സാമ്പത്തിക വളര്‍ച്ചാനിരക്ക് എട്ടുശതമാനമായി ഉയരുമ്പോഴും രാജ്യത്ത് ദാരിദ്ര്യമേറുകയാണെന്ന് മുന്‍ കേന്ദ്രമന്ത്രി മണിശങ്കര്‍ അയ്യര്‍ പറഞ്ഞു. ദാരിദ്ര്യനിര്‍മാര്‍ജന വളര്‍ച്ച 11 വര്‍ഷത്തിനിടയില്‍ വെറും 0.8 ശതമാനമാണെന്നത് ഇതിന്റെ വ്യക്തമായ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കര രാജഗിരി കോളേജില്‍ പ്രഭാഷണത്തിനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു.
ഇന്ത്യ തിളങ്ങുകയാണെന്ന അവകാശവാദത്തോടു യോജിക്കാനാവുന്നില്ല. ഇന്ത്യക്കാരന്‍ തിളങ്ങാത്തിടത്തോളം ഈ വാദത്തിന് പ്രസക്തിയില്ല. 77 ശതമാനത്തോളം ഇന്ത്യക്കാരും ഇപ്പോഴും ദരിദ്രരാണെന്നത് രാജ്യത്തിന്റെ തിളക്കം കുറയ്ക്കുന്നു. സാമ്പത്തികവളര്‍ച്ചാനിരക്ക് കൂടുന്നതിനനുസരിച്ച് അസന്തുലിതാവസ്ഥയും കൂടുന്നു. ഇക്കൊല്ലത്തെ ബജറ്റ് പൊതുവെ ഏതെങ്കിലും ഒരു പ്രത്യേക സമൂഹത്തിനു ഗുണകരമല്ല. സാധാരണക്കാര്‍ക്കോ വാണിജ്യമേഖലയ്ക്കോ ഇതു വലിയതോതില്‍ സഹായകരമാകുന്നില്ല. നികുതി സ്ലാബുകള്‍ നിശ്ചയിച്ചതില്‍ അപാകമുണ്ട്. സമൂഹത്തിലെ ഏറ്റവും സമ്പന്നനും അത്രയും വരുമാനമില്ലാത്തവരും ഒരേ നികുതി അടയ്ക്കേണ്ട സാഹചര്യമാണ്. ദരിദ്രനും സമ്പന്നനും തമ്മിലുള്ള അകലം വര്‍ധിക്കാന്‍ ഇതിടയാക്കും. അര്‍ഹരായവര്‍ക്ക് സബ്സിഡികള്‍ കൃത്യമായി ലഭ്യമാക്കാനുള്ള നടപടികള്‍ ഇനിയും ഏര്‍പ്പെടുത്തിയിട്ടില്ല. അഴിമതി രാജ്യത്തിന്റെ വികസനത്തെ പിന്നോട്ടടിക്കുന്നതായി കാക്കനാട് രാജഗിരി കോളേജില്‍ "യുവാക്കളും ദേശീയവികസനവും" എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനംചെയ്ത് അദ്ദേഹം പറഞ്ഞു. ഇതിനു ഒരുപരിധിവരെ രാഷ്ട്രീയക്കാരാണ് ഉത്തരവാദികള്‍ . വികസനത്തിന്റെ സാധ്യതകളും പ്രശ്നങ്ങളും കൃത്യമായി മനസ്സിലാക്കുന്നതില്‍ അവര്‍ പരാജയപ്പെടുന്നു. സര്‍ക്കാരിന്റെ ഉന്നതതലത്തില്‍ അഴിമതി വര്‍ധിക്കുന്നു. രാജ്യത്തെ വാണിജ്യസമൂഹത്തെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഇതു സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വേണുഗോപാല്‍ സി ഗോവിന്ദ്, ജോര്‍ജ് വര്‍ഗീസ്, പ്രൊഫ. മനോജ് മാത്യു എന്നിവര്‍ സംസാരിച്ചു. ഡോ. ജോസഫ് സ്വാഗതവും ഡോ. ജെ ഐസക് നന്ദിയും പറഞ്ഞു.
deshabhimani 180312

ReplyDelete