Tuesday, March 19, 2013

നികുതി വരുമാനത്തില്‍ വന്‍ ചോര്‍ച്ച: സിഎജി


സംസ്ഥാനത്തിന്റെ നികുതി വരുമാനത്തില്‍ വന്‍ ചോര്‍ച്ച സംഭവിക്കുന്നതായി കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്. വാണിജ്യ നികുതി വകുപ്പിലെ നികുതി വെട്ടിപ്പ് ഉള്‍പ്പെടെ 810 കോടിയുടെ നഷ്ടം 2011-12 സാമ്പത്തിക വര്‍ഷം ഖജനാവിന് ഉണ്ടായതായി നിയമസഭയില്‍ വെച്ച റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നു. വില്‍പന നികുതി, വാണിജ്യ നികുതി, സ്റ്റാപ് ഡ്യട്ടി, രജിസ്ട്രേഷന്‍ ഫീസ്, കെട്ടടി നികുതി, കാര്‍ഷിക നികുതി, വൈദ്യുതി, ഭാഗ്യക്കുറി എന്നിവയില്‍ നിന്നുള്ള വരുമാനത്തില്‍ഗണ്യമായ ചോര്‍ച്ചയുണ്ടയി. വാണിജ്യ നികുതി മേഖലയില്‍ വലിയ തോതിലുള്ള വെട്ടിപ്പ് നടക്കുന്നുണ്ട്.

378 വ്യാപാരികള്‍ വാണിജ്യ നികുതി വകുപ്പില്‍ രജിസ്ട്രേഷന്‍ എടുത്തിട്ടില്ല. 56 വ്യാപാരികള്‍ ക്രയവിക്രയ തുക മറച്ചുവെച്ചത് 211.26 കോടി രൂപയുടെ നികുതി കുറവായി ചുമത്തുന്നതിന് ഇടയാക്കി. ദിവസപ്രായമായ കോഴിക്കുഞ്ഞുങ്ങള്‍ക്ക് തറവില നിശ്ചയിച്ചിരുന്നില്ല. സംസ്ഥാനത്തിന്റെ പുറത്തുനിന്ന് കൃഷിക്കാര്‍ വാങ്ങിയ കോഴിക്കുഞ്ഞുങ്ങള്‍ക്ക് നികുതി നിശ്ചയികുകന്നതിന് പിഴ ചുമത്തിയത് കെപ്കോ നിശ്ചയിച്ചതിനേക്കാള്‍ താഴ്ന്ന വിലയ്ക്കായിരുന്നു. ഇത് 3.84 കോടിയുടെ നികുതി നഷ്ടത്തിനിടയാക്കി. വ്യാജ സി, എഫ് പ്രതിജ്ഞാപത്രങ്ങള്‍ ഉപയോഗിക്കുന്നതു സംബന്ധിച്ച് കുററാന്വേ ഷണ വകുപ്പിന്റെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നിട്ടും 5.03 കോടിയുടെ നികുതി വസൂലാക്കുന്നതിന് വകുപ്പ് നടപടി സ്വീകരിച്ചില്ലെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. പ്ലൈവുഡിന്റെ തറവില പുതുക്കുന്നതിലുള്ള കാലതാമസം മൂലം 2.02 കോടിയുടെ വരുമാനം നഷ്ടമായി. വാര്‍ഷിക റിട്ടേണുകളിലെ തെറ്റുകളും കോടികളുടെ നികുതി നഷ്ടത്തിനിടയാക്കി. മൂന്ന് ഓഫീസുകളിലെ നാല് കേസുകളില്‍ മാത്രം 5.97 കോടിയുടേതാണ് ഈ രീതിയിലുള്ള നഷ്ടം. ഒരു വ്യാപാരിയുടെ ക്രയവിക്രയം 33.41 കോടി എന്തിനു പകരം പകരം9.12 കോടി എന്ന് തെറ്റായി രേഖപ്പെടുത്തിയത് 3.74 കോടിയുടെ നികുതി നഷ്ടമാണുണ്ടാക്കിയത്. വൈദ്യുതി മീറ്റുകളുടെ വാടക ക്രയവിക്രയത്തില്‍ കെഎസ്ഇബി ഉള്‍പ്പെടുത്താത്തതു മൂലം 43.16 കോടിയാണ് ഖജനാവിന് നഷ്ടം

. വിവിധ എച്ച് ടി ഉപഭോക്താക്കള്‍ക്ക് നല്‍കിയ വൈദ്യുതിക്ക് സര്‍ചാര്‍ജ് ഈടാക്കത്തതും നഷ്ടമുണ്ടാക്കി. വൈദ്യുതി സര്‍ചാര്‍ജിലുടെ നശിച്ചു പോയ തോട്ടങ്ങള്‍ക്കായി ചെലവാക്കിയ 3.04 കോടിയിലും നികുതി ചുമത്തിയില്ല. ഭൂമി ഇടപാടുകളിലെ വെട്ടിപ്പുകള്‍, സര്‍ക്കാര്‍ ഓഫീസുകളിലെ സേവന നികുതി പിരിവിലെ വീഴ്ച തുടങ്ങിയവയിലേക്കും സിഎജി റിപ്പോര്‍ട്ട് വിരല്‍ചൂണ്ടുന്നു. 974 കെട്ടിടങ്ങള്‍ക്ക് ആഡംബര നികുതി ഒഴിവാക്കിയത് 36.24 ലക്ഷത്തിന്റെ നഷ്ടമുണ്ടാക്കി. ഭാഗ്യക്കുറി വകുപ്പിന്റെ വീഴ്ചകളും നികുതി ചോര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ചു.

സമ്മാനം നേടിയ 91 ടിക്കറ്റുകള്‍ക്കായി 118 പേര്‍ അവകാശവാദമുന്നയിച്ചു. ഇതില്‍ 51 കേസ് തീര്‍പ്പായിട്ടില്ല. വാഗ്ദാനം ചെയ്തതിനേക്കാള്‍ കൂടുതല്‍ സമ്മാനം 66 നറുക്കെടുപ്പുകളില്‍ നല്‍കിയതും നഷ്ടത്തിനിടയാക്കി. ഭാഗ്യക്കുറി വകുപ്പിന്റെ സോഫ്റ്റ്വെയര്‍ നാലുവര്‍ഷത്തിനു ശേഷവും പരിശോധിച്ച് വിശ്വാസ്യത ഉറപ്പാക്കിയിട്ടില്ല. സമ്മാനങ്ങള്‍ നേടുന്നതിലെ തട്ടിപ്പിന്റെ സാധ്യതയും റിപ്പോര്‍ട്ടില്‍ സൂചിപ്പികകുന്നു. മുംബെയിലെ 30 കുടുംബങ്ങളില്‍ താമസിക്കുന്നവര്‍ സമ്മാനങ്ങള്‍ ആവര്‍ത്തിച്ചു നേടിയത് സംശയത്തിനിടയാക്കുന്നു. വിവിധ പൊതുമേഖലാ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ അനവദിച്ച വായ്പകളില്‍ പലിശ ഈടാക്കാത്തത് 206.58 കോടിയുടെ വരുമാന ചോര്‍ച്ചയുണ്ടാക്കി.

deshabhimani

No comments:

Post a Comment