Thursday, March 22, 2012

ചൂഷണം തടയാതെ തൊഴില്‍വകുപ്പ് നോക്കുകുത്തിയായി: കോടിയേരി

അസംഘടിതമേഖലയിലെ തൊഴിലാളികളെ കടുത്ത ചൂഷണത്തിനിരയാക്കുന്നത് തടയാതെ തൊഴില്‍വകുപ്പ് നോക്കുകുത്തിയായി മാറിയെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സംസ്ഥാനത്തെ ഗ്യാസ് ഏജന്‍സി തൊഴിലാളികളുടെ സെക്രട്ടറിയറ്റ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിവിധ മേഖലകളില്‍ പണിയെടുക്കുന്നവരെ ഉടമകള്‍ ചൂഷണംചെയ്യുകയാണ്. ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കനോ പല തൊഴില്‍മേഖലകളിലും അംഗീകരിച്ച മിനിമം വേതനം നടപ്പാക്കാനോ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും കോടിയേരി പറഞ്ഞു. ഇഎസ്ഐ, ഇപിഎഫ്, ക്ഷേമനിധി ആനുകൂല്യങ്ങള്‍ നടപ്പാക്കുക, ജോലിസമയം എട്ടുമണിക്കൂറാക്കുക, തൊഴില്‍ നിയമങ്ങള്‍ പാലിക്കാത്ത ഗ്യാസ് ഏജന്‍സികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഓള്‍ കേരള ഗ്യാസ് ഏജന്‍സീസ് തൊഴിലാളി യൂണിയന്‍ (സിഐടിയു) നേതൃത്വത്തിലായിരുന്നു മാര്‍ച്ചും ധര്‍ണയും. പാചകവാതകവിതരണ തൊഴിലാളികള്‍ കുടുംബസമേതം മാര്‍ച്ചില്‍ പങ്കെടുത്തു. യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് വി എസ് മണി, ജനറല്‍ സെക്രട്ടറി പി ജെ ആന്റണി, സിഐടിയു സംസ്ഥാന സെക്രട്ടറി കെ ഒ ഹബീബ്, വിവിധ സംഘടനകളെ പ്രതിനിധാനംചെയ്ത് എല്‍ പത്മലോചനന്‍ , പി രാജേന്ദ്രദാസ്, ടി രഘുവരന്‍ , എ പ്രേമരാജന്‍ , എ മാധവന്‍ , പി കെ സുബ്രഹ്മണ്യം എന്നിവര്‍ സംസാരിച്ചു.

deshabhimani 220312

1 comment:

  1. അസംഘടിതമേഖലയിലെ തൊഴിലാളികളെ കടുത്ത ചൂഷണത്തിനിരയാക്കുന്നത് തടയാതെ തൊഴില്‍വകുപ്പ് നോക്കുകുത്തിയായി മാറിയെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സംസ്ഥാനത്തെ ഗ്യാസ് ഏജന്‍സി തൊഴിലാളികളുടെ സെക്രട്ടറിയറ്റ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

    ReplyDelete