പാലായിലെ ഹൈപ്പര്‍മാര്‍ക്കറ്റും തുടങ്ങിയില്ല
യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം ധനമന്ത്രി കെ എം മാണി അവതരിപ്പിച്ച പുതുക്കിയ ബജറ്റില്‍ പാലായില്‍ അനുവദിച്ച ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രഖ്യാപനത്തില്‍ ഒതുങ്ങി. ഭരണങ്ങാനം, മീനച്ചില്‍ , തലപ്പലം, തിടനാട് പഞ്ചായത്തുകളെ ഉള്‍പ്പെടുത്തി ഭരണങ്ങാനം വികസന അതോറിട്ടി പ്രഖ്യാപനവും ജലരേഖയായി. കഴിഞ്ഞ ബജറ്റില്‍ ജില്ലയിലെ ജലക്ഷാമം പരിഹരിക്കാന്‍ 25 കോടി വകയിരുത്തിയ മീനച്ചില്‍ നദീതട പദ്ധതിക്കൊപ്പമാണ് കുറഞ്ഞ നിരക്കില്‍ നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കാന്‍ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചത്. ഇവയ്ക്കൊപ്പം പാലായുടെ സമഗ്ര വികസനത്തിനെന്ന പേരില്‍ പാലങ്ങളും റോഡുകളും ഉള്‍പ്പെടെ ബജറ്റില്‍ പ്രഖ്യാപിച്ച മറ്റ് പദ്ധതികളും പ്രഖ്യാപനം മാത്രമായി. ഗതാഗത കുരുക്കിന് പരിഹാരമായി റിങ്റോഡ് നടപ്പാക്കുന്നതിന് 10 കോടി അനുവദിച്ചെങ്കിലും ഇതിന് തുടക്കം കുറിക്കാന്‍ നടപടി സ്വീകരിച്ചില്ല. പാലാ- പൊന്‍കുന്നം റോഡ് വികസനം, ശബരിമല സംസ്ഥാനപാത, കെ ആര്‍ നാരായണന്‍ സ്മാരകറോഡ്, ചേര്‍പ്പുങ്കല്‍പാലം, തറപ്പേല്‍ കടവ്പാലം എന്നീ പദ്ധതികളും പ്രഖ്യാപനത്തില്‍ ഒതുങ്ങി.
മുനിസിപ്പല്‍ സ്റ്റേഡിയം നവീകരിക്കാന്‍ ഒരുകോടി രൂപാ ചിലവില്‍ സിന്തറ്റിക്ട്രാക്ക് നിര്‍മ്മിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം ഉണ്ടായിരുന്നു. എന്നാല്‍ നാട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് നിലവിലുള്ള സ്റ്റേഡിയം ഇന്‍ഡോര്‍ സ്റ്റേഡിയം ആക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം ഭരണാനുമതി നല്‍കിയ ഇന്‍ഡോര്‍ സ്റ്റേഡിയം മുനിസിപ്പല്‍ സ്റ്റേഡിയത്തിലാണ് നടപ്പാക്കുന്നതെന്നാണ് അറിയുന്നത്. പകരം നഗരസഭ കിഴതടിയൂരില്‍ പുതിയ സ്റ്റേഡിയം സ്ഥാപിക്കുമെന്നാണ് ഇപ്പോള്‍ പ്രചാരണം നടത്തുന്നത്. മാലിന്യ മുക്തകേരളം പദ്ധതിക്കായി തദ്ദേശസ്ഥാപനങ്ങള്‍ക്ക് എസ്റ്റിമേറ്റിന്റെ പകുതി തുക സര്‍ക്കാര്‍ നല്‍കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ച ധനമന്ത്രി പാലാ നഗരസഭയില്‍ മാലിന്യ പ്രശ്നം അതിരൂക്ഷമായിട്ടും നിലവിലുള്ള ഡമ്പിങ്ഗ്രൗണ്ടില്‍ മാലിന്യ സംസ്കരണ സംവിധാനം ഏര്‍പ്പെടുത്താന്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പൊതുമാര്‍ക്കറ്റുപോലുമില്ലാത്ത പാലായില്‍ മാര്‍ക്കറ്റ് സ്ഥാപിക്കാനോ, ഫിഷ് മാര്‍ക്കറ്റ് അനുവദിക്കാനോ നടപടിയെടുത്തില്ല.
