Sunday, March 10, 2013
ഉഡുപ്പിയില്‍ ബജ്രംഗ്ദള് പള്ളി ആക്രമിച്ചു
ഉഡുപ്പിയില്‍ ബജ്രംഗ്ദള് പ്രവര്‍ത്തകര്‍ ക്രൈസ്തവ ദേവാലയം ആക്രമിച്ചു. സ്ത്രീകള്‍ ഉള്‍പ്പെടെ എട്ടു പേര്‍ക്ക് പരിക്കേറ്റു. അക്രമവുമായി ബന്ധപ്പെട്ട് 19 ബജ്രംഗ്ദളുകാര് അറസ്റ്റിലായി. വെള്ളിയാഴ്ച രാത്രി 10.30ന് ഉഡുപ്പി മൂഡ്ബെല്ല കട്ടിങ്കേരി കുതിരമലയിലെ വേഡ് ഓഫ് വിക്ടറി പ്രാര്ഥനാലയത്തിനുനേരെയാണ് ഒരു സംഘം ബജ്രംഗ്ദളുകാര് അക്രമം നടത്തിയത്. ബൈക്കുകളില്‍ മാരകായുധങ്ങളുമായി എത്തിയ മുപ്പതോളം വരുന്ന അക്രമികള്‍ പ്രാര്ഥനാലയത്തിനകത്തെ ഫര്‍ണിച്ചറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും ജനലുകളും ബൈബിളും നശിപ്പിച്ചശേഷം പള്ളിയിലുണ്ടായിരുന്ന വിശ്വാസികളെ ക്രൂരമായി ആക്രമിച്ചു. അക്രമത്തില്‍ പരിക്കേറ്റ ബൈബിള്‍ പ്രവര്‍ത്തകനായ റോഷന് രാജേഷ് ലോബൊ (38), റോഷന്റെ അമ്മ എമിലാ ലോബൊ (80), സൂര്യ (36), ശാന്താറാം (43), വിദ്യാര്‍ഥികളായ സാലിയോ മത്തായീസ് (18), പ്രേം മെന്‍ഡോസ (16) എന്നിവരെ അജ്ജാര്‍ക്കാട് ആശുപത്രിയിലും ഗുരുതരമായി പരിക്കേറ്റ രമേഷ് ആചാര്യയെ മണിപ്പാല്‍ കസ്തൂര്‍ബാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മതപരിവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിച്ചായിരുന്നു അക്രമം.
ശനിയാഴ്ച രാവിലെ സംഭവസ്ഥലം സന്ദര്‍ശിച്ച പശ്ചിമമേഖലാ ഐജി പ്രതാപ് റെഡ്ഡി, എസ്പി ബോറലിംഗയ്യ എന്നിവര്‍ അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നു പറഞ്ഞു. 12 വര്‍ഷമായി നടത്തിവരുന്ന പ്രാര്‍ഥനാലയത്തില്‍ വിവിധ ജാതി മതസ്ഥര്‍ എത്താറുണ്ട്. ഇവിടെ മതപരിവര്‍ത്തനം നടത്തുന്നില്ലെന്ന് ഐജിയും പരിക്കേറ്റവരും പറഞ്ഞു. 2008 മുതല്‍ കര്‍ണാടകത്തിലുടനീളം ക്രൈസ്തവര്‍ക്ക് നേരെയും ക്രൈസ്തവാരാധനാലയങ്ങള്ക്ക് നേരെയും ഹിന്ദുവര്‍ഗീയവാദികള്‍ അക്രമം നടത്തുന്നുണ്ട്.
deshabhimani 100313
Labels:
വാർത്ത,
സംഘപരിവാര്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment