തീവ്രവാദികളുമായുള്ള ബന്ധത്തെച്ചൊല്ലി മുസ്‌ലിം ലീഗില്‍ നീറിപ്പുകഞ്ഞിരുന്ന തര്‍ക്കങ്ങള്‍ പരസ്യമായ ഏറ്റുമുട്ടലിലേക്കെത്തി. ജില്ലാ മുസ്ലിംലീഗ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പിനിടെ ഗ്രൂപ്പ് തിരിഞ്ഞ് കയ്യാങ്കളി നടക്കുന്നതിനിടയില്‍ സംസ്ഥാന ജനറല്‍സെക്രട്ടറിമാരായ കെ പി എ മജീദിനെയും ഇ ടി മുഹമ്മദ് ബഷീറിനെയും നേതാക്കള്‍ കാറില്‍ കയറ്റി രക്ഷപ്പെടുത്തി.
ഒരു മാസംമുമ്പ് ചേര്‍ന്ന ജില്ലാകൗണ്‍സിയോഗത്തില്‍ പ്രശ്‌നത്തേതുടര്‍ന്നു ഭാരവാഹികളെ തീരുമാനിക്കാതെ യോഗം പിരിഞ്ഞിരുന്നു. തുടര്‍ന്നാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ തീരുമാനപ്രകാരം സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തില്‍ ഇന്നലെ വീണ്ടും ജില്ലാകൗണ്‍സില്‍ചേര്‍ന്ന് ഭാരവാഹികളെ തിരഞ്ഞെടുത്തത്. ജില്ലാ മുസ്ലിം ലീഗ് കൗണ്‍സിലില്‍ ജനറല്‍ സെക്രട്ടറിയായി എം സി ഖമറുദ്ദിനെയും ട്രഷററായി സി ടി അഹമ്മദലിയെയും തിരഞ്ഞെടുത്തതായി പ്രഖ്യാപനം വന്നതോടെയായിരുന്നു പ്രശ്‌നത്തിനു തുടക്കം. ഇതിനിടെ വെളിയില്‍ തടിച്ചുകൂടിയിരുന്ന അണികള്‍ ഗ്രൂപ്പുതിരിഞ്ഞ് നേതാക്കള്‍ക്ക് നേരെ മുദ്രാവാക്യം വിളിക്കുകയും കയ്യാങ്കളിയിലേര്‍പ്പെടുകയും ചെയ്തു. അണികള്‍ ഏറ്റുമുട്ടുന്നതുകണ്ട് പരിഭ്രാന്തിയിലായ ഇ ടി മുഹമ്മദ് ബഷീറിനും കെ പി എ മജീദിനും ചുറ്റും ജില്ലയിലെ ചില നേതാക്കള്‍ സംരക്ഷണവലയം തീര്‍ത്തു.
കാസര്‍കോട് മുരളി മുകുന്ദ് ഓഡിറ്റോറിയത്തില്‍ രാവിലെ 10ന് ജില്ലാകൗണ്‍സില്‍ യോഗം ചേര്‍ന്നതോടെതന്നെ പുറത്ത് പ്രവര്‍ത്തകര്‍ തടിച്ചുകൂടി. 12 മണിയോടെയാണ് ഭാരവാഹി പ്രഖ്യാപനമുണ്ടായത്. എം സി ഖമറുദ്ദിനും മുസ്‌ലിംലീഗ് നിയമസഭാ കക്ഷി നേതാവ് മുന്‍ചെയര്‍മാന്‍ സി ടി അഹമ്മദലിക്കുമെതിരെ രൂക്ഷമായ ‘ഭാഷയില്‍ മുദ്രാവാക്യം വിളിച്ചായിരുന്നു സംഘര്‍ഷം. നേതാക്കള്‍ ഇടപെട്ട് രംഗം ശാന്തമാക്കാന്‍ശ്രമിച്ചെങ്കിലും പ്രവര്‍ത്തകര്‍ അടങ്ങിയില്ല.
ഇതിനിടെ രംഗം ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ ചില ലീഗ് പ്രവര്‍ത്തകര്‍ തടസ്സപ്പെടുത്തി. മാധ്യമപ്രവര്‍ത്തകര്‍ പുറത്തുപോയതിനാല്‍ അക്രമമുണ്ടായില്ല. അതേസമയം ജനറല്‍സെക്രട്ടറി സ്ഥാനത്തേക്ക് നേരത്തെ മത്സരിച്ച എ അബ്ദുര്‍റഹ്മാന്‍ പുറത്തിറങ്ങി പ്രവര്‍ത്തകരോട് മുദ്രാവാക്യം വിളിക്കരുതെന്ന് പറഞ്ഞെങ്കിലും അണികള്‍ കൂട്ടാക്കിയില്ല. പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റത്തിനിടെ ഇ ടി മുഹമ്മദ് ബഷീറും കെ പി എ മജീദും കാറില്‍ കയറി പുറത്തേക്ക് പോകുമ്പോള്‍ പ്രവര്‍ത്തകര്‍ കാര്‍ തടയാന്‍ ശ്രമിച്ചു.
ഒരു മാസം മുമ്പ് നടന്ന ജില്ലാഭാരവാഹികളെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പില്‍ നിലവിലുള്ള ജില്ലാജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദിനെതിരെ എസ് ടി യു ജില്ലാ പ്രസിഡണ്ട് എ അബ്ദുള്‍റഹ്മാന്‍ ജനറല്‍സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചിരുന്നു. അബ്ദുള്‍റഹ്മാന് കൂടുതല്‍ വോട്ടുകിട്ടിയെങ്കിലും അത് അസാധുവായി പ്രഖ്യാപിച്ചു. ഇതോടെ പ്രശ്‌നം വഷളാകുമെന്ന് കണ്ടപ്പോള്‍ ജില്ലാപ്രസിഡന്റായി ചെര്‍ക്കളം അബ്ദുല്ലയെ പ്രഖ്യാപിച്ച് മറ്റു ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുകയായിരുന്നു.
janayugom 180312
തീവ്രവാദികളുമായുള്ള ബന്ധത്തെച്ചൊല്ലി മുസ്‌ലിം ലീഗില്‍ നീറിപ്പുകഞ്ഞിരുന്ന തര്‍ക്കങ്ങള്‍ പരസ്യമായ ഏറ്റുമുട്ടലിലേക്കെത്തി. ജില്ലാ മുസ്ലിംലീഗ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പിനിടെ ഗ്രൂപ്പ് തിരിഞ്ഞ് കയ്യാങ്കളി നടക്കുന്നതിനിടയില്‍ സംസ്ഥാന ജനറല്‍സെക്രട്ടറിമാരായ കെ പി എ മജീദിനെയും ഇ ടി മുഹമ്മദ് ബഷീറിനെയും നേതാക്കള്‍ കാറില്‍ കയറ്റി രക്ഷപ്പെടുത്തി.
ReplyDelete