Friday, March 8, 2013

ഡല്‍ഹിയില്‍ സുരക്ഷിതരല്ലെന്ന് 96% സ്ത്രീകളും വിശ്വസിക്കുന്നതായി സര്‍വെ


സൂര്യാസ്തമയത്തിന് ശേഷം രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ തങ്ങള്‍ സുരക്ഷിതരല്ലെന്ന് 96 ശതമാനം സ്ത്രീകളും വിശ്വസിക്കുന്നതായി സര്‍വെ ഫലം. 10ല്‍ 9 സ്ത്രീകളും ഡല്‍ഹിയില്‍ തങ്ങള്‍ സുരക്ഷിതരല്ലെന്ന് വിശ്വസിക്കുന്നതായും നഗരത്തിലെ തെരുവുകളില്‍വെച്ച് മോശം അനുഭവങ്ങള്‍ നേരിടേണ്ടി വന്നവരാണ് മൂന്നില്‍ രണ്ട് സ്ത്രീകളെന്നും ടൈംസ് ഓഫ് ഇന്ത്യ നടത്തിയ സര്‍വെ അവകാശപ്പെടുന്നു. ലൈംഗിക ചൂഷണം തടയാന്‍ ഓഫീസുകളിലടക്കം ഒര് സംവിധാനവുമില്ലെന്നും സര്‍വെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. നഗരത്തിന്റെ ഹൃദയഭാഗത്തിനകത്തും പുറത്തുമുള്ള വിവിധ പ്രായപരിധിയിലുള്ള സ്ത്രീകളുമായി സംവദിച്ച ശേഷമാണ് സര്‍വെ ഫലം പുറത്തുവിട്ടത്.

ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് ശേഷം രാജ്യത്ത് ശക്തമായ പ്രക്ഷോഭം ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍ അതിന് ശേഷവും ഡല്‍ഹിയില്‍ പീഡനങ്ങള്‍ ദിവസേന റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഒര് ദിവസം നാല് പീഡനങ്ങള്‍ ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് ഔദ്യോഗിക വിവരം. എന്നാല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്ന പീഡനങ്ങള്‍ ഇതിലും കൂടുതലാണ്.

deshabhimani

No comments:

Post a Comment