പാവപ്പെട്ട ലക്ഷക്കണക്കിനാളുകള്‍ക്ക് ഒരുതുണ്ട് മണ്ണ് ലഭ്യമാക്കിയ മിച്ചഭൂമി സമരത്തിന്റെ പ്രാധാന്യം മനസ്സിലാക്കാത്തവര്‍ ചരിത്രയാഥാര്‍ഥ്യത്തെ പുച്ഛിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പാവങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കാനുള്ള നിയമം നടപ്പാക്കാനുള്ള സമരമായിരുന്നു അത്. കിടപ്പാടത്തിന് അവകാശമില്ലാത്തതും ചത്താല്‍ കുഴിച്ചിടാന്‍ ആറടിമണ്ണില്ലാത്തതുമായ ലക്ഷങ്ങള്‍ക്ക് അവകാശം ലഭ്യമായ ഉജ്വലമായ സമരമായിരുന്നു അന്ന് നടന്നത്. രണ്ടാം ഇ എംഎസ് സര്‍ക്കാരിന് ശേഷം വന്ന സര്‍ക്കാര്‍ നിയമം നടപ്പാക്കാന്‍ താല്‍പ്പര്യം കാട്ടാതിരുന്നപ്പോഴാണ് സമരം തുടങ്ങിയത്. ഭൂമിയില്ലാത്ത പാവങ്ങള്‍ക്ക് കുടികിടപ്പവകാശം കിട്ടിയതിന്റെ ഭാഗമായി ആത്മാഭിമാനമുള്ള പുതിയ മനുഷ്യരും കുടുംബവും വളര്‍ന്നുവന്നു. ഇതിന്റെ ഭാഗമായി കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തിലും ജീവിതാഭിവൃദ്ധിയിലും വലിയ മാറ്റമുണ്ടായതും ഈ സമരത്തിന്റെ നേട്ടമാണ്- സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ച ഭൂസമര സഖാക്കളുടെ സംഗമം ഉദ്ഘാടനം ചെയ്ത് പിണറായി പറഞ്ഞു.
മിച്ചഭൂമി ഇല്ലാതാക്കാനുള്ള പ്രഖ്യാപനം ഈ വര്‍ത്തമാനകാലത്തും നിയമസഭയില്‍ ഉയരുന്നുണ്ട്. പാവപ്പെട്ടവന് വിതരണം ചെയ്യാനല്ല തെറ്റായ വഴിയില്‍ കൈയടക്കാനുള്ള താല്‍പ്പര്യമാണ് ഇന്നും പ്രകടമാകുന്നത്. കാര്‍ഷിക പരിഷ്കരണമടക്കം സ്വാതന്ത്ര്യസമരകാലത്ത് കോണ്‍ഗ്രസ് ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ നടപ്പാക്കാന്‍ തുടക്കമിട്ടത് 1957-ലെ ഇ എം എസ് സര്‍ക്കാരാണ്. കൃഷിഭൂമി കൃഷിക്കാരന് എന്ന മുദ്രാവാക്യമടക്കം നടപ്പാക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ആ സര്‍ക്കാരിനെ വിമോചനസമരത്തിലൂടെ അട്ടിമറിച്ചത്. 67-ല്‍ അധികാരത്തില്‍ വന്ന ഇ എം എസ് സര്‍ക്കാരും ഭൂപരിഷ്കരണത്തിന് നല്ല മുന്നേറ്റമുണ്ടാക്കി. എന്നാല്‍ പിന്നീട് വന്ന ഭരണം മിച്ചഭൂമിയായി കണ്ടെത്തേണ്ടത് കണ്ടില്ല. മിച്ചഭൂമി കാണാനില്ലെന്ന ഉത്തരമാണ് അവരന്ന് നിയമസഭയിലടക്കം നല്‍കിയത്.ഇതേത്തുടര്‍ന്നാണ് മിച്ചഭൂമി ചൂണ്ടിക്കാണിക്കല്‍ സമരമാരംഭിച്ചത്. മുടവന്‍മുഗള്‍ കൊട്ടാരവളപ്പില്‍ ചാടിക്കടന്ന് എ കെ ജിയുടെ നേതൃത്വത്തില്‍ അരങ്ങേറിയ സമരത്തെ അംഗീകരിക്കാതെയും അതുണ്ടാക്കിയ സാമൂഹ്യമാറ്റം കാണാതെയും ഇന്നത്തെ കേരളത്തിന് മുന്നോട്ടുപോകാനാവില്ല- പിണറായി പറഞ്ഞു.
deshabhimani 220312
No comments:
Post a Comment