Tuesday, March 19, 2013
അനീഷ് രാജന്‍ സ്മരണയില്‍ നെടുങ്കണ്ടം ചുവപ്പണിഞ്ഞു
നെടുങ്കണ്ടം/തൊടുപുഴ: അനീഷ് രാജന്റെ സ്മരണയില്‍ മലയോര പട്ടണം ചുവപ്പണിഞ്ഞു. ആയിരങ്ങള്‍ പങ്കെടുത്ത പടുകൂറ്റന്‍ പ്രകടനത്തോടെയും വമ്പിച്ച പൊതുസമ്മേളനത്തോടെയുമാണ് സ്മരണ പുതുക്കിയത്. വേര്‍തിരിവിന്റെ എലുക തിരിച്ച് ജനതയെ തമ്മിലടിപ്പിക്കാന്‍ ശ്രമിച്ച പ്രതിലോമ ശക്തികള്‍ക്കെതിരെ സാഹോദര്യത്തിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിച്ച പോരാളി അനീഷിന്റെ ജീവനെടുത്ത ഇരുട്ടിന്റെ ശക്തികള്‍ക്ക് മാപ്പില്ലെന്ന് വിളംബരം നല്‍കിയാണ് ജില്ലയിലെമ്പാടും ദിനാചരണം സംഘടിപ്പിച്ചത്.
പ്രകോപനങ്ങളൊന്നുമില്ലാതെ നാടിന്റെ പ്രിയപുത്രനെ വകവരുത്തിയ കോണ്‍ഗ്രസ് നരാധമന്‍മാരെ നാട് തിരിച്ചറിയുമെന്ന മുദ്രാവാക്യം അന്തരീക്ഷത്തില്‍ പ്രകമ്പനംകൊണ്ടു. യൂത്ത് കോണ്‍ഗ്രസ്-കോണ്‍ഗ്രസ് ക്രിമിനല്‍ സംഘം അരുംകൊലചെയ്ത എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റും ഡിവൈഎഫ്ഐ വില്ലേജ് സെക്രട്ടറിയും സിപിഐ എം കല്ലാര്‍ ബ്രാഞ്ചംഗവുമായിരുന്ന അനീഷ് രാജന്റെ ഒന്നാം രക്തസാക്ഷിത്വ ദിനമായ തിങ്കളാഴ്ച നെടുങ്കണ്ടത്ത് സംഘടിപ്പിച്ച പ്രകടനവും പൊതുസമ്മേളനവും നാടിന് ആവേശവും അവിസ്മരണീയവുമായി. ബിഎഡ് സെന്ററിനടുത്തുനിന്നും ആരംഭിച്ച പ്രകടനം കിഴക്കേക്കവലയിലെത്തിയപ്പോള്‍ പാര്‍ടി ജില്ലാ കമ്മിറ്റിയംഗം എന്‍ കെ ഗോപിനാഥന്‍ പതാക ഉയര്‍ത്തി. ജില്ലാ സെക്രട്ടറിയറ്റംഗം പി എന്‍ വിജയന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് അനീഷ് രാജന്‍ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടന്നു. പ്രകടനം പടിഞ്ഞാറെ കവലയില്‍ സമാപിച്ചു. തുടര്‍ന്ന് ചേര്‍ന്ന പൊതുസമ്മേളനം പാര്‍ട്ടി കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ പി എം എം ബഷീര്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍ എംഎല്‍എ, ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റിയംഗം പി വി അനിത, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ടി പി ബിനീഷ്, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി എന്‍ വിജയന്‍, കെ എസ് മോഹനന്‍, വി എന്‍ മോഹനന്‍, എന്‍ കെ ഗോപിനാഥന്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ ടി എം ജോണ്‍ സ്വാഗതവും എം സുകുമാരന്‍ നന്ദിയും പറഞ്ഞു.
ഡിവൈഎഫ്ഐ മ്രാല വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനീഷ് രാജന്‍ രക്തസാക്ഷി ദിനാചരണം പ്രകടനം പൊതുസമ്മേളനം എന്നിവയോടെ നടത്തി. തൊടുപുഴ ബ്ലോക്ക് സെക്രട്ടറി ആര്‍ പ്രശോഭ് ഉദ്ഘാടനം ചെയ്തു. മ്രാല മേഖല സെക്രട്ടറി സാബു മാത്യു, പ്രസിഡന്റ് രാജേന്ദ്രന്‍, ഫിനു, നൗഷാദ് എന്നിവര്‍ സംസാരിച്ചു. അനീഷ് രക്തസാക്ഷി ദാനാചരണം ഡിവൈഎഫ്ഐ മണക്കാട് മേഖലയിലെ വിവിധ യൂണിറ്റുകളില്‍ പതാക ഉയര്‍ത്തല്‍, പുഷ്പാര്‍ച്ചന, അനുസ്മരണസമ്മേളനം എന്നിവയോടെ നടത്തി. കുന്നത്തുപാറയില്‍ പ്രമോദ് ബാബുവും മണക്കാട്ട് അഖില്‍രാജും പതാക ഉയര്‍ത്തി. അനുസ്്മരണ സമ്മേളനങ്ങളില്‍ ഡിവൈഎഫ്ഐ മേഖല സെക്രട്ടറി എം പി അരുണ്‍, പ്രസിഡന്റ് ജി സുഭാഷ് എന്നിവര്‍ സംസാരിച്ചു.
അനുസ്മരണ ദിനത്തില്‍ നേത്രദാന സമ്മതപത്രം കൈമാറി
കട്ടപ്പന: അനീഷ്രാജന്‍ രക്തസാക്ഷിത്വ അനുസ്മരണവും നേത്രദാന സമ്മതപത്ര കൈമാറ്റവും കട്ടപ്പനയില്‍ നടന്നു. സ്വന്തം ജീവന്‍ പ്രസ്ഥാനത്തിന് നല്‍കിയ യുവ പോരാളിയുടെ അനുസ്മരണ ദിനത്തില്‍ ജില്ലയിലെ 10,000 യുവതീ-യുവാക്കള്‍ കണ്ണുകള്‍ ദാനം ചെയ്താണ് അനീഷ് രാജന്റെ രക്തസാക്ഷിത്വ സ്മരണ പുതുക്കിയത്. തിങ്കളാഴ്ച കട്ടപ്പനയില്‍ നടന്ന അനുസ്മരണയോഗം ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി എ എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു. നേത്രദാന സമ്മതപത്രം ജില്ലാ സെക്രട്ടറി നിഷാന്ത് വി ചന്ദ്രന്‍ സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍ എംഎല്‍എയ്ക്ക് കൈമാറി. ജില്ലാ പ്രസിഡന്റ് കെ പി സുമോദ് അധ്യക്ഷനായി. അനുസ്മരണ യോഗത്തിന് മുന്നോടിയായി കട്ടപ്പനയില്‍ റാലി നടന്നു. സംഗീത ജങ്ഷനില്‍നിന്നും ആരംഭിച്ച പ്രകടനത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. കട്ടപ്പന ടൗണ്‍ ചുറ്റി പുതിയ ബസ്സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ യോഗം ആരംഭിച്ചു. ജില്ലാ സെക്രട്ടറി നിഷാന്ത് വി ചന്ദ്രന്‍ സ്വാഗതവും സി ആര്‍ രാജേഷ് നന്ദിയും പറഞ്ഞു.
deshabhimani 190313
Labels:
ഇടുക്കി
Subscribe to:
Post Comments (Atom)
No comments:
Post a Comment