Saturday, March 16, 2013

ഓട്ടോണമസ് കോളേജുകള്‍ അക്കാദമി കോളനിവല്‍ക്കരണത്തിന്റെ തുടക്കം

അക്കാദമി കോളനിവല്‍ക്കരണത്തിന് ആക്കംകൂട്ടുന്നതാണ് ഓട്ടോണമസ് കോളേജുകളെന്നും കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗം തകര്‍ക്കുന്നതാണിതെന്നും എകെപിസിടിഎ 55-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു. "ഓട്ടോണമസ് കോളേജുകള്‍ കേരളത്തിലെ സാഹചര്യത്തില്‍" എന്ന വിഷയത്തിലായിരുന്നു സെമിനാര്‍.

സെമിനാര്‍ ഉദ്ഘാടനംചെയ്ത കേരള സര്‍വകലാശാല പ്രോ വൈസ്ചാന്‍സലര്‍ ഡോ. ജെ പ്രഭാഷ് കോളേജുകളുടെ സ്വയംഭരണത്തെക്കുറിച്ച് ചിന്തിക്കാനുള്ള സ്വയംഭരണം ഇപ്പോള്‍ നമ്മുടെ സര്‍വകലാശാലകള്‍ക്ക് ഉണ്ടോ എന്ന സംശയമുയര്‍ത്തി. അധ്യാപനത്തിലെ സ്വയംഭരണത്തെക്കുറിച്ചാണ് വാസ്തവത്തില്‍ നാം ആദ്യം ചിന്തിക്കേണ്ടത്് സര്‍വകലാശാലയുടെ ജനാധിപത്യസ്വഭാവത്തെ അട്ടിമറിക്കുകയും കലാശാലകളെ ആകെത്തന്നെ വിഘടിപ്പിക്കുകയും ചെയ്തുകൊണ്ടാണ് സ്വയംഭരണത്തെക്കുറിച്ചുള്ള ആശയം ഉയര്‍ന്നത്. ഓട്ടോണമസ് കോളേജുകള്‍ സത്യമായാല്‍ സര്‍വകലാശാലകളും കോളേജുകളും തമ്മിലുള്ള അകലം വര്‍ധിക്കുകയും വിസി കേവലം സിഇഒ ആയി പരിമിതപ്പെടുകയും ചെയ്യുന്ന ഒരുസാഹചര്യമാണ് വരാന്‍ പോകുന്നത്. ആഗോളീകരണത്തിന്റെ വ്യാജയുക്തികള്‍ വിദ്യാഭ്യാസമേഖലയില്‍ ഒളിച്ചുകടത്താനുള്ള സര്‍ക്കാര്‍ നടപടികളെ എകെപിസിടിഎ അംഗീകരിക്കില്ലെന്നും സെമിനാര്‍ പ്രഖ്യാപിച്ചു. കണ്ണൂര്‍ സര്‍വകലാശാലാ പ്രൊ വൈസ്ചാന്‍സലര്‍ ഡോ. എ പി കുട്ടികൃഷ്ണന്‍, മഹാത്മാഗാന്ധി സര്‍വകലാശാല മുന്‍ പ്രോ വൈസ്ചാന്‍സലര്‍ ഡോ. രാജന്‍ വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. എകെപിസിടിഎ വൈസ്പ്രസിഡന്റ് ഡോ. കെ പി സുകുമാരന്‍നായര്‍ മോഡറേറ്ററായി.

deshabhimani 160313

No comments:

Post a Comment