Wednesday, March 20, 2013

110 കുഞ്ഞുങ്ങള്‍ മരിച്ചത് പോഷകാഹാരക്കുറവില്‍


സംസ്ഥാനത്ത് പോയവര്‍ഷം നാലു ജില്ലയിലായി 1180 കുട്ടികള്‍ മരിച്ചു. ഇതില്‍ 110 കുട്ടികള്‍ക്ക് ഗുരുതരമായ പോഷകാഹാരക്കുറവുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ഇടുക്കി, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം ജില്ലകളിലെ കണക്കുകളുടെ പരിശോധനയിലാണ് ഇത് വ്യക്തമായതെന്ന് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞു. സം

സ്ഥാനത്ത് ആറ് വയസ്സിനുതാഴെയുള്ള കുട്ടികളില്‍ പോഷകാഹാരക്കുറവുള്ളവരുടെ ശതമാനം 27നും 39നും മധ്യേയാണ്. പോഷകാഹാരനിലവാരം അളക്കുന്നതിനായി ശിശുക്കളുടെ ഭാരം നോക്കണമെന്ന കേന്ദ്രനിര്‍ദേശം കേരളം പാലിക്കുന്നില്ല. ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ സാമൂഹ്യക്ഷേമവകുപ്പ് ആസൂത്രണം ചെയ്യുന്നില്ലെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി. പദ്ധതികളുടെ അഭാവത്തില്‍ അങ്കണവാടികളുടെ നിര്‍മാണത്തില്‍ കുറവുവരുന്നു. അങ്കണവാടികളില്‍നിന്ന് സേവനങ്ങളിലും പോരായ്മയുണ്ട്. പല അങ്കണവാടികളും ശുദ്ധമായ കുടിവെള്ളം, ടോയ്ലെറ്റ് എന്നിവയില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. പോളിയോയ്ക്കും ഡിപിടിക്കും എതിരായ കുത്തിവയ്പ് പാലക്കാട് ജില്ലയില്‍ 36 ശതമാനം കുട്ടികള്‍ക്ക് നടത്തിയില്ല. മലപ്പുറം ജില്ലയില്‍ 31 ശതമാനം കുട്ടികള്‍ക്കാണ് കുത്തിവയ്പ് നടത്താത്തത്. എയ്ഡഡ് സ്കൂളില്‍നിന്ന് അണ്‍ എയ്ഡഡ് സ്കൂളുകളിലേക്കുള്ള വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തുടരുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു

deshabhimani 200313

No comments:

Post a Comment