Saturday, January 18, 2014

സുനന്ദയുടേത് അസ്വാഭാവിക മരണം

സുനന്ദ പുഷ്കറിന്റെത് പെട്ടെന്നുള്ള അസ്വാഭാവിക മരണമാണെന്ന് പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. രണ്ട് ദിവസത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കും. ആന്തരീകാവയവങ്ങള്‍ കൂടുതല്‍ പരിശോധനക്കായി ലാബിലേക്കയച്ചു. മൃതദേഹത്തില്‍ കഴുത്തിലും ശരീരത്തിലും ചെറിയ മുറിവുകള്‍ ഉണ്ടായിരുന്നു. വിഷം ഉള്ളില്‍ ചെന്നതിന് തെളിവില്ല.


എന്നാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. പെട്ടെന്ന് മരണത്തിനിടയാക്കുന്ന മാരക രോഗങ്ങള്‍ സുനന്ദക്കുണ്ടായിരുന്നില്ലെന്ന് അവരെ മുമ്പ് ചികിത്സിച്ചിരുന്ന തിരുവനന്തപുരത്തെ കിംസ് ആശുപത്രി അധികൃതരും വ്യക്തമാക്കിയിരുന്നു.

deshabhimani

No comments:

Post a Comment