Friday, March 23, 2012

ഗുജറാത്ത് സഭയിലും നീലച്ചിത്രം; 2 ബിജെപി അംഗങ്ങള്‍ കുരുക്കില്‍

കര്‍ണാടകത്തിനുപിന്നാലെ ഗുജറാത്ത് നിയമസഭയിലും ബിജെപി അംഗങ്ങള്‍ നീലച്ചിത്രവിവാദ കുരുക്കില്‍ . ശങ്കര്‍ ചൗധരി, ജെതാ ഭര്‍വാദ് എന്നിവര്‍ ചൊവ്വാഴ്ച നിയമസഭാനടപടിക്കിടെ തങ്ങളുടെ "ടാബ്ലെറ്റി"ലാണ് സ്ത്രീകളുടെ അശ്ലീലചിത്രം കണ്ടത്. ഒരു പ്രാദേശികപത്രത്തിന്റെ ലേഖകന്‍ സ്പീക്കറോട് ഇതേപ്പറ്റി പരാതിപ്പെട്ടതോടെയാണ് സംഭവം വിവാദമായത്. നീലച്ചിത്രം കണ്ട എംഎല്‍എമാരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ച പ്രതിപക്ഷം സഭാനടപടികള്‍ സ്തംഭിപ്പിച്ചു. ബഹളത്തെ തുടര്‍ന്ന് മുഴുവന്‍ കോണ്‍ഗ്രസ് എംഎല്‍എമാരെയും ഒരു ദിവസത്തേക്ക് സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള പ്രമേയം സഭ പാസാക്കി. നിയമസഭ പ്രിവിലേജ് കമ്മിറ്റി സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് സ്പീക്കര്‍ ഗണ്‍പത് വാസവ സഭയെ അറിയിച്ചു. എംഎല്‍എയുടെ "ടാബ്ലെറ്റ്" പിടിച്ചെടുത്ത് ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കണമെന്നും സ്പീക്കര്‍ നിയമസഭാ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.

മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ജനക് ധവെയാണ് സംഭവം സ്പീക്കറുടെ പേഴ്സണല്‍ സെക്രട്ടറിയെ അറിയിച്ചത്. ചൗധരിയാണ് തന്റെ "ടാബ്ലെറ്റി"ലെ ദൃശ്യങ്ങള്‍ സമീപത്തിരുന്ന ഭര്‍വാദിനെ കാണിച്ചത്. സ്വാമി വിവേകാനന്ദന്റെ പടം കണ്ട് തുടങ്ങിയ എംഎല്‍എമാര്‍ പിന്നീട് കാര്‍ട്ടൂണും അതിനുശേഷം നീലച്ചിത്രവും കണ്ടതായി ധവെ പറഞ്ഞു. താന്‍ ഇക്കാര്യം സ്പീക്കറുടെ ചേംബറിലെത്തി അദ്ദേഹത്തിന്റെ പഴ്സണല്‍ അസിസ്റ്റന്റിനോട് പറഞ്ഞു-ധവെ അറിയിച്ചു. തികച്ചും രാഷ്ട്രീയപ്രേരിതമായി കോണ്‍ഗ്രസ് കെട്ടിച്ചമച്ച കഥയാണ് എംഎല്‍എമാര്‍ക്കെതിരായ ആരോപണങ്ങളെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി വിജയ് രൂപണി പറഞ്ഞു. ഫെബ്രുവരിയിലാണ് കര്‍ണാടക നിയമസഭയില്‍ നീലച്ചിത്രം കണ്ട മന്ത്രിമാര്‍ ഉള്‍പ്പടെ മൂന്ന് ബിജെപി അംഗങ്ങള്‍ കുടുങ്ങിയത്. ഇവര്‍ നീലച്ചിത്രം കാണുന്ന ദൃശ്യം ഒരു ചാനല്‍ പുറത്തുവിട്ടതോടെയാണ് വിവാദമായത്. പിന്നീട് ഇവരെ സഭയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു.

deshabhimani 220312

2 comments:

