പ്രതിരോധ മന്ത്രി എ കെ ആന്റണിയുടെ ഓഫീസില്‍ വന്‍സുരക്ഷാ പാളിച്ച. വിവരങ്ങള്‍ ചോര്‍ത്തുന്നതിനായി ആധുനിക ഉപകരങ്ങള്‍ സ്ഥാപിച്ചതായി സൂചന ലഭിച്ചു. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ പ്രതിരോധ സെക്രട്ടറി ശശികാന്ത് ശര്‍മ ഇന്റിലിജന്‍സ് ബ്യൂറോയോട് ആവശ്യപ്പെട്ടു.
ഫെബ്രുവരി 16 നു തന്നെ ശശികാന്ത് ശര്‍മ ഇന്റലിജന്റ്സ് ബ്യൂറോയുമായി ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നു.ഫോണില്‍ നിന്ന് വിവരം ചോര്‍ത്താനുള്ള രഹസ്യ സംവിധാനം പ്രവര്‍ത്തിക്കുന്നതായി സൈനികരാണ് കണ്ടെത്തിയത്. എന്നാല്‍ ഫോണ്‍ കോളുകള്‍ പരിശോധിക്കാന്‍ പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥര്‍ സമ്മതിച്ചില്ല. വിശദമായ അന്വേഷണത്തില്‍ യഥാര്‍ഥ വസ്തുതകള്‍ പുറത്തുവരുമെന്നാണ് കരുതുന്നത്. എന്നാല്‍ വിവരങ്ങളൊന്നും ചോര്‍ന്നിട്ടില്ലെന്നും ഉപകരണങ്ങളൊന്നും കണ്ടെത്തിയില്ലെന്നും പ്രതിരോധ വൃത്തങ്ങള്‍ പറയുന്നു.
ഫെബ്രുവരി 16നാണ് ഇതുസംബന്ധിച്ച വിവരം ലഭിച്ചത്. കഴിഞ്ഞ ജൂണില്‍ വിവരങ്ങള്‍ ചേര്‍ത്താന്‍ ശ്രമിക്കുന്നതായാരോപിച്ച് ധനകാര്യ മന്ത്രി പ്രണാബ് മുഖര്‍ജിയും തന്റെ ഓഫീസില്‍ പരിശോധന നടത്താന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചില്‍ ഉപകരണങ്ങള്‍ കണ്ടെത്താനായില്ല. കേരളത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസില്‍ ഈയടുത്ത ദിവസം പോലും സുരക്ഷാപാളിച്ചയുണ്ടായി.
deshabhimani

ReplyDelete