Sunday, March 10, 2013

വധേര ഭൂപരിധി നിയമം ലംഘിച്ചു


അനധികൃത സാമ്പത്തിക ഇടപാടുകള്‍ക്ക് മറയിടാന്‍ സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വധേര ഭൂമി വാങ്ങിക്കൂട്ടിയത് ഭൂപരിധിനിയമം ലംഘിച്ച്.&ാറമവെ; ഹരിയാനയിലെ ഫരീദാബാദില്‍മാത്രം നിയമം ലംഘിച്ച് 46 ഏക്കര്‍ ഭൂമി ഇടപാട് നടത്തി. ഭാര്യ പ്രിയങ്കഗാന്ധിയും ഇടപാടില്‍ പങ്കാളിയായി. രാജസ്ഥാനില്‍ റോബര്‍ട്ട് വധേരയുടെ നിയമവിരുദ്ധഭൂമി കച്ചവടത്തിന് സാധുത നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഭൂനിയമത്തില്‍ ഭേദഗതി വരുത്തി. കഴിഞ്ഞ ഒക്ടോബറില്‍, റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഡിഎല്‍എഫുമായി ചേര്‍ന്ന് വധേര നടത്തിയ അനധികൃത സാമ്പത്തിക ഇടപാടുകള്‍ പുറത്തുവന്നത് കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരുന്നു.

ഫരീദാബാദിലെ ഭൂമി ദല്ലാളായ ഹര്‍ബന്‍സ് ലാല്‍ പഹ്വയെ ഉപയോഗിച്ച് 2005-06ല്‍ വധേര നാല് ഇടപാടുകള്‍ നടത്തി. വധേരയുടെ കമ്പനിയായ റിയല്‍ എര്‍ത്തിന്റെ ഡയറക്ടറായിരുന്ന പഹ്വ കര്‍ഷകരില്‍നിന്ന് കുറഞ്ഞ വിലയ്ക്ക് 46 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് റോബര്‍ട്ടിന് കൈമാറുകയായിരുന്നു. ഹരിയാനയിലെ ഭൂനിയമം അനുസരിച്ച് ഒരു കുടുംബത്തിനോ വ്യക്തിക്കോ 26.9 ഏക്കറില്‍ കൂടുതല്‍ കാര്‍ഷികഭൂമി സ്വന്തമാക്കാന്‍ കഴിയില്ല. വധേര നിയമം ലംഘിച്ചിട്ടും ഭൂമി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല. ദളിതര്‍ക്കും കര്‍ഷകര്‍ക്കും അവകാശപ്പെട്ട ഭൂമിയാണ് നിയമവിരുദ്ധമായി റോബര്‍ട്ടിന്റെ പക്കല്‍ എത്തിയത്. വധേരയുടെ സാമ്പത്തിക ഇടപാടുകള്‍ വിവാദമായതോടെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാല്‍, അനധികൃത ഇടപാടുകളൊന്നും നടന്നിട്ടില്ലെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഫരീദാബാദിലെ അമിപുരില് 2005 സെപ്തംബര്‍ എട്ടിന് വധേര 12 ഏക്കര്‍ ഭൂമി വാങ്ങി. ഇതിനായി പഹ്വയ്ക്ക്് 32 ലക്ഷം രൂപ നല്‍കി. 2009 ജനുവരിയില്‍ പഹ്വയില്‍നിന്നു തന്നെ 54 ലക്ഷം രൂപയ്ക്ക് 19 ഏക്കര്‍ ഭൂമി വാങ്ങി. ഇതേ വര്‍ഷം ഏപ്രില്‍ 14ന് വധേര 30 ലക്ഷം രൂപയുടെ മറ്റൊരു ഇടപാടില്‍ 10 ഏക്കറിലേറെ ഭൂമി കൂടി സ്വന്തമാക്കി. ദിവസങ്ങള്‍ക്കകം പ്രിയങ്ക ഗാന്ധിയും&ാറമവെ; അഞ്ച് ഏക്കര്‍ ഭൂമി വാങ്ങി. വെറും 15 ലക്ഷം രൂപയ്ക്കായിരുന്നു ഇത്. ഇടപാട് വിവാദമായതോടെ ഭൂമി പഹ്വയ്ക്ക് തിരിച്ചു നല്‍കി. 1.31 കോടി രൂപയ്ക്ക് വാങ്ങിയ 46 ഏക്കര്‍ ഭഭൂമി 3.8 കോടി രൂപയ്ക്കാണ് പഹ്വയ്ക്ക് തിരിച്ചുനല്‍കിയത്. 2010ലായിരുന്നു ഇത്.

വധേരയുടെ വിവാദ കമ്പനിയായ സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റിക്ക് പഹ്വയുടെ കമ്പനിയായ കാര്‍ണിവല്‍ ഇന്റര്‍കോണ്ടിനെന്റല്‍ എസ്റ്റേറ്റ് 1.55 കോടി രൂപ നല്‍കിയിരുന്നെന്നും പിന്നീട് വ്യക്തമായി. മഹേഷ് നാഗര്‍ എന്ന ബിനാമിയിലൂടെയായിരുന്നു രാജസ്ഥാനിലെ വധേരയുടെ ഭൂമി ഇടപാടുകള്‍. നാല് ഇടപാടുകളിലൂടെ 321.78 ഏക്കര്‍ ഭൂമിയാണ് രാജസ്ഥാനില്‍ തട്ടിയെടുത്തത്. സംസ്ഥാനത്ത് ഒരാള്‍ക്ക് വാങ്ങാവുന്ന പരമാവധി ഭൂമി 175 ഏക്കറാണ്. റിയല്‍ എര്‍ത്ത്, ബ്ലൂ ബ്രീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളുടെ പേരിലാണ് നാഗര്‍ കര്‍ഷകരില്‍നിന്ന് ഭൂമി ഏറ്റെടുത്തത്. എന്നാല്‍, ഇവ വധേരയുടെ കമ്പനികളാണെന്ന വിവരം മറച്ചു വച്ചു.

deshabhimani 100313

No comments:

Post a Comment