ജലനയം സംബന്ധിച്ച ലോകബാങ്കിന്റെ നയം അംഗീകരിക്കാന്‍ കഴിയില്ലെന്ന് കുട്ടി അഹമ്മദ് കുട്ടി ചെയര്‍മാനായ സര്‍ക്കാര്‍ നല്‍കുന്ന ഉറപ്പുകള്‍ സംബന്ധിച്ച നിയമസഭാ സമിതി കണ്ടെത്തി. ഗുണഭോക്തൃ സമിതികള്‍ക്ക് വാട്ടര്‍ റീ ചാര്‍ജ്ജിംഗ്, ജലശുദ്ധീകരണം, മെയിന്റനന്‍സ്, തുടങ്ങിയവയില്‍ സാങ്കേതിക വൈദഗ്ധ്യം ലഭിക്കാതെ വന്നതും, പൊതു ടാപ്പുകള്‍ സ്ഥാപിക്കാനോ, പാവപ്പെട്ടവര്‍ക്ക് സൗജന്യമായി ജലം ലഭ്യമാക്കാനോ സാധിക്കാത്തതുമാണ് ജലനിധി പദ്ധതി പരാജയപ്പെടാന്‍ കാരണമെന്നും സമിതി വിലയിരുത്തി.
ലോകബാങ്ക് സഹായത്തോടെയുള്ള പദ്ധതിയില്‍ വാട്ടര്‍ അതോറിറ്റിയുടെ സാങ്കേതിക വൈദഗ്ധ്യം ലഭ്യമാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സമിതി വിലയിരുത്തി. എ ഡി ബി യുടെ നയം സേവനം അല്ലെന്നും പദ്ധതി ലാഭകരമായിരിക്കണമെന്നും വിതരണം ചെയ്യുന്ന വെള്ളത്തിന് ചാര്‍ജ്ജ് ഈടാക്കണമെന്നും ഇതിനായി പൊതു ടാപ്പുകളിലുള്‍പ്പെടെ മീറ്റര്‍ വയ്ക്കണമെന്നും ഇല്ലെങ്കില്‍ പദ്ധതി തുടര്‍ന്നുകൊണ്ടു പോകാന്‍ കഴിയുകയില്ലെന്നുമാണ് നിലപാടെന്ന് സമിതി വിലയിരുത്തി. ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും, ജലം പോലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതില്‍ കര്‍ശന വ്യവസ്ഥയും, ലാഭേച്ഛയും കടന്നു കൂടുന്നത് ആശാസ്യമല്ലെന്നുമാണ് സമിതിയുടെ വിലയിരുത്തല്‍. എല്ലാവര്‍ക്കും ശുദ്ധ ജലം ലഭ്യമാക്കണമെന്ന ലക്ഷ്യം അട്ടിമറിക്കുന്നത് ജനാധിപത്യപരമായ രീതിയല്ലെന്നും ഇത് ജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ ഒഴിഞ്ഞ് മാറുന്നതിന് തുല്യമാണെന്നും സമിതി വിലയിരുത്തിയിട്ടുണ്ട്.
ഗുണഭോക്താക്കളില്‍ നിന്ന് ഉപയോഗിക്കുന്ന ജലത്തിന്റെ മാത്രം ചാര്‍ജ്ജ് ഈടാക്കണമെന്നും ബി പി എല്‍, എസ് സി/എസ് ടി വിഭാഗങ്ങള്‍ക്ക് സൗജന്യം അനുവദിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. വാട്ടര്‍ അതോറിറ്റിയുടെയും, കെ എസ് യു ഡി പി, യു ഐ ടി എസ് എസ് എം ടി എന്നീ പദ്ധതികളുടെയും കണ്‍സള്‍ട്ടന്‍സി നിലവില്‍ വാട്ടര്‍ അതോറിറ്റിക്കാണ്. ആതിനാല്‍ ജലനിധിയുടെ കണ്‍സള്‍ട്ട ന്‍സി പഞ്ചായത്തുകളെ ഏല്‍പ്പിക്കണമെന്നാണ് സമിതിയുടെ മറ്റൊരു ശുപാര്‍ശ. പൊതു ടാപ്പുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പഞ്ചായത്ത് തന്നെ നേരിട്ട് നടപ്പാക്കണം. ഇതിനായി പ്രത്യേകം തുക വകയിരുത്തണം. ദുര്‍ബല വിഭാഗങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി പൊതു ടാപ്പുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച് വ്യക്തമായ ധാരണ രൂപപ്പെടുത്തണം. ഉറവ കണ്ടെത്തല്‍, മറ്റ് നിര്‍മ്മാണ പ്രവൃത്തികള്‍ എന്നിവയ്ക്കായി ശാസ്ത്രീയ രീതികള്‍ അവലംബിക്കണം.
