കേരള സര്‍വകലാശാലാ സെനറ്റിലേക്കുള്ള വിദ്യാര്‍ഥി പ്രതിനിധികളുടെയും യൂണിയന്‍ അക്കൗണ്ട്സ് കമ്മിറ്റി തെരഞ്ഞെടുപ്പിലും എസ്എഫ്ഐക്ക് ഉജ്വല വിജയം. സെനറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പത്തില്‍ ഏഴ് സീറ്റ് എസ്എഫ്ഐ- എഐഎസ്എഫ് സഖ്യം നേടി. ആര്‍ എസ് ബാലമുരളി (കേരള ലോ അക്കാദമി ലോ കോളേജ്, തിരുവനന്തപുരം), ജെ മിനീസ (എല്‍എല്‍ബി, ഗവ. ലോ കോളേജ്, തിരുവനന്തപുരം), എസ് ആര്‍ രാഹുല്‍ (എല്‍എല്‍ബി, ശ്രീനാരായണ കോളേജ് ഓഫ് ലീഗല്‍ സ്റ്റഡീസ്, കൊല്ലം), എം ലെനിന്‍ലാല്‍ (ചരിത്രവിഭാഗം, കാര്യവട്ടം ക്യാമ്പസ്), ആര്‍ ഹരിലാല്‍ രാജന്‍ (കേരള ലോ അക്കാദമി ലോ കോളേജ്), ടി പി അഭിമന്യു (ഫാത്തിമ മെമ്മോറിയല്‍ ട്രെയ്നിങ് കോളേജ്, കൊല്ലം), വി വി വിശാഖ് (കേരള ലോ അക്കാദമി ലോ കോളേജ്) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടവര്‍. അക്കൗണ്ട്സ് കമ്മിറ്റിയിലേക്ക് ആകെയുള്ള അഞ്ചില്‍ അഞ്ചും എസ്എഫ്ഐ നേടി.
ടികെഎം എന്‍ജിനിയറിങ് കോളേജില്‍ എസ്എഫ്ഐക്കു ചരിത്രവിജയം
അയത്തില്‍: ടികെഎം എന്‍ജിനിയറിങ് കോളേജില്‍ എസ്എഫ്ഐ സ്ഥാനാര്‍ഥികള്‍ക്ക് ചരിത്രവിജയം. എല്ലാ സീറ്റിലും എസ്എഫ്ഐ ആധികാരികവിജയം നേടുകയായിരുന്നു. തെരഞ്ഞെടുക്കപ്പെട്ടവര്‍: സിദ്ധാര്‍ഥ് പി ശശി (ചെയര്‍മാന്‍), സായ് നിവേദിത (വൈസ്ചെയര്‍പേഴ്സണ്‍), അനന്തകൃഷ്ണന്‍ ഉണ്ണിത്താന്‍ (ജനറല്‍സെക്രട്ടറി), ജെഫിന്‍ കെ ബേബി (മാഗസിന്‍ എഡിറ്റര്‍), ആര്‍ വിഷ്ണു (ആര്‍ട്സ്ക്ലബ് സെക്രട്ടറി). എന്‍ എല്‍ നിധീഷ്, ടോബി എബ്രഹാം (യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലേഴ്സ്). ടികെഎം എന്‍ജിനിയറിങ്കോളേജ് ഇലക്ഷനില്‍ എസ്എഫ്ഐക്ക് മികച്ച വിജയം സമ്മാനിച്ച എല്ലാ വിദ്യാര്‍ഥികളെയും എസ്എഫ്ഐ കൊല്ലം ഈസ്റ്റ് ഏരിയകമ്മിറ്റി അഭിവാദ്യം ചെയ്തു.
deshabhimani 190313
No comments:
Post a Comment