Saturday, March 16, 2013
പതിവ് വികസനവായ്ത്താരിയുമായി ശശി തരൂര്‍
കഴക്കൂട്ടം- കളിയിക്കാവിള ദേശീയപാത നാലുവരിയാക്കാന്‍ 1277 കോടി, സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ എസ്കലേറ്റര്‍ വികസനം, പേപ്പാറ ഡാമിന്റെ സംഭരണശേഷി കൂട്ടല്‍, വിഴിഞ്ഞം പദ്ധതി, തലസ്ഥാനത്ത് ഹൈക്കോടതി ബെഞ്ച്... എംപിയായ അന്നുമുതല്‍ പറയുന്ന വികസനവായ്ത്താരികള്‍ ആവര്‍ത്തിച്ച് മന്ത്രി ശശി തരൂരിന്റെ പ്രഹസന വാര്‍ത്താസമ്മേളനം. ഈ പദ്ധതികള്‍ ഉടന്‍ പ്രവര്‍ത്തികമാക്കാന്‍ താന്‍ ചെയ്യേണ്ടതെല്ലാം ചെയ്തുവെന്നും കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ കോര്ട്ടിലാണെന്നുകൂടി മന്ത്രി തട്ടിവിട്ടു.
കഴക്കൂട്ടത്തുനിന്ന് കളിയിക്കാവിളവരെ 43 കിലോമീറ്റര്‍ ദേശീയപാത നാലുവരിയായി പുതുക്കിപ്പണിയുന്നതിന് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയതായി മന്ത്രി അവകാശപ്പെട്ടു. കഴക്കൂട്ടംമുതല്‍ മുക്കോലവരെ 26.5 കിലോമീറ്റര്‍ ദൈര്‍ഘ്യം നാലുവരിയാക്കാനുള്ള ആദ്യഘട്ടത്തിന് വര്‍ഷങ്ങള്‍ക്കുമുമ്പ് ഭൂമി ഏറ്റെടുത്തിട്ടുണ്ട്. മുക്കോലമുതല്‍ കളിയിക്കാവിളവരെയുള്ള 43 കിലോമീറ്ററിനായി 76 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കണം. ഇതിന് 563 കോടി ചെലവുണ്ട്. 379 വീടുകളടക്കം 509 കെട്ടിടങ്ങള്‍ പൊളിക്കേണ്ടിവരും. 2350 ആളുകള്‍ക്ക് നഷ്ടപരിഹാരം നല്‍കണം. നഷ്ടപരിഹാരപാക്കേജിന് അന്തിമരൂപം നല്‍കാനും സ്ഥലമെടുപ്പിനുള്ള പര്‍ച്ചേസ് കമ്മിറ്റി രൂപീകരിക്കാനും സംസ്ഥാന സര്‍ക്കാരാണ് മുന്‍കൈയെടുക്കേണ്ടത്. ആദ്യഘട്ടത്തിനായി 464 കോടിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഉടന്‍ ടെന്‍ഡര്‍ ക്ഷണിക്കും. ഇക്കൊല്ലം അവസാനത്തോടെ പണി ആരംഭിക്കും. പേപ്പാറഡാം സംഭരണശേഷി ഉയര്‍ത്തണമെങ്കില്‍ മുങ്ങുന്ന വനത്തിനുപകരം ഭൂമി വനംവകുപ്പിന് സംസ്ഥാന സര്‍ക്കാര്‍ കാണിച്ചുകൊടുത്താല്‍ എല്ലാം ശരിയാകും.
റെയില്‍വേ അവഗണന തുടരുകയാണല്ലോ എന്ന ചോദ്യത്തിന്, തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ എസ്കലേറ്റര്‍ അടക്കമുള്ള സംവിധാനം ഉടന്‍ തുടങ്ങുമെന്നായിരുന്നു മറുപടി. വിഴിഞ്ഞം പദ്ധതിയുടെ കാര്യം അന്വേഷിച്ചപ്പോള്‍, അത് സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയാണെന്നും ഫണ്ട് വകയിരുത്തേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നുമുള്ള നിലപാടായിരുന്നു മന്ത്രിക്ക്. ഹൈക്കോടതി ബെഞ്ചിന്റെ കാര്യത്തില്‍ മുട്ടാത്ത വാതിലുകളില്ലെന്നായിരുന്നു പ്രതികരണം.
deshabhimani 160313
Labels:
വാർത്ത,
ശശി തരൂര്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment