Tuesday, March 5, 2013
ഡീസലില്ലെങ്കില്‍ ഗ്യാസടിച്ചോയെന്ന് കേന്ദ്രം
നുള്ള ഉപദേശമാണ് കിട്ടിയത്. നൂറു കോടിയുടെ സിഎന്‍ജി (കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ്) പ്ലാന്റ് കേന്ദ്രം കനിഞ്ഞരുളിയതായി മന്ത്രി ആര്യാടന്‍ അഭിമാനത്തോടെ അവകാശപ്പെടുകയുംചെയ്തു. ഡീസലടിക്കാന്‍ കാശില്ലാത്തത്തിനാല്‍ ദിവസം ഏകദേശം 1600 സര്‍വീസാണ് കെഎസ്ആര്‍ടിസി റദ്ദാക്കുന്നത്. കനത്ത നഷ്ടം നേരിടുന്ന സ്ഥാപനത്തിന് താല്‍ക്കാലികാശ്വാസം അനുവദിക്കുന്നതിനു പകരം പൂര്‍ത്തിയാക്കാന്‍ രണ്ടുവര്‍ഷമെങ്കിലും ആവശ്യമായ സിഎന്‍ജി പ്ലാന്റ് കേന്ദ്രം വാഗ്ദാനം ചെയ്തു.
ഡീസലിനു പകരം പ്രകൃതിവാതകം ഉപയോഗിക്കണമെങ്കില്‍ ബസുകളില്‍ ഇതിനുള്ള സംവിധാനം ഒരുക്കണം. 6142 ബസുണ്ട് കെഎസ്ആര്‍ടിസിക്ക്. ഗ്യാസ് ഉപയോഗിച്ച് ബസോടിക്കാന്‍ എന്‍ജിനുകളില്‍ മാറ്റം വരുത്തണം. ഇതിനുള്ള ഉപകരണങ്ങള്‍ക്ക് (സിഎന്‍ജി ആള്‍ട്ടറേഷന്‍ കിറ്റ്) ബസൊന്നിന് രണ്ടു ലക്ഷത്തോളം രൂപ വേണം- ഏതാണ്ട് 120 കോടി രൂപയെങ്കിലും കണ്ടെത്തണം. പെന്‍ഷന്‍ കൊടുക്കാന്‍പോലും വഴികാണാതെ സ്ഥാപനം കുഴങ്ങുന്ന ഘട്ടത്തിലാണിത്. ഇത്രയും പണം മുടക്കി ബസുകള്‍ സജ്ജമാക്കിയാലും പ്രകൃതിവാതകം എവിടെനിന്ന് കിട്ടുമെന്ന് ധാരണയില്ല. കൊച്ചിയില്‍ ഗെയിലിന്റെ പ്രകൃതിവാതക പൈപ്പ് ലൈന്‍ പൂര്‍ത്തിയായാലേ ഇന്ധനം കിട്ടൂ. അത് എന്ന് നടക്കുമെന്ന് ഒരുറപ്പുമില്ല. സംസ്ഥാനത്തെ പ്രധാന പാതകളില്‍ ഗ്യാസ് ഉപയോഗിച്ച് ബസ് സര്‍വീസ് നടത്താനാകുമെങ്കിലും മലയോരജില്ലകളിലും മറ്റുയര്‍ന്ന പ്രദേശങ്ങളിലും എത്രത്തോളം പ്രാവര്‍ത്തികമാകുമെന്ന് ആശങ്കയുണ്ട്. ഡല്‍ഹിയില്‍ പ്രകൃതിവാതകം ഉപയോഗിച്ചാണ് ബസ് സര്‍വീസ്. എന്നാല്‍, കേരളത്തിലാകെ ഇത് പ്രാവര്‍ത്തികമാക്കാന്‍ കഴിയില്ല.
ശരാശരി 13 വര്‍ഷമാണ് കെഎസ്ആര്‍ടിസി ബസിന്റെ ആയുസ്സ്. എക്സ്പ്രസ്-സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ അഞ്ചുവര്‍ഷമേ ഓടിക്കാറുള്ളൂ. ഇപ്പോഴുള്ള പഴയ ബസുകള്‍ പ്രകൃതിവാതകം ഉപയോഗിച്ച് സര്‍വീസ് നടത്തുന്നതിനുള്ള സംവിധാനം ഒരുക്കുന്നത് വലിയ നഷ്ടം വരുത്തിവയ്ക്കുമെന്നര്‍ഥം. പുതിയ ബസ് വാങ്ങുമ്പോള്‍ ഗ്യാസില്‍ ഓടിക്കുന്നതിന് മുന്‍ഗണന നല്‍കാം. എന്നാല്‍, ഇതൊന്നും സംസ്ഥാന സര്‍ക്കാരിന്റെ അജന്‍ഡയിലില്ല. കെഎസ്ആര്‍ടിസിയില്‍നിന്ന് അമിതവില ഈടാക്കുന്നത് അവസാനിപ്പിക്കാന്‍ സമ്മര്‍ദം ചെലുത്താതെ ഗ്യാസില്‍ ഓടിച്ചോയെന്ന കേന്ദ്രമന്ത്രിയുടെ ഉപദേശംകേട്ട് തലകുലുക്കുകയാണ് അവകാശങ്ങള്‍ നേടാനെന്നു കൊട്ടിഘോഷിച്ച് ഡല്‍ഹിയില്‍ പോയ മുഖ്യമന്ത്രിയും മന്ത്രിമാരും ചെയ്തത്്. കെഎസ്ആര്‍ടിസിക്ക് അടിയന്തരസഹായമായി നൂറുരൂപയെങ്കിലും വാങ്ങിയെടുക്കാന്‍ മന്ത്രിമാര്‍ക്കും പരിവാരങ്ങള്‍ക്കും കഴിഞ്ഞില്ല. സംസ്ഥാനത്തിന്റെ അവകാശം പിടിച്ചുവാങ്ങാന്‍ ചെന്നവര്‍ കേന്ദ്രമന്ത്രിമാര്‍ക്കു മുമ്പില്‍ വാപൊത്തിനിന്നു. വന്‍കിട ഉപയോക്താക്കളുടെ പട്ടികയില്‍നിന്ന് കെഎസ്ആര്‍ടിസിയെ ഒഴിവാക്കാനോ സ്ഥാപനത്തിന് താല്‍ക്കാലികമായെങ്കിലും ധനസഹായം അനുവദിക്കാനോ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. എന്നിട്ടും കണ്ണില്‍ പൊടിയിടുന്ന പ്രഖ്യാപനം നടത്തി കേരളീയരെ കബളിപ്പിക്കാന്‍ ശ്രമിക്കുകയാണ് മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും.
deshabhimani 050313
Labels:
പൊതുഗതാഗതം
Subscribe to:
Post Comments (Atom)
No comments:
Post a Comment