Sunday, March 18, 2012

ലീഗ് ജില്ലാ പ്രസിഡന്റിന്റെ വീട്ടിലേക്ക് പ്രവര്‍ത്തകരുടെ മാര്‍ച്ച്

കൊയിലാണ്ടി: മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് പി കെ കെ ബാവയുടെ വീട്ടിലേക്ക് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ച് ഉന്തും തള്ളിലും കലാശിച്ചു. കത്തിക്കാനായി കൊണ്ടുവന്ന പി കെ കെ ബാവയുടെ കോലം ഒരു വിഭാഗം പിടിച്ചെടുത്ത് കടലിലെറിഞ്ഞു. മണ്ഡലം കമ്മിറ്റി രൂപീകരിക്കാത്തതും നേതാക്കളെ സസ്പെന്‍ഡ് ചെയ്തതുമാണ് മാര്‍ച്ച് നടത്താന്‍ കാരണം. ശനിയാഴ്ച വൈകിട്ട് ആറോടെ ബാവയുടെ കാപ്പാടുള്ള വീട്ടിലേക്കായിരുന്നു പ്രവര്‍ത്തകരുടെ മാര്‍ച്ച്. കാപ്പാട് ടൗണില്‍ പ്രകടനമായി നീങ്ങിയ മാര്‍ച്ച് ബാവയുടെ വീടിനടുത്ത് ഒരുവിഭാഗം തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. ഈ സമയം നേതാക്കളാരും സ്ഥലത്തുണ്ടായിരുന്നില്ല. എന്നാല്‍ പ്രകടനത്തിനും മാര്‍ച്ചിനും ലീഗ് സംസ്ഥാന കമ്മിറ്റിയുടെ പിന്തുണയുണ്ടെന്നാണറിയുന്നത്. ബാവ അനുകൂലികള്‍ മാര്‍ച്ച് തടഞ്ഞതോടെ കോലം കത്തിക്കാന്‍ കഴിയാതിരുന്നപ്പോഴാണ് കടലിലൊഴുക്കിയതെന്ന് ഇസ്മയില്‍ അനുകൂലികള്‍ പറഞ്ഞു. ബാവക്കെതിരെ കടുത്ത ഭാഷയിലാണ് മാര്‍ച്ചില്‍ മുദ്രാവാക്യം ഉയര്‍ന്നത്.

കഴിഞ്ഞ ദിവസം ലീഗ് ജില്ലാ നേതൃത്വം കൊയിലാണ്ടിയില്‍ വിളിച്ചുചേര്‍ത്ത മണ്ഡലം ഭാരവാഹികളുടെ യോഗം ഒരു വിഭാഗം തടഞ്ഞിരുന്നു. ഇതിനാല്‍ യോഗം നടത്താന്‍ സാധിക്കാതെ കൈയാങ്കളിയില്‍ പിരിഞ്ഞു. ജില്ലാ നേതൃത്വം വിളിച്ചുചേര്‍ത്ത യോഗം തടഞ്ഞതിന്റെ പേരില്‍ മൂന്ന് ലീഗ് നേതാക്കളെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് പി കെ കെ ബാവയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയത്. സി എച്ച് സൗധത്തില്‍ നടന്ന യോഗം അലങ്കോലമാക്കിയതിന് കെഎംഎംസിസി ഖത്തര്‍ ഭാരവാഹി ടി ടി യൂസഫ്, പി ടി കുഞ്ഞമ്മദ്, ടി ടി മുഹമ്മദ്കോയ എന്നിവരെയാണ് ജില്ലാ നേതൃത്വം കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തത്.

യോഗം തടയുന്നതിനും ബാവയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുന്നതിനുമൊക്കെ ടി ടി ഇസ്മയിലിന്റെയും സംസ്ഥാന നേതൃത്വത്തിന്റെയും പിന്തുണയുണ്ടെന്നാണ് ലീഗ് പ്രവര്‍ത്തകരുടെ ആക്ഷേപം. ലീഗ് കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ഇതുവരെയും രൂപീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ലീഗിനകത്തെ വിഭാഗീയതമൂലമാണിത്. ബാവക്കെതിരെ ഇസ്മയില്‍ വിഭാഗം പ്രബല ശക്തിയായി നിലനില്‍ക്കുന്നുണ്ട്. ബാവയെ അനുകൂലിക്കുന്നവര്‍ രാത്രിയില്‍ ചേമഞ്ചേരിയില്‍ യോഗം ചേര്‍ന്നതായറിയുന്നു. ഇസ്മയില്‍ വിഭാഗത്തിന്റെ തെറ്റായ നടപടികള്‍ സംസ്ഥാന കമ്മിറ്റിയെ ബോധ്യപ്പെടുത്താനാണ് ആലോചന. കഴിഞ്ഞ ദിവസം ഇരുവിഭാഗവും തങ്ങളുടെ വീട്ടിലെത്തി കൊയിലാണ്ടി മണ്ഡലത്തിന്റെ പ്രശ്നങ്ങള്‍ ധരിപ്പിച്ചിരുന്നു. രണ്ടാം ദിവസമാണ് ജില്ലാ പ്രസിഡന്റിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുന്നത്.

deshabhimani 180312

1 comment:

  1. മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് പി കെ കെ ബാവയുടെ വീട്ടിലേക്ക് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ച് ഉന്തും തള്ളിലും കലാശിച്ചു. കത്തിക്കാനായി കൊണ്ടുവന്ന പി കെ കെ ബാവയുടെ കോലം ഒരു വിഭാഗം പിടിച്ചെടുത്ത് കടലിലെറിഞ്ഞു. മണ്ഡലം കമ്മിറ്റി രൂപീകരിക്കാത്തതും നേതാക്കളെ സസ്പെന്‍ഡ് ചെയ്തതുമാണ് മാര്‍ച്ച് നടത്താന്‍ കാരണം. ശനിയാഴ്ച വൈകിട്ട് ആറോടെ ബാവയുടെ കാപ്പാടുള്ള വീട്ടിലേക്കായിരുന്നു പ്രവര്‍ത്തകരുടെ മാര്‍ച്ച്. കാപ്പാട് ടൗണില്‍ പ്രകടനമായി നീങ്ങിയ മാര്‍ച്ച് ബാവയുടെ വീടിനടുത്ത് ഒരുവിഭാഗം തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. ഈ സമയം നേതാക്കളാരും സ്ഥലത്തുണ്ടായിരുന്നില്ല. എന്നാല്‍ പ്രകടനത്തിനും മാര്‍ച്ചിനും ലീഗ് സംസ്ഥാന കമ്മിറ്റിയുടെ പിന്തുണയുണ്ടെന്നാണറിയുന്നത്. ബാവ അനുകൂലികള്‍ മാര്‍ച്ച് തടഞ്ഞതോടെ കോലം കത്തിക്കാന്‍ കഴിയാതിരുന്നപ്പോഴാണ് കടലിലൊഴുക്കിയതെന്ന് ഇസ്മയില്‍ അനുകൂലികള്‍ പറഞ്ഞു. ബാവക്കെതിരെ കടുത്ത ഭാഷയിലാണ് മാര്‍ച്ചില്‍ മുദ്രാവാക്യം ഉയര്‍ന്നത്.

    ReplyDelete