Sunday, March 4, 2012

കേരളീയസമൂഹം അന്ധവിശ്വാസങ്ങള്‍ക്ക് അടിമപ്പെടുന്നു: ഡോ. കെ എന്‍ പണിക്കര്‍

"നിലവറകള്‍ തുറക്കുമ്പോള്‍" പ്രകാശം ചെയ്തു

ശ്രീപത്മാഭസ്വാമിക്ഷേത്രത്തിന്റെ ചരിത്രവും വര്‍ത്തമാവും വ്യത്യസ്തമായ വീക്ഷണത്തോടെ പഠവിധേയമാക്കി ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച "നിലവറകള്‍ തുറക്കുമ്പോള്‍" എന്ന പുസ്തകം സ്വാമി സന്ദീപാനന്ദഗിരി പ്രകാശം ചെയ്തു. ടി എന്‍ സീമ എംപി പുസ്തകം ഏറ്റുവാങ്ങി.

ചരിത്രത്തില്‍ിന്ന് അടര്‍ത്തിമാറ്റി ഐതിഹ്യത്തിന്റെയും കെട്ടുകഥകളുടെയും പരിവേഷത്തോടെ വസ്തുതകളെ സമീപിക്കുന്ന പ്രവണത വളരുന്നതിനെതിരെ സമൂഹത്തിന്റെ ജാഗ്രത ക്ഷണിക്കുന്ന കിടയുറ്റ നിരീക്ഷണങ്ങളുടെയും പഠനങ്ങളുടെയും സമാഹാരമാണ് ഈ പുസ്തകം. ശാസ്ത്രപുരോഗതിയെയും സാങ്കേതികവികാസത്തെയും യുക്തിചിന്തയെയും വെല്ലുവിളിച്ച് അന്ധവിശ്വാസങ്ങള്‍ വ്യാപിപ്പിച്ച് മുതലെടുപ്പു നടത്തുന്നവര്‍ക്കെതിരായുള്ള മുന്നറിയിപ്പാണ് ലേഖങ്ങള്‍ . സിപിഐ എം സംസ്ഥാ സെക്രട്ടറി പിണറായി വിജയന്‍ , പ്രതിപക്ഷതോവ് വി എസ് അച്യുതാന്ദന്‍ , ഡോ. കെ എന്‍ പണിക്കര്‍ , എം വി ഗോവിന്ദന്‍ , ഡോ. രാജന്‍ ഗുരുക്കള്‍ തുടങ്ങി 13 പേരുടെ ലേഖങ്ങളാണുള്ളത്. ഡോ. പി എസ് ശ്രീകലയാണ് പുസ്തകം എഡിറ്റ് ചെയ്തത്. ഗാന്ധി പാര്‍ക്കില്‍ നടന്ന പുസ്തകപ്രകാശ ചടങ്ങില്‍ നിലമ്പേരൂര്‍ മധുസൂദനന്‍ നായര്‍ അധ്യക്ഷനായി. ഡോ. പി എസ് ശ്രീകല പുസ്തകം പരിചയപ്പെടുത്തി. പ്രകാശ ചടങ്ങിനോടാനുബന്ധിച്ച് വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. ഡോ. കെ എന്‍ പണിക്കര്‍ ഉദ്ഘാടംചെയ്തു. സ്വാമി സന്ദീപാനന്ദഗിരി, ചിന്ത പബ്ലിഷേഴ്സ് ജനറല്‍ മാബേജര്‍ വി കെ ജോസഫ് എന്നിവര്‍ സംസാരിച്ചു.

