി കൈമാറാന്‍ തീരുമാനമെടുത്ത സിന്‍ഡിക്കറ്റംഗങ്ങള്‍, എന്‍സിസി ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ അന്വേഷണം നടത്താനാണ് ഉത്തരവ്.
deshabhimani 190313
Subscribe to:
Post Comments (Atom)
No comments:
Post a Comment