സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍പ്രായം 56 ആക്കുന്നതോടെ ഈ വര്‍ഷം 25,000ത്തോളം ഒഴിവുകളില്‍ നിയമനം മുടങ്ങും. കാലാവധി പൂര്‍ത്തിയാകാറായ റാങ്ക് ലിസ്റ്റുകളിലുള്‍പ്പെടെ നിയമനം കാത്തുകഴിയുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ നടപടി തിരിച്ചടിയായി. വിവിധ ലിസ്റ്റുകളിലുള്ള ഉദ്യോഗാര്‍ഥികളില്‍ നിരവധി പേര്‍ പ്രായപരിധി കഴിയാന്‍ പോകുന്നവരാണ്. അവര്‍ക്ക് ഇനിയൊരപേക്ഷ സമര്‍പ്പിക്കാന്‍ അവസരമില്ല. എല്ലാ ജില്ലകളിലെയും എല്‍ഡി ക്ലര്‍ക്ക് റാങ്ക് ലിസ്റ്റ് 30ന് പ്രസിദ്ധീകരിക്കാനുള്ള നടപടി പിഎസ്സിയില്‍ പുരോഗമിക്കുകയാണ്. സര്‍ട്ടിഫിക്കറ്റ് പരിശോധന പൂര്‍ത്തിയായി. ഏറെ പ്രതീക്ഷയോടെ ഈ ലിസ്റ്റ് കാത്തിരിക്കുന്ന ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ക്കും പെന്‍ഷന്‍ പ്രായമുയര്‍ത്തല്‍ പ്രഹരമാകും. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരുവര്‍ഷം കഴിഞ്ഞേ ഈ ലിസ്റ്റില്‍നിന്ന് നിയമനം നടക്കൂ. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ റാങ്ക്ലിസ്റ്റും ഉടന്‍ പ്രസിദ്ധീകരിക്കും.
പത്തു വര്‍ഷത്തിനിടെ ആദ്യമായാണ് സര്‍ക്കാര്‍ സര്‍വീസില്‍ ഒറ്റയടിക്ക് കാല്‍ലക്ഷത്തോളം ഒഴിവുകള്‍ വരുന്നത്. വിരമിക്കല്‍ മൂലം ഈ വര്‍ഷം ഉണ്ടാകുമായിരുന്ന ഒഴിവുകളില്‍ സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് നിയമനം നല്‍കുമെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. സര്‍ക്കാര്‍ സര്‍വീസിലും പിഎസ്സി വഴി നിയമനം നടക്കുന്ന ഇതരസ്ഥാപനങ്ങളിലുമായി 25,000 പേരെ നിയമിച്ച് ശമ്പളം നല്‍കുന്നത് അസാധ്യമാണെന്ന കാര്യം മറച്ചുപിടിച്ചാണ് സൂപ്പര്‍ ന്യൂമററി നിയമനത്തെക്കുറിച്ച് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.
അധ്യാപക തസ്തികകളിലേക്ക് പിഎസ്സി തയ്യാറാക്കിയ റാങ്ക് ലിസ്റ്റില്‍നിന്നുള്ള നിയമനവും അനിശ്ചിതത്വത്തിലായി. അധ്യാപക യോഗ്യതാ പരീക്ഷ (ടിഇടി) പാസായവര്‍ക്കുമാത്രമേ ഇനി പിഎസ്സി പരീക്ഷയ്ക്ക് അപേക്ഷിക്കാനാകൂ എന്നിരിക്കെ ഒട്ടേറെ പേരുടെ അവസരമാണ് നഷ്ടപ്പെടുന്നത്. അധ്യാപകര്‍ക്ക് പെന്‍ഷന്‍ ഏകീകരണം നേരത്തേ നിലവിലുണ്ട്. ഇടയ്ക്കുവച്ചുള്ള വിരമിക്കല്‍ അധ്യയനം തടസ്സപ്പെടുത്തുന്നത് ഒഴിവാക്കാന്‍ നടപ്പാക്കിയ ഈ സംവിധാനം ഇനിയും തുടരേണ്ടിവരും. 56-ാംവയസ്സില്‍ വിരമിക്കേണ്ട അധ്യാപകര്‍ ഫലത്തില്‍വീണ്ടും ഒരുവര്‍ഷം കൂടി സര്‍വീസില്‍ തുടരും. അധ്യാപകരുടെ പെന്‍ഷന്‍പ്രായം നീട്ടിയതിനെത്തുടര്‍ന്ന് അവസരം നഷ്ടപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലേ ഇല്ല. ഇത് പിന്നീട് ആലോചിക്കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പെന്‍ഷന്‍പ്രായം കൂട്ടിയതുകൊണ്ട് തൊഴിലവസരം നഷ്ടപ്പെട്ടില്ലെന്ന വാദം അധ്യാപകരുടെ കാര്യത്തിലെങ്കിലും തെറ്റാണെന്ന് ഇതിലൂടെ മുഖ്യമന്ത്രിതന്നെ സമ്മതിക്കുകയാണ്.