കേരളീയസമൂഹം അന്ധവിശ്വാസങ്ങള്‍ക്ക് അടിമപ്പെടുന്നു: ഡോ. കെ എന്‍ പണിക്കര്‍

അന്ധവിശ്വാസങ്ങള്‍ക്ക് അടിമപ്പെടുന്ന കേരളീയസമൂഹം ഗുരുതരമായി സാമൂഹ്യവിപത്തിലേക്ക് നീങ്ങുകയാണെന്ന് പ്രമുഖ ചരിത്രപണ്ഡിതന്‍ ഡോ. കെ എന്‍ പണിക്കര്‍ . സാമൂഹ്യ സാംസ്കാരിക-പ്രത്യയശാസ്ത്ര പരിവര്‍ത്തത്തിലൂടെ മാത്രമേ ഈ വിപത്തിെ നേരിടാനാവുകയുള്ളൂ. മതങ്ങള്‍ പഠിപ്പിക്കുന്നത് മാനവികതയാണ്. എന്നാല്‍ , ജനങ്ങളെ ചൂഷണം ചെയ്യുന്ന മതാത്മകതയാണ് വളരുന്നത്. ഇതിന്റെ പിന്‍പറ്റി മതാന്ധതയും അനാചാരങ്ങളും ശക്തിപ്രാപിക്കുകയാണെന്നും കെ എന്‍ പണിക്കര്‍ പറഞ്ഞു. ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച "നിലവറകള്‍ തുറക്കുമ്പോള്‍" എന്ന പുസ്തകത്തിന്റെ പ്രകാശച്ചടങ്ങിനോടനുബന്ധിച്ച് നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിശ്വാസവും അന്ധവിശ്വാസവും എന്നതായിരുന്നു വിഷയം. മതത്തിന്റെ അടിസ്ഥാനപരമായ സൗഹാര്‍ദസ്വഭാവത്തെ മാറ്റി അക്രമത്തിന്റെ മുഖം നല്‍കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നു. കലാപങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും വഴിവയ്ക്കുന്നത് ഈ ശ്രമങ്ങളാണ്. അനാചാരങ്ങളിലും അന്ധവിശ്വാസങ്ങളിലും അധിഷ്ഠിതമായി മതപ്രവര്‍ത്തം വാണിജ്യവല്‍ക്കരിക്കപ്പെടുകയാണെന്നും കെ എന്‍ പണിക്കര്‍ പറഞ്ഞു.

ശാസ്ത്രത്തെയും പ്രപഞ്ചസത്യങ്ങളെയും പൗരോഹത്യം വെല്ലുവെളിക്കുകയാണെന്ന് സ്വാമി സന്ദീപാനന്ദഗിരി പറഞ്ഞു. യുക്തിയും ചിന്തയും മരവിച്ച മുനുഷ്യനെ സൃഷ്ടിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. അന്ധവിശ്വാസത്തെയും അനാചാരങ്ങളെയും തിരിച്ചറിയാന്‍ വിശ്വാസികള്‍ക്കാകണം. ഭരണാധികാരികള്‍ അഴിമതിയില്‍ മുങ്ങിയതോടെ ജനങ്ങള്‍ പ്രതീക്ഷ നഷ്ടപ്പെട്ട അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.

deshabhimani 040312

1 comment:

  1. അന്ധവിശ്വാസങ്ങള്‍ക്ക് അടിമപ്പെടുന്ന കേരളീയസമൂഹം ഗുരുതരമായി സാമൂഹ്യവിപത്തിലേക്ക് നീങ്ങുകയാണെന്ന് പ്രമുഖ ചരിത്രപണ്ഡിതന്‍ ഡോ. കെ എന്‍ പണിക്കര്‍ . സാമൂഹ്യ സാംസ്കാരിക-പ്രത്യയശാസ്ത്ര പരിവര്‍ത്തത്തിലൂടെ മാത്രമേ ഈ വിപത്തിെ നേരിടാനാവുകയുള്ളൂ. മതങ്ങള്‍ പഠിപ്പിക്കുന്നത് മാനവികതയാണ്. എന്നാല്‍ , ജനങ്ങളെ ചൂഷണം ചെയ്യുന്ന മതാത്മകതയാണ് വളരുന്നത്. ഇതിന്റെ പിന്‍പറ്റി മതാന്ധതയും അനാചാരങ്ങളും ശക്തിപ്രാപിക്കുകയാണെന്നും കെ എന്‍ പണിക്കര്‍ പറഞ്ഞു. ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച "നിലവറകള്‍ തുറക്കുമ്പോള്‍" എന്ന പുസ്തകത്തിന്റെ പ്രകാശച്ചടങ്ങിനോടനുബന്ധിച്ച് നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

    ReplyDelete