Friday, March 23, 2012

അധ്യാപകര്‍ക്ക് വിആര്‍എസ് പ്രോത്സാഹിപ്പിക്കും

അധ്യാപകര്‍ക്ക് വേതനമില്ലാത്ത അവധിയും വിആര്‍എസും പ്രോത്സാഹിപ്പിക്കുമെന്ന് മന്ത്രി കെ എം മാണി നിയമസഭയെ അറിയിച്ചു. വിദ്യാഭ്യാസാവകാശ നിയമത്തിന്റെ വ്യവസ്ഥകളനുസരിച്ചു പുതിയ സ്കൂളുകള്‍ ആരംഭിക്കും. ആരോഗ്യവകുപ്പില്‍ 990 തസ്തികകള്‍ സൃഷ്ടിക്കും. ഡോക്ടര്‍ - 250, നേഴ്സ്- 650, നേഴ്സിങ് അസിസ്റ്റന്റ്- 60, അറ്റന്‍ഡര്‍ - 30 എന്നിങ്ങനെയാണ് പുതിയ തസ്തികകള്‍ . മുസ്ലിം, നാടാര്‍ പെണ്‍കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ് 125 രൂപയില്‍നിന്ന് 500 ആക്കി. സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളില്‍ പഠിക്കുന്ന മനോവൈകല്യമുള്ള കുട്ടികള്‍ക്ക് 2000 രൂപവീതം ധനസഹായം നല്‍കും. പ്രൊഫഷണല്‍ കോഴ്സുകള്‍ക്കുള്ള വിദ്യാഭ്യാസ വായ്പയുടെ പലിശ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കും. 2003 മുതല്‍ 2009 വരെയുള്ള വായ്പകള്‍ക്ക് ഇത് ബാധകമാക്കും. ആറ്റുകാല്‍ ടൗണ്‍ഷിപ്പിന് അഞ്ചുകോടി വകയിരുത്തി. ഗ്രീന്‍ കണക്ട് സോളാര്‍ പദ്ധതിക്ക് 10 കോടി വകയിരുത്തി. സെന്റര്‍ ഫോര്‍ അക്കാഡമിക് സ്റ്റഡീസിന് മൂന്നുകോടി, വലിയതുറ ഫിഷ് ലാന്‍ഡിങ് സെന്ററിന് 25 ലക്ഷം, മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തിന് 20 ലക്ഷം, പരിവര്‍ത്തിത ക്രൈസ്തവ കോര്‍പറേഷനു നാലുകോടി, ഇടശേരി സ്മാരകത്തിന് 25 ലക്ഷം, വരാപ്പുഴ പപ്പന്‍ സ്മാരകത്തിന് 25 ലക്ഷം, തൃശൂര്‍ മണ്ണുത്തി അമല നഗര്‍ ബൈപ്പാസിന് ഒരുകോടി, പന്മന ആശ്രമത്തിന് 10 ലക്ഷം, പി $ സര്‍ക്കാര്‍ പുതിയ ടെലിവിഷന്‍ ചാനല്‍ ആരംഭിക്കും ന്നോക്കവിഭാഗ വിദ്യാര്‍ഥികളുടെ സ്കോളര്‍ഷിപ്പിന് 25 കോടി തുടങ്ങിയവയും വകയിരുത്തി.

വ്യാപാരി വ്യവസായികളുടെ ക്ഷേമപെന്‍ഷന്‍ 100 രൂപ വര്‍ധിപ്പിക്കും. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിലെ കിന്റര്‍ഗാര്‍ട്ടന്‍ ടീച്ചര്‍മാരുടെ ശമ്പളം 1000 രൂപയില്‍നിന്ന് 3000 രൂപയാക്കി ഉയര്‍ത്തും. ആയമാര്‍ക്ക് 500ല്‍നിന്നും 1500 ആകും. നിറവ് കാര്‍ഷികപദ്ധതിക്ക് ആറുകോടി വകയിരുത്തി. കോട്ടയം സംക്രാന്തിയില്‍ അടിപ്പാത നിര്‍മിക്കുന്നതിനു അഞ്ചുകോടി വകയിരുത്തി. കരമന- കളിയിക്കാവിള റോഡിന്റെ ഭൂമി ഏറ്റെടുക്കലിന് 25 കോടി വകയിരുത്തി. സര്‍ക്കാര്‍ പുതിയ ടെലിവിഷന്‍ചാനല്‍ ആരംഭിക്കും. കൊച്ചിയില്‍ മീഡിയ സിറ്റി നിര്‍മിക്കും. അടുത്തവര്‍ഷം വിളവെടുപ്പു സീസണ്‍മുതല്‍ നെല്ലു സംഭരിക്കുന്നതിന് ആവശ്യമായ തുക സപ്ലൈകോയുടെ കോര്‍പസ് ഫണ്ടില്‍ നിക്ഷേപിക്കും. ഉറവിട മാലിന്യനിര്‍മാര്‍ജനത്തിന് അനുവദിച്ച തുകയില്‍ 25 കോടി പഞ്ചായത്തുകള്‍ക്ക് നല്‍കും. എംഎല്‍എ ഫണ്ട് ഈ വര്‍ഷം ഒരുകോടിയാക്കും. എംഎല്‍എമാര്‍ക്കായി നീക്കിവച്ച 705 കോടിയില്‍ 25 ലക്ഷം മുതലുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. പുതിയ പ്രഖ്യാപനങ്ങളുടെ അടിസ്ഥാനത്തില്‍ ധനകമ്മി 289.25 കോടിയില്‍നിന്ന് 422.57 കോടിയായി.

deshabhimani 230312

1 comment:

  1. അധ്യാപകര്‍ക്ക് വേതനമില്ലാത്ത അവധിയും വിആര്‍എസും പ്രോത്സാഹിപ്പിക്കുമെന്ന് മന്ത്രി കെ എം മാണി നിയമസഭയെ അറിയിച്ചു.

    ReplyDelete