ഗുജറാത്ത് കലാപത്തില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിക്കുള്ള പങ്കിനെ തള്ളിപ്പറഞ്ഞ് മുസ്ലിംലീഗ് എംഎല്‍എ കെ എം ഷാജി നടത്തിയ പ്രസ്താവന ഞെട്ടിക്കുന്നതാണെന്ന് സിപിഐ എം ജില്ലാസെക്രട്ടറി പി ജയരാജന്‍ പ്രസ്താവനയില്‍ പറഞ്ഞു. ലീഗ് നേതൃത്വം ഇതുസംബന്ധിച്ച നിലപാട് വ്യക്തമാക്കണം. ഗുജറാത്തില്‍ മുസ്ലിം സമുദായത്തില്‍പ്പെട്ട 3000 പേരെ മൂന്ന് ദിവസംകൊണ്ട് വംശഹത്യ നടത്തിയ സംഭവം ലോകം മുഴുവന്‍ അപലപിച്ചതാണ്. ഇതില്‍ മോഡിക്കുള്ള പങ്ക് നേരത്തെ ഔദ്യോഗിക കേന്ദ്രങ്ങളില്‍ ഇരിക്കുന്നവര്‍ വ്യക്തമാക്കിയിട്ടുണ്ട്. സബര്‍മതി എക്സ്പ്രസിലെ തീപിടിത്തത്തില്‍ തീര്‍ഥാടകര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് മുഖ്യമന്ത്രി നരേന്ദ്രമോഡി ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. പ്രതികാരം ചെയ്യാന്‍ ഹിന്ദുക്കള്‍ക്ക് അവസരം ഉണ്ടാകണമെന്നും അതിന് ഭരണകൂടം സൗകര്യമൊരുക്കണമെന്നും യോഗത്തില്‍ മോഡി നിര്‍ദേശിച്ചതായി ഗുജറാത്തിലെ അന്നത്തെ ഇന്റലിജന്‍സ് ഉദ്യോഗസ്ഥനായ മലയാളി ശ്രീകുമാര്‍ വെളിപ്പെടുത്തിയിരുന്നു. ശ്രീകുമാര്‍ അത് സുപ്രീംകോടതിയുടെയടക്കം ശ്രദ്ധയില്‍പ്പെടുത്തിയതാണ്.
വസ്തുത ഇതായിരിക്കെ, ഗുജറാത്തിലെ വംശഹത്യയില്‍ മോഡിക്ക് പങ്കില്ലെന്നും അത് വ്യവസായികള്‍ നടത്തിയതാണെന്നുമാണ് ലീഗ് എംഎല്‍എയുടെ കണ്ടെത്തല്‍. വംശഹത്യയിലൂടെ മതപരമായ ധ്രുവീകരണമുണ്ടാക്കി ഗുജറാത്തില്‍ അധികാരത്തില്‍ തുടരുന്ന മോഡിയെ ന്യായീകരിക്കുക വഴി ആര്‍എസ്എസിനെയും ബിജെപിയെയും ലീഗ് നേതാവ് പ്രോത്സാഹിപ്പിക്കുകയാണ്. മാത്രവുമല്ല, മോഡിയുടെ ഗുജറാത്ത് മാതൃക രാജ്യത്തുടനീളം വ്യാപിക്കാനാണ് സംഘപരിവാറും ബിജെപിയും പരിശ്രമിക്കുന്നത്. ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കുന്നതിനുള്ള സംഘപരിവാരത്തിന്റെ പദ്ധതി തിരിച്ചറിയുന്നതിനു പകരം മോഡിയെ മാതൃകയാക്കാന്‍ ലീഗ് എംഎല്‍എ പറയുന്നത് അത്യന്തം ഗൗരവാര്‍ഹമാണ്. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന, സാധാരണ മനോനിലയുള്ള ആര്‍ക്കും ഇത്തരമൊരു പ്രസ്താവന നടത്താനാവില്ല. ലീഗ് എംഎല്‍എയുടെ കടവത്തൂര്‍ പ്രസംഗം കൈരളി പീപ്പിള്‍ ടി വി റിപ്പോര്‍ട്ട് ചെയ്തതോടെ നാനാ കോണില്‍നിന്നും ശക്തമായ എതിര്‍പ്പാണുയര്‍ന്നുവന്നത്. ഇതിനെ മറികടക്കാനാണ് നിഷേധ പ്രസ്താവനയുമായി ഷാജി മുന്നോട്ടുവന്നത്. ഈ പ്രസംഗം കേട്ടവരും ഓഡിയോ ശ്രവിച്ചവരുമായ ജനങ്ങളെ ഷാജി കബളിപ്പിക്കുകയാണ്. വസ്തുത പുറത്തുവന്നതിലുള്ള ജാള്യം മറച്ചുവയ്ക്കാനാണ് ഷാജിയുടെ ശ്രമമെന്നും ജയരാജന്‍ പ്രസ്താവനയില്‍ പറഞ്ഞു.
deshabhimani 090313
No comments:
Post a Comment