പദ്ധതികള്‍ നടപ്പാക്കുന്നതിന് വേണ്ട സാങ്കേതിക സഹായം ലഭ്യമാക്കുന്നതിന് വാട്ടര്‍ അതോറിറ്റിയെ ചുമതലപ്പെടുത്തണം. ജലനിധി പദ്ധതി വാട്ടര്‍ അതോറിറ്റിയുടെ കീഴിലേക്ക് മാറ്റാന്‍ കഴിയുമോ എന്ന് പരിശോധിക്കണം. ചെറുകിട ജലവിതരണ പദ്ധതികള്‍ വാട്ടര്‍ അതോറിറ്റിയെ ഏല്‍പ്പിച്ച് ബജറ്ററി സപ്പോര്‍ട്ട് നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കണം. പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് ഉറവ സംബന്ധിച്ച് സൂക്ഷ്മ പഠനം നടത്തി ജലലഭ്യത ഉറപ്പ് വരുത്തുകയും ഇതിനായി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വിശ്വാസ്യതയുള്ള സ്ഥാപനങ്ങളെ ചുമതലപ്പെടുത്തണം. വാട്ടര്‍ റീ ചാര്‍ജ്ജ് സോഴ്‌സ് ഉണ്ടാക്കുക, മഴവെള്ള സംഭരണം പ്രോല്‍സാഹിപ്പിക്കുക, ജലമലിനീകരണം തടയുക തുടങ്ങിയവയ്ക്കായി പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കണം. ജലനിധി പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് ഒന്നാം ഘട്ടത്തില്‍ നടപ്പാക്കിയ പദ്ധതികള്‍ വീണ്ടും സന്ദര്‍ശിക്കുകയും, ഭേദഗതികള്‍ സമര്‍പ്പിക്കുകയും ചെയ്യണം. ജലനിധി പദ്ധതികളിലെ ജലത്തിന്റെ ഗുണനിലവാര പരിശോധന കര്‍ശനമാക്കണം. ഭാവിയിലെ പദ്ധതികളില്‍ ഗ്രൗണ്ട് വാട്ടര്‍ സെക്യുരിറ്റി പ്ലാന്‍ ആരംഭത്തില്‍ തന്നെ വിഭാവന ചെയ്ത് നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. ഉപകരണങ്ങള്‍ മാറ്റി സ്ഥാപിക്കുന്നതിനും, അറ്റകുറ്റപ്പണികള്‍ക്കുമായി സബ്‌സിഡി നല്‍കാന്‍ സര്‍ക്കാര്‍ പ്രത്യേകം തുക നീക്കിവയ്ക്കണമെന്നും സമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
ലോകബാങ്ക് സഹായത്തോടെ ജലവിതരണ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ലോകബാങ്ക് അധികൃതര്‍ മുന്നോട്ട് വച്ചിരുന്ന നിര്‍ദ്ദേശങ്ങളെക്കുറിച്ച് അന്ന് തന്നെ ഇടതുപക്ഷ പാര്‍ട്ടികള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നതാണ്. ഈ ആശങ്കകളാണ് ഇപ്പോള്‍ നിയമസഭാ സമിതി മുന്നോട്ട് വച്ചിരിക്കുന്നതും.
janayugom 040312
ജലനയം സംബന്ധിച്ച ലോകബാങ്കിന്റെ നയം അംഗീകരിക്കാന്‍ കഴിയില്ലെന്ന് കുട്ടി അഹമ്മദ് കുട്ടി ചെയര്‍മാനായ സര്‍ക്കാര്‍ നല്‍കുന്ന ഉറപ്പുകള്‍ സംബന്ധിച്ച നിയമസഭാ സമിതി കണ്ടെത്തി. ഗുണഭോക്തൃ സമിതികള്‍ക്ക് വാട്ടര്‍ റീ ചാര്‍ജ്ജിംഗ്, ജലശുദ്ധീകരണം, മെയിന്റനന്‍സ്, തുടങ്ങിയവയില്‍ സാങ്കേതിക വൈദഗ്ധ്യം ലഭിക്കാതെ വന്നതും, പൊതു ടാപ്പുകള്‍ സ്ഥാപിക്കാനോ, പാവപ്പെട്ടവര്‍ക്ക് സൗജന്യമായി ജലം ലഭ്യമാക്കാനോ സാധിക്കാത്തതുമാണ് ജലനിധി പദ്ധതി പരാജയപ്പെടാന്‍ കാരണമെന്നും സമിതി വിലയിരുത്തി.
ReplyDelete