കേന്ദ്രബജറ്റില്‍ 100 കോടിരൂപ അനുവദിച്ചതിലൂടെ കേരള കാര്‍ഷിക സര്‍വകലാശാലയുടെ പ്രതിസന്ധിക്ക് പരിഹാരമാകുന്നില്ല. കോടികളുടെ നഷ്ടത്തില്‍ മാസം തോറും തള്ളിനീക്കുന്ന സര്‍വകലാശാലയുടെ ദൈനദിനപ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ഫണ്ട് പര്യാപ്തമല്ലെന്നത് തന്നെയാണ് ചൂണ്ടികാണിക്കപ്പെടുന്നത്. സര്‍വകലാശാലയുടെ ചരിത്രത്തിലാദ്യമായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി സര്‍വകലാശാല ഭരണസമിതി കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയതിന്റെ ഫലമായിട്ടാണ് ഇത്തവണ സമര്‍പ്പിച്ച പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചത്. കഴിഞ്ഞ വര്‍ഷം 125 കോടിരൂപയുടെ പദ്ധതി സമര്‍പ്പിച്ചെങ്കിലും അവസാനനിമിഷം നിഷേധിക്കുകയായിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കാര്‍ഷികസര്‍വകലാശാലയോട് അവഗണനയാണ് തുടരുന്നത്. കാലാനുസൃതമായ നവീകരണം എന്നത് പോയിട്ട് ശമ്പളം കൊടുക്കുവാനുള്ള ഫണ്ട് പോലും യു ഡി എഫ് സര്‍ക്കാര്‍ വന്ന ശേഷം നല്‍കുന്നില്ല. കഴിഞ്ഞവര്‍ഷം സംസ്ഥാനസര്‍ക്കാര്‍ പഌന്‍ ഫണ്ടായി അനുവദിച്ചത് 45 കോടി രൂപയും നോണ്‍ പഌന്‍ഫണ്ട് ഇനത്തില്‍ 115 കോടിരൂപയുമാണ്. എല്‍ ഡി എഫ് സര്‍ക്കാര്‍ അനുവദിച്ചതിനേക്കാള്‍ ഏഴ് കോടിരൂപയോളം കുറവാണ് ഇത്.
ഒരു മാസം ശമ്പളവും പെന്‍ഷനും മാത്രമായി പതിമൂന്നര കോടി രൂപയോളം സര്‍വകലാശാലയ്ക്ക് വേണം. ഇതില്‍ ആറ് കോടിയോളം രൂപ പെന്‍ഷന്‍ നല്‍കാന്‍ വേണം. ശമ്പളം ഉള്‍പ്പടെയുള്ള സര്‍വകലാശാലയുടെ ദൈനംദിനപ്രവര്‍ത്തനങ്ങള്‍ക്ക് വര്‍ഷം 180 കോടി രൂപയോളം ആവശ്യമാണ്. എന്നാല്‍ ഇതിനായി സര്‍ക്കാര്‍ നോണ്‍ പഌന്‍ ഫണ്ടായി അനുവദിക്കുന്നത് 115 കോടി രൂപമാത്രമാണ്.കഴിഞ്ഞ സാമ്പത്തികവര്‍ഷം ഐ സി എ ആര്‍ അനുവദിച്ച 31 കോടിയോളം രൂപയും മറ്റ് ഏജന്‍സികളില്‍ നിന്നായി 58 കോടിയോളം രൂപയുമാണ് ലഭിച്ചത്.
സര്‍വകലാശാല നിലവില്‍ 250 കോടിയോളം രൂപയോളം രൂപയുടെ കടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. പെന്‍ഷന്‍കാരുടെ 2008 മുതലുള്ള കുടിശ്ശിക നല്‍കാനുണ്ട്. കഴിഞ്ഞ മാര്‍ച്ച് വരെ മാത്രം 50 കോടിയോളം രൂപ പെന്‍ഷന്‍ കുടിശ്ശികമാത്രം നല്‍കാനുണ്ട്. പി എഫില്‍ നിന്ന് ശമ്പളം കൊടുക്കാന്‍ എടുത്ത തുക വേറെയുമുണ്ട്. ഇടതുമുന്നണി സര്‍ക്കാര്‍ പെന്‍ഷന്‍കാരുടെ പ്രശ്‌നം പരിഹരിക്കാന്‍ 30 കോടി രൂപ പ്രത്യേകം അനുവദിച്ചിരുന്നു. ഈ മാസം കഴിയുന്നതോടെ വിരമിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതോടെ പെന്‍ഷന്‍ കുടിശ്ശികയുടെ വലിപ്പവും വര്‍ധിക്കുമെന്നാണ് ജീവനക്കാരുടെ യൂണിയനുകള്‍ ചൂണ്ടികാട്ടുന്നത്.
യു ഡി എഫ് സര്‍ക്കാരിനോട് പെന്‍ഷന്‍കാരുടെ പ്രശ്‌നം പരിഹരിക്കാന്‍ 12 കോടി രൂപ ആവശ്യപ്പെട്ടിരുന്നെങ്കിലും പത്ത് കോടി രൂപയേ അനുവദിച്ചുള്ളൂ. എന്നാല്‍ ധനമന്ത്രാലയം ഇത് രണ്ട് കോടിയായി വെട്ടിചുരുക്കി. വെറ്റിനറിയും ഫിഷറീസുമായി രണ്ട് വിഭാഗങ്ങളെ വേര്‍തിരിച്ച് മാര്‍ച്ച് മുതല്‍ മൂന്ന് സര്‍വകലാശാലകളാക്കിയതോടെ പ്രതിസന്ധി കൂടിയിരിക്കുകയാണെന്നാണ് യൂണിവേഴ്‌സിറ്റി വൃത്തങ്ങള്‍ ചൂണ്ടികാട്ടുന്നത്. കാര്‍ഷിക സര്‍വകലാശാലയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത് ഇപ്പോഴും അക്കാദമിക് കൗണ്‍സിലിന് വേണ്ടി നിര്‍മ്മിച്ച പഴയ കെട്ടിടത്തിലാണ്. കഴിഞ്ഞ വര്‍ഷം വെറ്റിനറി സര്‍വകലാശാലയ്ക്ക് കേന്ദ്രസര്‍ക്കാര്‍ 100 കോടി അനുവദിച്ചെങ്കിലും വേര്‍പ്പെടുത്തപ്പെട്ടതോടെ അത് ഫലപ്രദമായി വിനിയോഗിക്കാന്‍ പററാത്ത അവസ്ഥയിലായി. പുതിയതായി അനുവദിച്ച പണം കാര്‍ഷികമേഖലയുടെ വൈവിധ്യവല്‍ക്കരണത്തിനും ഗവേഷണകേന്ദ്രങ്ങളുടെ നിര്‍മ്മാണത്തിനും വിനിയോഗിക്കുമെന്ന് വൈസ് ചാന്‍സിലര്‍ ഡോ. കെ ആര്‍ വിശ്വംഭരന്‍ പറഞ്ഞു. സംസ്ഥാന ബജറ്റില്‍ അര്‍ഹമായ പരിഗണന കിട്ടുമെന്ന പ്രതീക്ഷയിലാണെന്നും ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജലീല്‍ അരൂക്കുറ്റി janayugom 180312

ReplyDelete