ആദിവാസി ജനതയെ ലക്ഷ്യബോധമുള്ളവരാക്കിത്തീര്‍ത്തത് കേരളത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനമാണെന്ന് കുഞ്ഞിരാമന്‍ പറഞ്ഞു. അവകാശങ്ങള്‍ ഒന്നൊന്നായി നേടുമ്പോഴും നാലുലക്ഷത്തോളം ആദിവാസികള്‍ ഇന്നും പൊതുസമൂഹത്തില്‍ എത്രയോ പിന്നിലാണ്. മദ്യ- ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗമാണ് വലിയ പ്രശ്നം. ആദിവാസി സമൂഹം ആരോഗ്യമില്ലാത്തവരായി മാറുകയാണ്. ആയുര്‍ദൈര്‍ഘ്യം കുറഞ്ഞു. ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചു. അവകാശ സമര പോരാട്ടങ്ങള്‍ക്കൊപ്പം ആരോഗ്യ ജീവിത സാഹചര്യമുണ്ടാക്കാനുള്ള ഇടപെടലും ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം സി ഭാസ്കരന്‍ അധ്യക്ഷനായി. കോഴിക്കോട് ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ , വയനാട് ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രന്‍ , എം കേളപ്പന്‍ , ടി ദേവി എന്നിവര്‍ സംസാരിച്ചു. ജോര്‍ജ് എം തോമസ് സ്വാഗതവും എകെഎസ് ജില്ലാ സെക്രട്ടറി കെ ജയകുമാര്‍ നന്ദിയും പറഞ്ഞു. എകെഎസ് ജില്ലാ പ്രസിഡന്റ് പുളിയന്‍ ബാലന്‍ പ്രമേയം അവതരിപ്പിച്ചു.
അര്‍ഹതപ്പെട്ട മുഴുവന്‍ ആദിവാസി കുടുംബങ്ങള്‍ക്കും ഭൂമിയും വീടും നല്‍കുക, മുഴുവന്‍ ആദിവാസി വീടുകളും വൈദ്യുതീകരിക്കുക, കുടിവെള്ളം ലഭ്യമാക്കുക, അന്യാധീനപ്പെട്ട ആദിവാസി ഭൂമി മുഴുവന്‍ തിരിച്ചുപിടിച്ചു നല്‍കുക, മലയോരങ്ങളിലെ ഭൂമാഫിയകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുക, കടക്കെണിയില്‍പെട്ട ആദിവാസികളുടെ കടങ്ങള്‍ മുഴുവന്‍ എഴുതിത്തള്ളുക, തൊഴില്‍സംവരണാനുപാതം വര്‍ധിപ്പിക്കുക, ജില്ലയില്‍ ആദിവാസികള്‍ക്ക് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ ആരംഭിക്കുക എന്നീ ആവശ്യങ്ങളാണ് സംഗമം ഉന്നയിച്ചത്. തുടര്‍ന്ന് കലാപരിപാടികളും ഉണ്ടായി. ആദിവാസി കുട്ടികളുടെ ഗാനവിരുന്നും അവിടനല്ലൂര്‍ വനിതാസംഘത്തിന്റെ കോല്‍ക്കളിയും വൈകിട്ട് വയനാട് പി കെ കാളന്‍ സ്മാരകസമിതിയുടെ ഗദ്ദികയും അരങ്ങേറി.
deshabhimani 180312
പിറന്ന മണ്ണില്‍ മനുഷ്യരായി ജീവിക്കാനുള്ള അവകാശപോരാട്ടങ്ങള്‍ക്ക് ഊര്‍ജവും ആവേശവും പകരുന്ന പ്രസ്ഥാനത്തിന് ഐക്യദാര്‍ഢ്യമായി ആദിവാസി സംഗമം. സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന് അനുബന്ധമായി ഇ കെ നായനാര്‍ നഗറില്‍ (ടൗണ്‍ഹാള്‍) സംഘടിപ്പിച്ച ആദിവാസി സംഗമത്തില്‍ ജില്ലയിലെ മുഴുവന്‍ കോളനികളില്‍നിന്നുമുണ്ടായ പങ്കാളിത്തം കാടിന്റെ മക്കള്‍ , അവരുടെ വിമോചന പോരാട്ടത്തിന് നേരിന്റെ വഴി കാണിക്കുന്ന സിപിഐ എമ്മിനൊപ്പമാണെന്ന് തെളിയിക്കുന്നതായി. ആദിവാസി ക്ഷേമ സമിതി സംസ്ഥാന പ്രസിഡന്റ് കെ സി കുഞ്ഞിരാമന്‍ സംഗമം ഉദ്ഘാടനം ചെയ്തു.
ReplyDelete