Friday, March 8, 2013
കേരളത്തില്‍ 100 നാള്‍ തൊഴില്‍ ലഭിച്ചവര്‍ കുറഞ്ഞു
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പുപദ്ധതിക്ക് കീഴില്‍ 2012-13ല്‍ കേരളത്തില്‍ 100 ദിവസം തൊഴില്‍ ലഭിച്ച കുടുംബങ്ങളുടെ എണ്ണത്തില്‍ കുറവ്. ഫെബ്രുവരി രണ്ടുവരെയുള്ള കണക്കനുസരിച്ച് 77,660 കുടുംബത്തിനാണ് 100 ദിനം തൊഴില്‍ കിട്ടിയത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 1,24,865 കുടുംബമായിരുന്നു 100 ദിനം പൂര്‍ത്തിയാക്കിയത്. പി കെ ബിജുവിന് ഗ്രാമവികസനസഹമന്ത്രി പ്രദീപ് ജയിന്‍ ആദിത്യ ലോക്സഭയില്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യമറിയിച്ചത്.
പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുള്ളവരോ ശാരീരിക വൈകല്യമുള്ളവരോ രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്നോളജി സെന്ററിലെ ശാസ്ത്രവിഭാഗത്തില്‍ ഇല്ലെന്ന് എം ബി രാജേഷിനെ ശാസ്ത്രസാങ്കേതിക മന്ത്രി ജയ്പാല്‍റെഡി അറിയിച്ചു. ഭരണ സാങ്കേതികരംഗങ്ങളില്‍ പട്ടികജാതിയില്‍നിന്ന് മൂന്നുപേരുണ്ട്. ശാസ്ത്രവിഭാഗത്തില്‍ ഒബിസി വിഭാഗത്തില്‍നിന്നുള്ള നാലുപേര്‍ ജോലി ചെയ്യുന്നു. ഭരണപരവും സാങ്കേതികവുമായ രംഗങ്ങളില്‍ ഇതേ വിഭാഗത്തില്‍നിന്ന് 22 പേരാണുള്ളത്. സര്‍ക്കാരിന്റെ സംവരണ ചട്ടങ്ങള്‍ പാലിച്ചാണ് സെന്റര്‍ പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
ന്യൂനപക്ഷ കേന്ദ്രീകൃതമേഖലകളില്‍ നടപ്പാക്കുന്ന ബഹുമേഖലാ വികസനപദ്ധതിക്ക് കീഴില്‍ കേരളത്തിലെ 50 ബ്ലോക്ക് ഉള്‍പ്പെടുത്താന്‍ സംസ്ഥാനസര്‍ക്കാര്‍ പദ്ധതി സമര്‍പ്പിച്ചതായി ന്യൂനപക്ഷ സഹമന്ത്രി നിനോങ് എറിങ് അറിയിച്ചു. ജില്ലകള്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ പദ്ധതി നടപ്പാക്കുന്നത്. ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകളില്‍ കേരളത്തില്‍നിന്നുള്ളത് വയനാട് മാത്രമാണ്. 12-ാം പദ്ധതിക്കാലത്ത് ജില്ലകള്‍ക്ക് പകരം ബ്ലോക്കുകള്‍ അടിസ്ഥാനമാക്കി ബഹുമേഖലാ വികസന പദ്ധതി നടപ്പാക്കാന്‍ മന്ത്രാലയം ശുപാര്‍ശ നല്‍കിയിരുന്നെന്നും പി കരുണാകരനെ മന്ത്രി അറിയിച്ചു.
പാലക്കാട് കോച്ച് ഫാക്ടറി അന്തര്‍ മന്ത്രാലയസമിതിയുടെ പരിഗണനയ്ക്ക് വിടാനുള്ള നടപടി ആരംഭിച്ചതായി റെയില്‍ സഹമന്ത്രി കൊട്ജ ജയസൂര്യപ്രകാശ്റെഡ്ഡി അറിയിച്ചു. മന്ത്രിതല സമിതിയുമായി ആലോചിച്ചാകും പദ്ധതിയുമായി ബന്ധപ്പെട്ട രേഖകള്‍ അംഗീകരിക്കുക. ഫാക്ടറിക്ക് വേണ്ട ഭൂമി റെയില്‍ മന്ത്രാലയം ഏറ്റെടുത്തതായും പി കരുണാകരനെ മന്ത്രി അറിയിച്ചു. തലശ്ശേരി-മൈസൂരു റെയില്‍ പാതയ്ക്കുള്ള സര്‍വേ പരിഗണനയിലുള്ളതായി കെ സുധാകരന്‍ അടക്കമുള്ള എംപിമാരെ മന്ത്രി അറിയിച്ചു. കളമശേരിയിലെ എച്ച്എംടിക്ക് നവീകരണ പാക്കേജ് അനുവദിച്ചത് 2007ലാണെന്ന് ഘനവ്യവസായമന്ത്രി പ്രഫുല്‍പട്ടേല്‍ കെ പി ധനപാലനെ അറിയിച്ചു. 101.22 കോടി രൂപയാണ് അനുവദിച്ചത്. കേരളത്തിലെ ഭൂഗര്‍ഭജലത്തെക്കുറിച്ച് നാസ പഠനം നടത്തിയിട്ടില്ലെന്ന് എം കെ രാഘവനെ ജലവിഭവമന്ത്രി ഹരീഷ് റാവത്ത് അറിയിച്ചു.
deshabhimani 080313
Subscribe to:
Post Comments (Atom)
No comments:
Post a Comment