Tuesday, March 5, 2013

മുഖ്യമന്ത്രി ഒളിച്ചുകളി അവസാനിപ്പിക്കണം: പിണറായി


മന്ത്രി ഗണേഷ്കുമാറിനെതിരെ ഗവ. ചീഫ്വിപ്പ് പി സി ജോര്‍ജ് ഉന്നയിച്ച ആരോപണത്തില്‍ മുഖ്യമന്ത്രി ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മൗനംവെടിയണം. അതീവഗുരുതരമായആരോപണമാണ് യുഡിഎഫിന്റെ ഔദ്യോഗികസ്ഥാനത്തിരിക്കുന്നയാള്‍ ഉന്നയിച്ചിരിക്കുന്നത്. മന്ത്രിപദവിക്ക് തുല് ല്യസ്ഥാനത്തിരിക്കുന്നയാള്‍ ഉന്നയിച്ച ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നാണ് പറയുന്നത്. തെളിവുണ്ടെന്നും വീണ്ടും പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിക്ക് ഇതറിയാമെന്നും ജോര്‍ജ് പറയുന്നു. മുഖ്യമന്ത്രി ഇതില്‍ കള്ളക്കളി കളിക്കുന്നുവെന്ന ധാരണ പരക്കെ ഉയര്‍ന്നിട്ടുണ്ട്. കാര്യങ്ങള്‍ മറച്ചുവെക്കാനും മറ്റുനിലയില്‍ വക്രീകരിക്കാനും മുഖ്യമന്ത്രി ഇടപെടുന്നു.

മുഖ്യമന്ത്രിയും മന്ത്രിമാരും പാലിക്കേണ്ട സാമാന്യമര്യാദയുണ്ട്. അത് ലംഘിച്ചാല്‍ അത്തരമാളുകളെ സംരക്ഷിക്കാന്‍ പാടില്ല. ഇത് നാടിന് ദോഷംചെയ്യും. പി സി ജോര്‍ജ് പറഞ്ഞത് ശരിയല്ലെങ്കില്‍ ചീഫ്വിപ്പ് സ്ഥാനത്ത് നിന്ന് പുറത്താക്കണം. ആരോപണത്തിന്റെ മെറിറ്റിലേക്ക് കടക്കുന്നില്ല. ഗണേഷ്കുമാറിനെയും ജോര്‍ജിനെയും എല്ലാവര്‍ക്കും അറിയാമല്ലോ. സമൂഹത്തിന്റെ മൂല്യമാണ് മന്ത്രിമാര്‍ ഉയര്‍ത്തിപ്പിടിക്കേണ്ടത്. മൂല്യം നിലനര്‍ത്തണോയെന്നത് മുഖ്യമന്ത്രി തീരുമാനിക്കണം. മൂല്യാധിഷ്ഠിതനിലപാടാണ് എല്‍ഡിഎഫ് കാഴ്ചവെക്കുന്നതെന്നും കോഴിക്കോട് വാര്‍ത്താലേഖകരോട് പിണറായി പറഞ്ഞു.

deshabhimani

No comments:

Post a Comment