നേരിട്ട് നിയമനം നടക്കുന്ന വെറ്ററിനറി ഓഫീസര്‍ , പഞ്ചായത്ത് സെക്രട്ടറി, കൃഷി ഓഫീസര്‍ തുടങ്ങിയ തസ്തികകളില്‍ ഒരേസമയം രണ്ടുപേരെ എങ്ങനെ നിയമിക്കുമെന്ന ചോദ്യം നിലനില്‍ക്കുന്നു. വില്ലേജ് ഓഫീസുകളില്‍ പരിമിതമായ സൗകര്യങ്ങളേ ഉള്ളൂ. മിക്ക വില്ലേജ് ഓഫീസിലും ഒരു വില്ലേജ് ഓഫീസര്‍ , രണ്ടു വീതം അസിസ്റ്റന്റ്, വില്ലേജ്മാന്‍ എന്ന ഘടനയാണുള്ളത്. ഇവര്‍ക്കുള്ള സൗകര്യമേ ഓഫീസുകളിലുള്ളൂ. വിരമിക്കുന്നവര്‍ക്ക് തുല്യമായ നിലയില്‍ എങ്ങനെയാണ് ഈ ഓഫീസുകളില്‍ സൂപ്പര്‍ ന്യൂമററി നിയമനം നടത്തുകയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നില്ല. ബന്ധപ്പെട്ട വകുപ്പുകള്‍ ഒഴിവ് റിപ്പോര്‍ട്ടുചെയ്യുന്നതിനനുസരിച്ചേ പിഎസ്സി അഡൈ്വസ് മെമ്മോ അയ്ക്കുകയുള്ളു. മാര്‍ച്ച് 31ന് വിരമിക്കേണ്ടിയിരുന്നവര്‍ തുടരുന്ന സാഹചര്യത്തില്‍ വകുപ്പുകളില്‍നിന്ന് ഒഴിവ് റിപ്പോര്‍ട്ടുചെയ്യാനിടയില്ലെന്നാണ് സൂചന.
പുതുതായി സൃഷ്ടിച്ച 33,000 തസ്തിക അടക്കം 1,65,384 പേര്‍ക്കാണ് എല്‍ഡിഎഫ് ഭരണത്തില്‍ പിഎസ്സി വഴി നിയമനപ്രക്രിയ പൂര്‍ത്തിയാക്കിയത്. വിരമിക്കല്‍ ഏകീകരണം നടപ്പാക്കിയ ഘട്ടത്തില്‍ സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് കൃത്യമായി നിയമനപ്രക്രിയ പൂര്‍ത്തിയാക്കുകയുംചെയ്തു. അതിനിടെ 55-ാം വയസ്സില്‍ വിരമിക്കുന്ന ഒരുജീവനക്കാരന് ലഭിക്കുമായിരുന്ന ആനുകൂല്യങ്ങള്‍ ബാങ്ക് നിക്ഷേപമാക്കുന്നതു വഴി ലഭിക്കുമായിരുന്ന പലിശയും പ്രതിമാസപെന്‍ഷനും കണക്കാക്കുമ്പോള്‍ ഒരുവര്‍ഷം സര്‍വീസ് നീട്ടിക്കിട്ടിയതിനെക്കാള്‍ നല്ലത് ഏകീകരണമായിരുന്നെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
deshabhimani 220312
സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍പ്രായം 56 ആക്കുന്നതോടെ ഈ വര്‍ഷം 25,000ത്തോളം ഒഴിവുകളില്‍ നിയമനം മുടങ്ങും. കാലാവധി പൂര്‍ത്തിയാകാറായ റാങ്ക് ലിസ്റ്റുകളിലുള്‍പ്പെടെ നിയമനം കാത്തുകഴിയുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ നടപടി തിരിച്ചടിയായി. വിവിധ ലിസ്റ്റുകളിലുള്ള ഉദ്യോഗാര്‍ഥികളില്‍ നിരവധി പേര്‍ പ്രായപരിധി കഴിയാന്‍ പോകുന്നവരാണ്. അവര്‍ക്ക് ഇനിയൊരപേക്ഷ സമര്‍പ്പിക്കാന്‍ അവസരമില്ല. എല്ലാ ജില്ലകളിലെയും എല്‍ഡി ക്ലര്‍ക്ക് റാങ്ക് ലിസ്റ്റ് 30ന് പ്രസിദ്ധീകരിക്കാനുള്ള നടപടി പിഎസ്സിയില്‍ പുരോഗമിക്കുകയാണ്. സര്‍ട്ടിഫിക്കറ്റ് പരിശോധന പൂര്‍ത്തിയായി. ഏറെ പ്രതീക്ഷയോടെ ഈ ലിസ്റ്റ് കാത്തിരിക്കുന്ന ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ക്കും പെന്‍ഷന്‍ പ്രായമുയര്‍ത്തല്‍ പ്രഹരമാകും. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരുവര്‍ഷം കഴിഞ്ഞേ ഈ ലിസ്റ്റില്‍നിന്ന് നിയമനം നടക്കൂ. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ റാങ്ക്ലിസ്റ്റും ഉടന്‍ പ്രസിദ്ധീകരിക്കും.
ReplyDelete75-80 vayassu vare jeevikunna sarasari malayali 54 il viramikkunnu ennathu enthokke paranjaalum sarkarinu edutha pongatha nashtamaanu.... germanyil retirement age 70 aanu.... itrayum jjanaperuppam ulla samstanathu eee athiga baaram sarkarinu matramalla , sarkar jolikaaralaatha bhoori paksham janangalkum oru badyatha tanneyaanu...! oduvil orikalengilum congressumaayi yojikaan oru avasaram kitty...
ReplyDelete