ചിറ്റൂര്‍ മലബാര്‍ ഡിസ്റ്റിലറിയിലെ ബിവറേജസ് കോര്‍പറേഷന്റെ ഗോഡൗണിനെ ഇല്ലാത്ത കാരണങ്ങള്‍ നിരത്തി ഒഴിവാക്കുന്നു. വര്‍ഷങ്ങളായി അടഞ്ഞുകിടന്ന ചിറ്റൂര്‍ ഷുഗര്‍ ഫാക്ടറിയെ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരാണ് ഏറ്റെടുത്ത് ബിവറേജസ് കോര്‍പറേഷനു കൈമാറിയത്. അവിടെ ഉല്‍പ്പാദനം പുനരാരംഭിച്ച് ഫാക്ടറിയെ പ്രവര്‍ത്തനക്ഷമമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഏറ്റെടുത്തത്. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികരത്തില്‍ വന്നതോടെ മലബാര്‍ ഡിസ്റ്റിലറിയുടെ പ്രവര്‍ത്തനം ഒരിഞ്ച് മുന്നോട്ടുപോയില്ല. എന്നാല്‍ , ബിവറേജസ് കോര്‍പറേഷന്റെ ഗോഡൗണാക്കാനാണ് തീരുമാനിച്ചത്. ഇതിനായി 5,00,000രൂപ ചെലവില്‍ ഗോഡൗണ്‍ നിര്‍മിക്കുകയും ചെയ്തു.
പാലക്കാട് ടൗണില്‍ പ്രവര്‍ത്തിക്കുന്ന വെയര്‍ഹൗസ് കോര്‍പറേഷന്റെ ഗോഡൗണിലെ ഒരു ഭാഗമാണ് ബിവറേജസ് കോര്‍പറേഷന്റെ ഗോഡൗണായി പ്രവര്‍ത്തിക്കുന്നത്. ഇവിടെ സൗകര്യക്കുറവുള്ളതിനാല്‍ മലബാര്‍ ഡിസ്റ്റിലറിയില്‍ ഗോഡൗണ്‍ നിര്‍മിച്ച് ബിയര്‍വിതരണം ഇവിടെനിന്നാക്കാന്‍ തീരുമാനിച്ചു. ബിയര്‍കുപ്പികളില്‍ ലേബല്‍ ഒട്ടിക്കാന്‍ കുടുംബശ്രീയൂണിറ്റുകളില്‍നിന്ന് ടെന്‍ഡര്‍ ക്ഷണിക്കുകയും തെരഞ്ഞെടുക്കുകയും ചെയ്തു. ജനുവരിയില്‍ ഗോഡൗണ്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മന്ത്രി കെ ബാബു പ്രഖ്യാപിക്കുകയുമുണ്ടായി. എന്നാല്‍ ഇവിടെ തൊഴില്‍തര്‍ക്കമെന്ന് വരുത്തിത്തീര്‍ത്ത് ഗോഡൗണിന്റെ പ്രവര്‍ത്തനം നീട്ടിക്കൊണ്ടുപോകുകയായിരുന്നു. പാലക്കാട്ടുനിന്ന് ഗോഡൗണ്‍ മാറ്റാതിരിക്കാന്‍ ചിലര്‍ ഗൂഢാലോചന നടത്തുന്നതായും ആക്ഷേപമുണ്ട്. ഇവിടെനിന്ന് 50,000 കെയ്സ് ബിയര്‍ മാറ്റാനാണ് നിര്‍ദേശിച്ചത്. എന്നാല്‍ , ബാറുടമകളില്‍നിന്നും മദ്യക്കമ്പനികളില്‍നിന്നുമുള്ള കമീഷന്‍ നഷ്ടപ്പെടുമെന്ന ആശങ്കയാണ് ഇതിനുപിന്നിലെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
ബാറുടമകള്‍ക്ക് ആവശ്യമായ ഇനം കൂടുതല്‍ നല്‍കിയാല്‍ ഉദ്യോഗസ്ഥര്‍ക്ക് കമീഷനുണ്ടത്രേ. ജില്ലയിലെ ബാറുകളും കണ്‍സ്യൂമര്‍ഫെഡും പാലക്കാട് ടൗണിലെ ഗോഡൗണില്‍നിന്നാണ് മദ്യം വാങ്ങുന്നത്. ഇതിനുപുറമെ ബിവറേജസ് കോര്‍പറേഷന്റെ ഔട്ട്ലെറ്റുകള്‍ക്കുള്ള മദ്യവും ഇവിടെനിന്നാണ് കൊണ്ടുപോകുന്നത്. മലബാര്‍ ഡിസ്റ്റിലറി, ട്രാവന്‍കൂര്‍ ഡിസ്റ്റിലറി, ബീവറേജസ് കോര്‍പറേഷന്‍ എന്നവയുടെ എംഡി ഒരാള്‍തന്നെയാണ്. അതുകൊണ്ട് ഇക്കാര്യത്തില്‍ മറ്റ് സമ്മര്‍ദ്ദമൊന്നും ഉണ്ടാകുന്നില്ലത്രേ. ഉദ്യോഗസ്ഥര്‍ക്ക് തോന്നുംപോലെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ മന്ത്രിതലത്തിലും അനുമതി നല്‍കിയതിനാല്‍ കോര്‍പറേഷനില്‍ എന്തുമാകാമെന്ന നിലയാണ്.
deshabhimani 180312

ReplyDelete