ശെല്‍വരാജിനെ ചുമക്കേണ്ടബാധ്യത കോണ്‍ഗ്രസിനില്ല: മുരളീധരന്‍
കോഴിക്കോട്: നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തന്നെ മത്സരിക്കണമെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് കെ മുരളീധരന്‍ . ശെല്‍വരാജിനെ ചുമക്കേണ്ട ബാധ്യത കോണ്‍ഗ്രസിനില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ടെ വസതിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കാന്‍ നെയ്യാറ്റിന്‍കരയില്‍ ധാരാളം പേരുണ്ടെന്നും മുരളി തുറന്നടിച്ചു. കരുണാകരനോടൊപ്പം നിന്നവരെ കോണ്‍ഗ്രസ് രണ്ടാംതരക്കാരായി കാണേണ്ടതില്ല. പാര്‍ട്ടി പുനസംഘടന നടക്കുമ്പോള്‍ കെ കരുണാകരനൊപ്പം നിന്നവരെ തഴയാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മത്സരിക്കണോ വേണ്ടയോ എന്നത് കോണ്‍ഗ്രസ് ഹൈക്കമാന്റാണ് തീരുമാനിക്കേണ്ടതെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുന്‍പ് തന്നെ കോണ്‍ഗ്രസില്‍ പുതിയൊരു വിവാദം കൊഴുക്കുകയാണ്.
ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കാം എന്ന വാഗ്ദാനം നല്‍കിയാണ് ശെല്‍വരാജിനെ രാജിവെപ്പിച്ചതെന്ന് എല്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞിരുന്നു. ഇത് ശരിവെക്കുന്ന രീതിയിലുള്ള പ്രതികരണങ്ങളുമായാണ് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്.
പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയവര്‍ കയ്യും കാലുമിട്ടടിക്കും: വി എസ്
സിപഐഎമ്മില്‍ നിന്ന് പുറത്തുപോയവര്‍ കയ്യും കാലുമിട്ടടിക്കുമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ . ആവശ്യത്തിനുപയോഗിച്ച ശേഷം ഇത്തരക്കാരെ വലിച്ചെറിയുകയാണ് കോണ്‍ഗ്രസ് ചെയ്യുക. ശെല്‍വരാജിന്റെ ഗതിയും ഇതുതന്നെയാണെന്ന് വിഎസ് കൂട്ടിച്ചേര്‍ത്തു. നെയ്യാറ്റിന്‍കര മത്സരിക്കാന്‍ പാരമ്പര്യമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ധാരളമുണ്ടെന്ന കെ മുരളീധരന്റെ പ്രസ്താവന ശെല്‍വരാജിനുള്ള മുന്നറിയിപ്പാണെന്നും വി എസ് കൂട്ടിച്ചേര്‍ത്തു.
deshabhimani news

ReplyDelete