  1. കര്‍ണാടകത്തിനുപിന്നാലെ ഗുജറാത്ത് നിയമസഭയിലും ബിജെപി അംഗങ്ങള്‍ നീലച്ചിത്രവിവാദ കുരുക്കില്‍ . ശങ്കര്‍ ചൗധരി, ജെതാ ഭര്‍വാദ് എന്നിവര്‍ ചൊവ്വാഴ്ച നിയമസഭാനടപടിക്കിടെ തങ്ങളുടെ "ടാബ്ലെറ്റി"ലാണ് സ്ത്രീകളുടെ അശ്ലീലചിത്രം കണ്ടത്. ഒരു പ്രാദേശികപത്രത്തിന്റെ ലേഖകന്‍ സ്പീക്കറോട് ഇതേപ്പറ്റി പരാതിപ്പെട്ടതോടെയാണ് സംഭവം വിവാദമായത്. നീലച്ചിത്രം കണ്ട എംഎല്‍എമാരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ച പ്രതിപക്ഷം സഭാനടപടികള്‍ സ്തംഭിപ്പിച്ചു. ബഹളത്തെ തുടര്‍ന്ന് മുഴുവന്‍ കോണ്‍ഗ്രസ് എംഎല്‍എമാരെയും ഒരു ദിവസത്തേക്ക് സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള പ്രമേയം സഭ പാസാക്കി. നിയമസഭ പ്രിവിലേജ് കമ്മിറ്റി സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് സ്പീക്കര്‍ ഗണ്‍പത് വാസവ സഭയെ അറിയിച്ചു. എംഎല്‍എയുടെ "ടാബ്ലെറ്റ്" പിടിച്ചെടുത്ത് ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കണമെന്നും സ്പീക്കര്‍ നിയമസഭാ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.

    ReplyDelete
  2. നിയമസഭയില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണുന്ന ബിജെപി ഭരണം നാടിന് അപമാനമാണെന്ന് സിപിഐ എം കര്‍ണാടക സംസ്ഥാന സെക്രട്ടറി ജി വി ശ്രീറാം റെഡ്ഡി പറഞ്ഞു. കര്‍ണാടക നിയമസഭയിലിരുന്ന് അശ്ലീല ചിത്രം കണ്ട രണ്ട് മന്ത്രിമാര്‍ക്ക് രാജിവെച്ച് പുറത്ത് പോകേണ്ടിവന്നു. ഇപ്പോള്‍ ഗുജറാത്തിലും രണ്ട് എംഎല്‍എമാര്‍ അശ്ലീല ചിത്രം കാണുന്ന ദൃശ്യം പുറത്തുവന്നു. ആര്‍ഷ സംസ്കാരം പ്രസംഗിച്ച് നടക്കുന്ന ഇവര്‍ സ്ത്രീകളെ അപമാനിക്കുന്ന സംസ്കാര ശൂന്യരാണെന്ന് ഇതോടെ വ്യക്തമായതായി ശ്രീറാം റെഡ്ഡി പറഞ്ഞു. മഞ്ചേശ്വരം ഏരിയകമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹൊസങ്കടിയില്‍ ചേര്‍ന്ന എ കെ ജി- ഇ എം എസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഖനി-മദ്യ- ഭൂമാഫിയകള്‍ക്ക് വേണ്ടിയാണ് ബിജെപി ഭരണം. വന്‍കിട കോര്‍പറേറ്റുകള്‍ക്ക് വേണ്ടി ഉദാരവല്‍ക്കരണ നയം നടപ്പാക്കുന്നതിന് കോണ്‍ഗ്രസിനെപോലെ ഇവരും മുമ്പന്തിയിലാണ്. പാവപ്പെട്ട ജനങ്ങളെ ബിപിഎല്‍ , എപിഎല്‍ എന്ന് തിരിച്ച് പട്ടിണിക്കിടാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം. ദിവസം 29 രൂപ കിട്ടുന്ന നഗരവാസികളൊക്കെ സമ്പന്നരാണെന്നാണ് കേന്ദ്രം പറയുന്നത്. ഇത് തീരുമാനിക്കുന്ന മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും 50 രൂപ കൊടുക്കാം. അവരൊന്ന് ജീവിച്ച് കാണിക്കട്ടെ- ശ്രീറാം റെഡ്ഡി പറഞ്ഞു. പൊതുയോഗത്തില്‍ ജില്ലാസെക്രട്ടറിയറ്റ് അംഗം പി രാഘവന്‍ അധ്യക്ഷനായി. ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം മുനീര്‍ കാട്ടിപ്പള്ള സംസാരിച്ചു. ഏരിയാസെക്രട്ടറി കെ ആര്‍ ജയാനന്ദ സ്വാഗതം പറഞ്ഞു.

    ReplyDelete