Saturday, March 16, 2013
സൈനികരെ തിരിച്ചയക്കാത്തത് ഇന്ത്യയുടെ നിലപാട് കാരണമെന്ന് ഇറ്റലി
പ്രത്യേക കോടതി രൂപീകരിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് ഇന്ത്യന്‍സര്‍ക്കാര്‍ പാലിക്കാത്തതും സൈനികര്‍ക്കെതിരെ കുറ്റം ചുമത്താത്തതും കാരണമാണ് രണ്ട് സൈനികരെയും തിരിച്ചയക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്ന് ഇറ്റാലിയന്‍ എംബസി വൃത്തങ്ങള്‍ പറഞ്ഞു.
ഏത് ഏജന്‍സി വിചാരണ നടത്തണമെന്ന് നിശ്ചയിക്കാനാണ് സൈനികരെ തടങ്കലില്‍ വച്ചത്. സംഭവം നടന്ന് ഒരുവര്‍ഷമായിട്ടും തീരുമാനമായില്ല. കുറ്റമൊന്നും ചുമത്തിയതുമില്ല. വിചാരണയ്ക്കുള്ള അധികാരം ഇന്ത്യക്കാണെന്നത് സ്ഥാപിക്കപ്പെട്ടിട്ടുള്ള കാര്യമല്ല. പ്രത്യേക കോടതി രൂപീകരിക്കുന്നതിലും പരാജയപ്പെട്ടു. കേസ് നടത്തിപ്പിന് ഏതെങ്കിലും അന്വേഷണ ഏജന്‍സിയെ ചുമതലപ്പെടുത്തിയതുമില്ല. സൈനികരെ വിചാരണ ചെയ്യാനുള്ള കേരളത്തിന്റെ അധികാരം സുപ്രീംകോടതി ജനുവരി 18നു റദ്ദാക്കിയിരുന്നു. ഇതിനുശേഷം മാര്‍ച്ച് 11ന് സൈനികരെ തിരിച്ചയക്കില്ലെന്ന് അറിയിക്കുന്നതു വരെ ഒരു നടപടിയുമുണ്ടായില്ല. സുപ്രീംകോടതിയും ഇതുവരെ കുറ്റം ചുമത്തിയിട്ടില്ല. വിചാരണ ചെയ്യാന്‍ ആര്‍ക്കാണ് അധികാരമെന്നത് മാത്രമാണ് കോടതി തീരുമാനിച്ചത്. വിചാരണപ്രക്രിയ തുടങ്ങിയില്ല. അതിനാല്‍ ഇക്കാര്യത്തില്‍ ഇന്ത്യയും ഇറ്റലിയും തമ്മില്‍ ധാരണയിലെത്തുകയാണ് വേണ്ടത്. നയതന്ത്രപരിഹാരത്തിന് ശ്രമിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടെങ്കിലും പ്രതികരണമുണ്ടായില്ലെന്നും എംബസി വൃത്തങ്ങള്‍ പറഞ്ഞു. രാജ്യം വിട്ടുപോകരുതെന്ന് സുപ്രീംകോടതി നിര്‍ദേശിച്ച പശ്ചാത്തലത്തില്‍ ഇറ്റാലിയന്‍ സ്ഥാനപതി യാത്രയ്ക്കായി വന്നാല്‍ തടയണമെന്ന് വിമാനത്താവളങ്ങളില്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്കി.
deshabhimani 160313
Labels:
വാർത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment