കോലഞ്ചേരി: പൊലീസിനെ നിയന്ത്രിക്കാന്‍ കഴിയില്ലെങ്കില്‍ മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് യാക്കോബായസഭ. പുത്തന്‍കുരിശ് പാത്രിയര്‍ക്ക സെന്ററില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ സഭാനേതൃത്വം രൂക്ഷവിമര്‍ശനവുമായെത്തിയത്.
പഴന്തോട്ടം സെന്റ് മേരീസ് പള്ളിയിലെ പൊലീസ് അതിക്രമം ആസൂത്രിതമായിരുന്നെന്നും വിശ്വാസസംരക്ഷണസമിതി പ്രസിഡന്റ് ഏലിയാസ് മാര്‍ അത്താനാസിയോസ് മെത്രാപോലീത്ത പറഞ്ഞു. സഭാതര്‍ക്കം നിലനില്‍ക്കുന്ന പള്ളിയില്‍ മൃതദേഹം സംസ്കരിക്കാനെത്തിയ യാക്കോബായ വിശ്വാസികളെ ശനിയാഴ്ച പൊലീസ് ലാത്തിച്ചാര്‍ജ് ചെയ്തിരുന്നു. സര്‍ക്കാരിന്റെ അനുവാദമില്ലാതെ മെത്രാപോലീത്ത, സഭാ സെക്രട്ടറി, വൈദികര്‍ ഉള്‍പ്പെടെയുള്ളവരെ മര്‍ദിക്കില്ലായിരുന്നു. ശ്രേഷ്ഠ ബാവയുടെ മുന്നില്‍വച്ചാണ് വിശ്വാസികളെ പൊലീസ് വേട്ടയാടിയത്. സ്ത്രീകളടക്കമുള്ളവര്‍ ഗുരുതരമായി പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഒരു തര്‍ക്കവുമില്ലാതെ പള്ളിയില്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി മൃതദേഹത്തോട് അനാദരവു കാണിച്ചു. പൊലീസ് മെത്രാന്‍കക്ഷിയുടെ റോള്‍ ഏറ്റെടുത്ത് പ്രകോനമുണ്ടാക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെയും ജില്ലയിലെ ഒരു മന്ത്രിയുടെയും ഒത്താശ ഈ അതിക്രമത്തിനു പിന്നിലുണ്ടോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു-മെത്രാപോലീത്ത ചൂണ്ടിക്കാട്ടി.
സര്‍ക്കാരിന്റെ തുടര്‍ നടപടികള്‍ സഭ ഭയത്തോടെയാണ് നോക്കിക്കാണുന്നത്- ഏലിയാസ് മാര്‍ അത്താനാസിയോസ് മെത്രാപോലീത്ത പറഞ്ഞു. മെത്രാപോലീത്തമാരായ ഏലിയാസ് മാര്‍ യൂലിയോസ്, മാത്യൂസ് മാര്‍ അന്തിമോസ്, കമാന്‍ഡര്‍ സി കെ ഷാജി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
deshabhimani 190312
പൊലീസിനെ നിയന്ത്രിക്കാന്‍ കഴിയില്ലെങ്കില്‍ മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് യാക്കോബായസഭ. പുത്തന്‍കുരിശ് പാത്രിയര്‍ക്ക സെന്ററില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ സഭാനേതൃത്വം രൂക്ഷവിമര്‍ശനവുമായെത്തിയത്.
ReplyDelete