Tuesday, March 19, 2013

കെ ബാബുവിനും അനൂപ് ജേക്കബിനുമെതിരെ അഴിമതി ആരോപണം


മന്ത്രിമാരായ കെ ബാബുവിനും അനൂപ് ജേക്കബിനുമെതിരെ പ്രതിപക്ഷം നിയമസഭയില്‍ അഴിമതി ആരോപണം ഉന്നയിച്ചു. കുട്ടനാട് പാക്കേജിലെ പോളവാരലില്‍ ഫിഷറീസ് മന്ത്രി കെ ബാബു 15.5 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് രാജു എബ്രഹാമാണ് സഭയില്‍ രേഖാമൂലം അറിയിച്ചത്. മന്ത്രിയുടെ കൈകള്‍ ശുദ്ധമാണെങ്കില്‍ വിജിലന്‍സ് അന്വേഷണം നേരിടണമെന്നും അദ്ദേഹം പറഞ്ഞു.

അനൂപ് ജേക്കബിനെതിരെയും നിയമസഭയില്‍ അഴിമതി ആരോപണമുയര്‍ന്നു. ടി വി രാജേഷാണ് അനൂപിനെതിരെ ആരോപണമുന്നയിച്ചത്. അനൂപിന്റെ ചുമതലയിലുള്ള സിവില്‍ സപ്ലൈസ്, രജിസ്ട്രേഷന്‍ വകുപ്പുകളില്‍ 24 കോടി രൂപയുടെ അഴിമതി നടന്നെന്നാണ് ആരോപണം. മന്ത്രിയെ മാറ്റിനിര്‍ത്തി സിറ്റിങ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും രാജേഷ് ആവശ്യപ്പെട്ടു.


വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ് നല്‍കിയതില്‍ അഴിമതി വിഎസ്

തിരു: പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ് നല്‍കിയതിലെ അഴിമതി അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ഓരോന്നിനും 15000 രൂപ അധികം കാട്ടിയാണ് 251 കുട്ടികള്‍ക്ക് ലാപ്ടോപ്പ് നല്‍കിയത്. മന്ത്രിയുടെ ഓഫീസ് അറിഞ്ഞു കൊണ്ടാണ് ഈ തീരുമാനമെടുത്തത്. അഴിമതിയെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


deshabhimani

No comments:

Post a Comment