Sunday, March 10, 2013
നീതിയുടെ കിരണം ഏറെ അകലെ: മഅദനി
കൊട്ടിയം: നീതിയിടെ കിരണം തന്നില്‍ നിന്ന് ഏറെ അകലെയാണെന്ന് അബ്ദുള്‍ നാസര്‍ മഅദനി. കൊട്ടിയത്ത് മകളുടെ വിവാഹ വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ വേട്ടയാടപ്പെടുന്നതിന് കാരണങ്ങളുണ്ട്. തന്റെ പ്രസംഗത്തിലെ പരുഷ വാക്കുകളുടെ പേരില്‍ കേരള സമൂഹത്തോട് മാപ്പ് പറഞ്ഞിട്ടുണ്ടെന്നും മഅദനി പറഞ്ഞു. തനിക്ക് ജാമ്യം ലഭിച്ചത് കര്‍ണ്ണാടകത്തില്‍ നീതിയുടെ പുതിയ സൂര്യോദയം കൊണ്ടല്ല. കേസിലെ മറ്റ് രണ്ട് പേര്‍ക്ക് നാല് ദിവസം ജാമ്യം കൊടുത്തിട്ടുണ്ട്. ഈ കാരണം കൊണ്ടാണ് തനിക്ക് ജാമ്യം ലഭിച്ചത്.
താന്‍ പീഡിപ്പിക്കപ്പെടുന്നതില്‍ വിഷമമില്ല. എല്ലാം സര്‍വ്വേശ്വരനില്‍ സമര്‍പ്പിച്ച് ജീവിക്കുകയാണ് താന്‍. താന്‍ ദു:ഖിതനോ നിരാശനോ അല്ല. തനിക്ക് നീതി ലഭിക്കാന്‍ കേരള സമൂഹം മുഴുവന്‍ തന്റെ പിന്നിലുണ്ടെന്നതില്‍ ആശ്വാസമുണ്ട്. ജാതി മത രാഷ്ട്രീയ ഭേദമെന്യേ തനിക്ക് നീതി കിട്ടാന്‍ ഇടപെട്ട എല്ലാവര്ക്കും നന്ദി രേഖപ്പെടുത്തുന്നെന്നും മഅദനി പറഞ്ഞു.
കാരാഗൃഹത്തില്‍ താന്‍ മാത്രമല്ല നിരപരാധിയായി കഴിയുന്നത്. ഇന്ത്യയ്ക്കകത്തും പുറത്തും ഒട്ടേറെ നിരപരാധികള്‍ കാരാഹൃഹവാസം അനുഭവിക്കുന്നുണ്ട്. തന്റെ ആരോഗ്യ സ്ഥിതി മോശമാണെന്നും മഅദനി വെളിപ്പെടുത്തി. വലത് കണ്ണിന്റെ കാഴ്ച പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. ഇടത് കണ്ണിന്റെ കാഴ്ചയ്ക്കും കുഴപ്പമുണ്ട്. ഈ പ്രശ്നമൊക്കെയുണ്ടെങ്കിലും തനിക്ക് നിരശയില്ലെന്നും മഅദനി വ്യക്തമാക്കി.
deshabhimani
Labels:
വാർത്ത
Subscribe to:
Post Comments (Atom)

No comments:
Post a Comment