ടൂറിസം വികസനത്തിനായി ഇലവീഴാ പൂഞ്ചിറ-ഇല്ലിക്കക്കല്ല്-അയ്യമ്പാറ-മാര്‍മല അരുവി- വാഗമണ്‍ എന്നിവിടങ്ങളെ ബന്ധിപ്പിച്ച് പദ്ധതി പ്രഖ്യാപിച്ചതല്ലാതെ തുടര്‍നടപടിയായില്ല. സമഗ്ര കാര്‍ഷിക ഇന്‍ഷുറന്‍സ്, കര്‍ഷക പെന്‍ഷന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും സ്വന്തം മണ്ഡലത്തിലെ കര്‍ഷകര്‍ക്കുപോലും ഇതിന്റെ പ്രയോജനം ലഭ്യമായില്ല. തൊഴിലില്ലായ്മ പരിഹരിക്കാന്‍ 2000 കോടി രൂപ ചെലവില്‍ പഞ്ചായത്തുകള്‍ തോറും നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച ചെറുകിട മൈക്രോ വ്യവസായ യൂണിറ്റുകളെപ്പറ്റി കേരള കോണ്‍ഗ്രസ് എം നേതാക്കള്‍ ഭരിക്കുന്ന നഗരസഭാ-പഞ്ചായത്ത് ഭരണ സമിതികള്‍ക്കുപോലും വേണ്ടത്ര അറിവില്ല. കൂടുതല്‍ ബജറ്റുകള്‍ അവതരിപ്പിച്ച് റെക്കോഡ് ഭേദിക്കാന്‍ ഒരുങ്ങുന്ന കെ എം മാണി തിങ്കളാഴ്ച അവതരിപ്പിക്കുന്ന പുതിയ ബജറ്റില്‍ മുന്‍ ബജറ്റിലെ ഏതെല്ലാം പദ്ധതികള്‍ സ്ഥാനം പിടിക്കുമെന്ന കാത്തിരിപ്പിലാണ് പാലാക്കാര്‍ .
മീനച്ചില്‍ നദീതട പദ്ധതി ജലരേഖയായി; ജലക്ഷാമത്തിന് പരിഹാരം അകലെ
യുഡിഎഫ് സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ച മീനച്ചില്‍ നദീതടപദ്ധതി ജലരേഖയായതോടെ മീനച്ചില്‍ താലൂക്കിലെ ഉയര്‍ന്ന പ്രദേശങ്ങള്‍ക്കൊപ്പം നദീതീര പ്രദേശങ്ങളും കുടിവെളളക്ഷാമത്തിന് പരിഹാരം തേടുന്നു. വേനല്‍മഴ ലഭിക്കാത്തതും കുടിവെളളക്ഷാമം രൂക്ഷമാക്കി. മീനച്ചില്‍ നദീതട പദ്ധതിക്ക് ധനമന്ത്രി കെ എം മാണി കഴിഞ്ഞ ബജറ്റില്‍ 25 കോടി പ്രഖ്യാപിച്ചെങ്കിലും ഒരു രൂപപോലും വിനിയോഗിച്ചില്ല. മീനച്ചില്‍ പദ്ധതി അപ്രായോഗികമാണെന്ന വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട് മുന്നിലുണ്ടായിട്ടും രാഷ്ട്രീയലക്ഷ്യം മുന്‍നിര്‍ത്തിയാണ് നടക്കാത്ത പദ്ധതിക്കായി തുക വകയിരുത്തിയതെന്ന് ഇതോടെ വ്യക്തമായി. താലൂക്കിന്റെ കിഴക്കന്‍ മേഖലയായ അടുക്കം, അടിവാരം, വെളളികുളം, പൂഞ്ഞാര്‍ തെക്കേക്കര, തലപ്പലം, ഈരാറ്റുപേട്ട, തലനാട് എന്നിവിടങ്ങളിലും കുടിവെളളക്ഷാമം മൂലം നിരവധി കുടുംബങ്ങള്‍ വലയുകയാണ്. പ്രാദേശിക പദ്ധതികള്‍ പലതും തുടങ്ങിവച്ചെങ്കിലും ഇവയൊന്നും വേനലിനെ അതിജീവിക്കാനുതകില്ലന്ന് നാട്ടുകാര്‍ പറയുന്നു.
കോട്ടയം ജില്ലയിലെ ജലക്ഷാമം പരിഹരിക്കാന്‍ ലക്ഷ്യമിട്ടാണ് ഇടുക്കിയിലെ അറക്കുളത്ത് തടയണ നിര്‍മ്മിച്ച് വെള്ളം തുരങ്കംവഴി മൂന്നിലവ് നരിമറ്റത്ത് എത്തിച്ച് കടപുഴയാറ്റിലൂടെ ഒഴുക്കി മീനച്ചിലാറ്റില്‍ എത്തിക്കാനായി മീനച്ചില്‍ നദീതട പദ്ധതിയുടെ പുനര്‍ പ്രഖ്യാപനം നടത്തിയത്. വേനലില്‍ ഒരു ഘനയടി വെള്ളം നിലനിര്‍ത്താന്‍ കഴിയുമെന്നായിരുന്നു പ്രഖ്യാപനം. കുടിവെള്ളത്തിനും ജലസേചനത്തിനുമായി രണ്ട് ഘട്ടങ്ങളിലായി പദ്ധതി പൂര്‍ത്തീകരിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഇതിനാവശ്യമായ വെള്ളം ലഭ്യമല്ലന്നും പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ മീനച്ചിലാര്‍ 20 അടിയോളം താഴ്ത്തേണ്ടി വരുമെന്നും ഇത് ഗുരുരതരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നുമുള്ള വിദഗ്ധസമിതി റിപ്പോര്‍ട്ട് അവഗണിച്ചായിരുന്നു പ്രഖ്യാപനം. മുവാറ്റുപുഴയാറിലെ ജലസമൃദ്ധിക്കുകൂടി മീനച്ചില്‍ പദ്ധതി ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി മൂവാറ്റുപുഴ എംഎല്‍എ ഉള്‍പ്പെടെയുള്ള എറണാകുളം ജില്ലയിലെ യുഡിഎഫ് ജനപ്രതിനിധികള്‍ എതിര്‍പ്പ് ഉയര്‍ത്തിയതിനെതുടര്‍ന്ന് പദ്ധതി ഏതാണ്ട് ഉപേക്ഷിച്ച മട്ടാണ്.
