മണിപുരില്‍ സായുധസേനാ പ്രത്യേക അവകാശ നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിരാഹാരസമരം നടത്തുന്ന ഇറോം ശര്‍മിളയ്ക്കെതിരെ ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതി ആത്മഹത്യാശ്രമക്കുറ്റം ചുമത്തി. 2006ല്‍ ഡല്‍ഹിയില്‍ ഉപവാസം നടത്തി ആത്മഹത്യക്ക് ശ്രമിച്ചെന്നാണ് കേസ്. തന്റേത് അക്രമരഹിതമായ പ്രതിഷേധസമരമായിരുന്നെന്ന ഇറോം ശര്‍മിളയുടെ വാദം മെട്രോപൊളിറ്റന്‍ മജിസ്ട്രേട്ട് ആകാശ് ജയിന്‍ അംഗീകരിച്ചില്ല. പ്രോസിക്യൂഷന്‍ ഭാഗത്തിന്റെ തെളിവുകള്‍ രേഖപ്പെടുത്താന്‍ കേസ് മെയ് 22ലേക്ക് മാറ്റി. പുറത്ത് മണിപുരില്‍നിന്നുള്ള വിദ്യാര്‍ഥികളുടെ പ്രതിഷേധം നടക്കുന്നതിനിടെ ഇറോം ശര്‍മിള കോടതിയില്‍ ഹാജരായി. തനിക്ക് ആത്മഹത്യ ചെയ്യേണ്ട കാര്യമില്ലെന്നും മനുഷ്യനായി ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും കോടതിയില്‍ ഇറോം ശര്‍മിള പറഞ്ഞു. സായുധസേനയ്ക്കുള്ള പ്രത്യേക അവകാശനിയമം ഗവണ്‍മെന്റ് പിന്‍വലിക്കുന്ന നിമിഷം താന്‍ ഭക്ഷണം കഴിക്കാന്‍ ആരംഭിക്കുമെന്ന് അവര്‍ പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 2000ല്‍ ഇംഫാല്‍ വിമാനത്താവളത്തിനടുത്ത് മാലമില്‍ പത്ത് പേര്‍ അസം റൈഫിള്‍സ് ജവാന്മാരുടെ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചാണ് പ്രത്യേക അവകാശനിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഇറോം ശര്‍മിള നിരാഹാരസമരം ആരംഭിച്ചത്. 2006 ഒക്ടോബറില്‍ സമരം ഡല്‍ഹിയിലെ ജന്തര്‍ മന്ദിറിലേക്ക് മാറ്റി.
deshabhimani
No comments:
Post a Comment