Friday, March 8, 2013
പ്രായവും തളര്‍ത്തുന്നില്ല, പടപ്പാട്ടുകാരിയുടെ വിപ്ലവ വീര്യം
ആലപ്പുഴ: അഭിവാദനങ്ങള്‍.... അഭിവാദനങ്ങള്‍... ധീര രക്തസാക്ഷികള്‍ക്ക് അഭിവാദനങ്ങള്‍... ഒരു തലമുറയിലാകെ വിപ്ലവാവേശം ജനിപ്പിക്കുകയും അവരെ പോര്നിലങ്ങളിലേയ്ക്ക് ഇറക്കുകയും ചെയ്ത വരികളാണിവ. തിരുവിതാംകൂറിന്റെ ഗ്രാമദേശാന്തരങ്ങള് കടന്ന് ഈ പാട്ട് അലയടിക്കുമ്പോഴും വരികള്‍ക്ക് ജീവന് നല്കിയ അനസൂയ എന്ന പടപ്പാട്ടുകാരിക്ക് വിനയം മാത്രം. 77-ാം വയസ്സിലും പ്രായം തളര്‍ത്താത്ത ആവേശവുമായി അനസൂയ നമുക്കിടയിലുണ്ട്. പുന്നപ്ര വയലാര്‍ സമരകാലത്ത് സര് സി പിയുടെ ചോറ്റുപട്ടാളത്തിന്റെ നിറതോക്കുകള്‍ക്കും കാരാഗൃഹ വാസത്തിനും ക്രൂരമര്‍ദ്ദനങ്ങള്‍ക്കും മുന്നില്‍ പതറാതെ കമ്മ്യൂണിറ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കാനായി പാട്ടുകളിലൂടെ അനസൂയ ജനങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നു.
ദിവാന് ഭരണത്തിന്റെ കെടുതികള്‍ ഏറെ അനുഭവിക്കേണ്ടിവന്ന ആലപ്പുഴയിലെ കാഞ്ഞിരംചിറ എന്ന ഗ്രാമത്തിലാണ് അനസൂയ ജനിച്ചത്. സ്വാതന്ത്ര്യത്തിനായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടത്തിയ ചെറുത്തുനില്‍പ്പുകള്‍ കുഞ്ഞുനാളില്‍ തന്നെ അനസൂയയുടെ മനം കവര്‍ന്നു. കൊമ്മാടിയില്‍ നടന്ന തിരുവിതാംകൂര്‍ കയര്‍ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന്റെ ആറാം വാര്‍ഷിക സമ്മേളനത്തിലാണ് ആദ്യമായി പാടിയത്. അഞ്ച് വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയുടെ പാട്ട് വേദിയിലുണ്ടായിരുന്ന പി ടി പുന്നൂസ്, ടി വി തോമസ്, അക്കാമ്മ ചെറിയാന് തുടങ്ങിയ അക്കാലത്തെ പ്രഗത്ഭരായ നേതാക്കള്‍ക്ക് ഏറെ ഇഷ്ടമായി. ഇത് അനസൂയയുടെ ജീവിതത്തില്‍ പുതിയ വഴിത്തിരിവായി. പിന്നീട് വിപ്ലവഗായിക പികെ മേദിനിക്കൊപ്പം പടപ്പാട്ടുകളുമായി പോരാളികള്‍ക്ക് ഊര്‍ജ്ജം പകരുവാന്‍ അനസൂയയും വേദികളില്‍ നിറഞ്ഞുനിന്നു. തിരുവിതാംകൂര്‍ കയര്‍ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന് തൊഴിലാളി കലാകേന്ദ്രം തുടങ്ങിയപ്പോള്‍ മേദിനിക്കൊപ്പം അനസൂയയും നേതൃപരമായ പങ്കുവഹിച്ചു.
പുന്നപ്ര വയലാര്‍ സമരകാലത്ത് പാര്‍ട്ടി ലഘുലേഖകള്‍ രഹസ്യമായി കൈമാറുക എന്ന ഭാരിച്ച ഉത്തരവാദിത്വം പാര്‍ട്ടി അനസൂയയെ ഏല്‍പ്പിച്ചു. 13 കാരിയായ അനസൂയ ഇത് ഒരു അംഗീകാരമായാണ് കരുതിയത്. എസ് കുമാരന്റെ വസതിയില്‍ ഒൡവില്‍ കഴിഞ്ഞ മുന്‍ മുഖ്യമന്ത്രി ഇകെ നായനാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് രഹസ്യ സന്ദേശമെത്തിച്ചത് അനസൂയയായിരുന്നു. കൊച്ചുവിപ്ലവകാരിയുടെ പ്രവര്‍ത്തനം പൊലീസ് മണത്തറിഞ്ഞു ഇതോടെ 11 മാസം കോട്ടയത്ത് ഒളിവ് ജീവിതം നയിച്ചു. ഒടുവില്‍ പൊലീസിന്റെ പിടിയിലായപ്പോള്‍ 11 ദിവസം ജയില്‍വാസവും അനുഷ്ഠിച്ചു. ഇത് അക്കാലത്തെ നേതാക്കള്‍ക്ക് ഏറെ വേദനയുണ്ടാക്കിയതായി അനസൂയ ഓര്‍മ്മിക്കുന്നു. പികെവി, ഇകെ നായനാര്‍, ടിവി തോമസ്, എംഎന്‍ ഗോവിന്ദന്‍നായര്‍, കവി പി ഭാസ്ക്കരന്‍ തുടങ്ങിയവരുമായി ഏറെ ആത്മബന്ധം പുലര്‍ത്തിയ അനസൂയ സംഘടനാ പ്രവര്‍ത്തനത്തിലും സജീവ സാന്നിദ്ധ്യമായി. 1975 ല്‍ സിപിഎമ്മില്‍ അംഗമായ അനസൂയ പിന്നീട് പാര്‍ട്ടി പ്രവര്‍ത്തനം പൂര്‍ണ്ണമായും ഉപേക്ഷിച്ചു. ഭര്‍ത്താവ് കൃഷ്ണന്റെ മരണശേഷം ആലപ്പുഴ തുമ്പോളിയിലെ കൊടിവീട്ടില്‍ പുരയിടത്തില്‍ മക്കള്‍ക്കൊപ്പം കഴിയുന്ന അനസൂയ ഇപ്പോഴും പൊതുരംഗത്ത് സജീവമാണ്.
(പി ആര് റിസിയ)
janayugom
Labels:
പോരാട്ടം,
രാഷ്ട്രീയം
Subscribe to:
Post Comments (Atom)
priya sahavinnte oru foto kuudi ittirunnu engil kollaamayirunnu
ReplyDelete