പാലാ നഗരസഭയിലെ ഉയര്‍ന്ന പ്രദേശങ്ങളായ കണ്ണാടിയുറുമ്പ്, മോന്തക്കര, കുന്നിന്, പുത്തന്‍പളളിക്കുന്ന്, കവീക്കുന്ന്, പരുമലക്കുന്ന്, അരുണാപുരം പ്രദേശങ്ങളിലെ ജനങ്ങള്‍ കുടിവെള്ളത്തിനായുള്ള നെട്ടോട്ടത്തിലാണ്. നഗരസഭയയുടെ പ്രാദേശിക കുടിവെള്ള പദ്ധതികള്‍ വിപുലീകരിക്കാത്തതുമൂലം വാഹനങ്ങളില്‍ കുടിവെളളം എത്തിക്കുന്നുണ്ടെങ്കിലും ജനങ്ങളുടെ ആവശ്യത്തിന് പര്യാപ്തമല്ല. രാമപുരം പഞ്ചായത്തിലെ ഇടക്കോലി, ഫാത്തിമാഗിരി, കുറിഞ്ഞി, മേതിരി, കിഴതിരി, കൊണ്ടാട്, നീറന്താനം ഭരണങ്ങാനം പഞ്ചായത്തിലെ അയ്യമ്പാറ, ഇടപ്പാടി, ചൂണ്ടച്ചേരി, ചിറ്റാനപ്പാറ മീനച്ചില്‍ പഞ്ചായത്തിലെ ഇടമറ്റത്തും മറ്റ് ഉയര്‍ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരും കുടിവെളളക്ഷാമത്തിന്റെ പിടിയിലാണ്. കരൂര്‍ , കൊഴുവനാല്‍ പഞ്ചായത്തുകളിലും ഉയര്‍ന്ന പ്രദേശങ്ങളില്‍ കുടിവെളളം കിട്ടാക്കനിയാണ്. വിവിധ ചെറുകിട ജലവിതരണ പദ്ധതികള്‍ ഈമേഖലകളില്‍ ഉണ്ടെങ്കിലും ജനങ്ങള്‍ക്ക് ആവശ്യത്തിന് കുടിവെളളം കിട്ടുന്നില്ല. മുത്തോലി പഞ്ചായത്തിലെ മിക്ക പ്രദേശങ്ങളിലും കുടിവെളളക്ഷാമം രൂക്ഷമാണ്.
deshabhimani 180312
യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം ധനമന്ത്രി കെ എം മാണി അവതരിപ്പിച്ച പുതുക്കിയ ബജറ്റില്‍ പാലായില്‍ അനുവദിച്ച ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രഖ്യാപനത്തില്‍ ഒതുങ്ങി. ഭരണങ്ങാനം, മീനച്ചില്‍ , തലപ്പലം, തിടനാട് പഞ്ചായത്തുകളെ ഉള്‍പ്പെടുത്തി ഭരണങ്ങാനം വികസന അതോറിട്ടി പ്രഖ്യാപനവും ജലരേഖയായി. കഴിഞ്ഞ ബജറ്റില്‍ ജില്ലയിലെ ജലക്ഷാമം പരിഹരിക്കാന്‍ 25 കോടി വകയിരുത്തിയ മീനച്ചില്‍ നദീതട പദ്ധതിക്കൊപ്പമാണ് കുറഞ്ഞ നിരക്കില്‍ നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കാന്‍ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചത്. ഇവയ്ക്കൊപ്പം പാലായുടെ സമഗ്ര വികസനത്തിനെന്ന പേരില്‍ പാലങ്ങളും റോഡുകളും ഉള്‍പ്പെടെ ബജറ്റില്‍ പ്രഖ്യാപിച്ച മറ്റ് പദ്ധതികളും പ്രഖ്യാപനം മാത്രമായി. ഗതാഗത കുരുക്കിന് പരിഹാരമായി റിങ്റോഡ് നടപ്പാക്കുന്നതിന് 10 കോടി അനുവദിച്ചെങ്കിലും ഇതിന് തുടക്കം കുറിക്കാന്‍ നടപടി സ്വീകരിച്ചില്ല. പാലാ- പൊന്‍കുന്നം റോഡ് വികസനം, ശബരിമല സംസ്ഥാനപാത, കെ ആര്‍ നാരായണന്‍ സ്മാരകറോഡ്, ചേര്‍പ്പുങ്കല്‍പാലം, തറപ്പേല്‍ കടവ്പാലം എന്നീ പദ്ധതികളും പ്രഖ്യാപനത്തില്‍ ഒതുങ്ങി
ReplyDelete