Thursday, March 15, 2012
സമരസ്മരണകളുടെ പെരുമഴയില്‍
അടിമതുല്യ ജീവിതം നയിച്ച ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും അരനൂറ്റാണ്ടു മുമ്പ് മോചനപാത തെളിയിച്ചവരുടെ സംഗമം സമരസ്മരണകളുടെ പെരുമഴയായി. സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് ടൗണ്‍ഹാളില്‍ നടത്തിയ "ആദ്യകാല അധ്യാപക-സര്‍വീസ് സംഘടനാ പ്രവര്‍ത്തകരുടെ സംഗമം" വേറിട്ട അനുഭവമാണ് സമ്മാനിച്ചത്. 1960കളിലും 70കളിലും ജീവനക്കാരുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന സമീപനവുമായി മുന്നോട്ടു പോയ കേന്ദ്ര-സംസ്ഥാന കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ക്കെതിരെ പട നയിച്ച ജീവനക്കാരുടെയും അധ്യാപകരുടെയും മേഖലയിലെ മുന്‍കാല സംഘടനാ പ്രവര്‍ത്തകരുടെയും സംഗമത്തില്‍ പ്രായം വഴിമാറി.
തൊഴിലാളി വിരുദ്ധമായ സര്‍വീസ് ചട്ടങ്ങളും സ്വഭാവ നടപടിച്ചട്ടങ്ങളും ഏര്‍പ്പെടുത്തി ജനങ്ങളില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെട്ട ജീവനക്കാരെ സമൂഹത്തിന്റെ ജീവവാക്കായി മാറ്റുന്നതില്‍ അവര്‍ പഹിച്ച പങ്ക് നിസ്തുലമായിരുന്നു. അവരുടെ ത്യാഗപൂര്‍ണമായ ജീവിതചിത്രം വീണ്ടും പലരും പറഞ്ഞുവച്ചപ്പോള്‍ സദസ്സില്‍ ആ കാലത്തിന്റെ തുടിക്കുന്ന ഓര്‍മകള്‍ ഇരമ്പിയെത്തി. ടൗണ്‍ഹാളില്‍ നടന്ന സംഗമം 1973-ലെ ഐതിഹാസിക പണിമുടക്കിന് നേതൃത്വം വഹിച്ചവരില്‍ പ്രമുഖനും കെപിടിയു സമരസംഘടനയുടെ സ്ഥാപക നേതാവുമായിരുന്ന സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ടി ശിവദാസമേനോന്‍ ഉദ്ഘാടനം ചെയ്തു.
രാജ്യത്ത് കോണ്‍ഗ്രസിന്റെ അധികാരക്കുത്തക അവസാനിച്ചെന്നും എല്ലാവരും ഇന്ന് മുലായത്തിന്റെ സദ്യക്ക് പോയിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ നിയമവും കാര്‍ഷിക പരിഷ്കരണവും നടപ്പാക്കി വമ്പിച്ച സാമൂഹ്യമാറ്റത്തിന് അടിത്തറയിടാന്‍ ഒരുങ്ങവെയാണ് 1957ലെ ഇ എം എസ് സര്‍ക്കാറിനെ അപസ്മാര സമരത്തിലൂടെ ഭരണത്തില്‍നിന്ന് പിരിച്ചുവിട്ടത്. അത്തരമൊരു സാഹചര്യമല്ല ഇന്നുള്ളത്. കട്ടന്‍കാപ്പി കുടിക്കുന്ന ലാഘവത്തോടെ ഇന്ന് ഭരണകൂടത്തെ പിരിച്ചുവിടാന്‍ കേന്ദ്ര സര്‍ക്കാറിന് കഴിയില്ല. മുന്‍ഗാമികള്‍ തുടങ്ങിവച്ച സമരമാണ് ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള രാഷ്ട്രീയമാറ്റത്തിന് അടിത്തറയായതെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും ഒന്നിച്ചുനിന്ന് പോരാടിയതിന്റെ ഭാഗമാണ് ഇന്നത്തെ തലമുറ അനുഭവിക്കുന്ന നേട്ടങ്ങളെന്ന് സംഗമത്തില്‍ സംസാരിച്ച സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം വി വി ദക്ഷിണാമൂര്‍ത്തി പറഞ്ഞു. എല്ലാവരും സംഘടിച്ച് മുന്നേറേണ്ട സമയമാണിത്. പുതിയ തലമുറ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുണ്ട്. പഴയ പ്രവര്‍ത്തകരുടെ മാര്‍ഗം പുതിയവര്‍ മാതൃകയാക്കണം. അവരുടെ അച്ചടക്കം, അര്‍പ്പണബോധം, കൃത്യനിഷ്ഠ എന്നിവ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ ചന്ദ്രന്‍ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ വരദരാജന്‍ , കെ പി മേരി, ബിഎസ്എന്‍എല്‍ എംപ്ലോയീസ് യൂണിയന്‍ മുന്‍ അഖിലേന്ത്യാ പ്രസിഡന്റ് വി എ എന്‍ നമ്പൂതിരി എന്നിവര്‍ സംസാരിച്ചു. സി എച്ച് അശോകന്‍ സ്വാഗതം പറഞ്ഞു.
deshabhimani 150312
Subscribe to:
Post Comments (Atom)

ReplyDelete