Wednesday, March 20, 2013
കുട്ടനാടന്‍ കായലുകളില്‍ പായല്‍വാരല്‍ കരാറില്‍ 15.5 കോടിയുടെ അഴിമതി
കുട്ടനാട് പാക്കേജില്‍പ്പെടുത്തി ചങ്ങനാശേരി എസി കനാലിലെയും കോട്ടയം കാഞ്ഞിരത്തും കായലിലെയും പായല്‍ വാരാന്‍ കരാര്‍ നല്‍കിയതില്‍ 15.50 കോടി രൂപയുടെ അഴിമതി നടന്നതായി രാജു എബ്രഹാം നിയമസഭയില്‍ ആരോപിച്ചു. ഫിഷറീസ് വകുപ്പിന് കീഴിലുള്ള "ഫിര്‍മ" നടത്തിയ അഴിമതിയെക്കുറിച്ച് ആരോപണം ഉയര്‍ന്നിട്ടും മന്ത്രി കെ ബാബു അന്വേഷണം നടത്താന്‍ തയ്യാറാകാത്തത് ദുരൂഹമാണെന്ന് ബജറ്റ് ചര്‍ച്ചയില്‍ അദ്ദേഹം പറഞ്ഞു. സ്പീക്കര്‍ക്ക് മുന്‍കൂട്ടി എഴുതി നല്‍കിയതിന് ശേഷമാണ് ആരോപണം ഉന്നയിച്ചത്.
മുംബൈ ജെസിബി എര്‍ത്ത്മൂവേഴ്സ് എന്ന കമ്പനിക്ക് ജനുവരി 16ന് കരാര്‍ നല്‍കിയത് വ്യവസ്ഥ ലംഘിച്ചാണെന്ന് രാജു എബ്രഹാം പറഞ്ഞു. ആദ്യത്തെ കരാറുകാരന് 7.75 കോടി രൂപ നല്‍കി. ഇത് പിന്നീട് റദ്ദാക്കിയശേഷമാണ് മുംബൈ കമ്പനിക്ക് കരാര്‍ നല്‍കിയത്. ഹാര്‍വെസ്റ്റിങ് മെഷീന്‍ കമ്പനിക്ക് വേണമെന്നായിരുന്നു പ്രധാന വ്യവസ്ഥ. എന്നാല്‍, ഒരു ജെസിബി ഉപയോഗിച്ചാണ് പോളവാരുന്നത്. മുംബൈ കമ്പനി ഒരു ക്യൂബിക് മീറ്ററിന് 220 രൂപയാണ് ക്വാട്ട് ചെയ്തത്. ജെസിബി ഉപയോഗിച്ചാല്‍ ഒരു ക്യുബിക് മീറ്ററിന് 20 രൂപയേ ചെലവ് വരികയുള്ളൂ. ആദ്യ കരാറുകാരന്‍ വാരിയ സ്ഥലത്ത് വീണ്ടും പായല്‍ നിറഞ്ഞിരിക്കുകയാണ്. പായല്‍ വാരുന്നതിന് 15 കോടിയും സംസ്കരണത്തിന് ആറു കോടിയുമാണ് നല്‍കുന്നത്. എല്ലാ ലാഭവും കഴിഞ്ഞ് കമ്പനികള്‍ക്ക് 15.50 കോടി കിട്ടും. ഇടപാടിനെക്കുറിച്ച് ആക്ഷേപം ഉയര്‍ന്നിട്ടും ഫിഷറീസ് വകുപ്പിന്റെ ചുമതലയുള്ള മന്ത്രി കെ ബാബു നടപടിയെടുക്കാന്‍ തയ്യാറാകുന്നില്ല. തൊഴിലുറപ്പുകാര്‍ വിവിധ പഞ്ചായത്തുകളില്‍ വാരിയ പോളയാണ് ആദ്യകരാറുകാരന്‍ കണക്കില്‍പ്പെടുത്തിയത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് ടെന്‍ഡര്‍ ചെയ്യാന്‍ നടപടി തുടങ്ങിയതെന്ന് മന്ത്രി കെ ബാബു മറുപടി നല്‍കി. ഇത് സംബന്ധിച്ച ഫയല്‍ തന്റെ അടുത്ത് എത്തിയപ്പോള്‍ റീടെന്‍ഡര്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കി. പൈലറ്റ് അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കരാര്‍ നല്‍കിയിരിക്കുന്നതെന്നും അന്തിമ കരാര്‍ ഒപ്പുവച്ചിട്ടില്ലെന്നും മന്ത്രി മറുപടി നല്‍കി.
deshabhimani 200313
Labels:
അഴിമതി,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment