Friday, March 8, 2013

ന്യൂ ഇന്ത്യന്‍ എക്സ്പ്രസില്‍ സമരംചെയ്തവരെ സ്ഥലംമാറ്റിയത് നിയമവിരുദ്ധമെന്ന് കോടതി


ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രത്തില്‍ ഇടക്കാലാശ്വാസം ആവശ്യപ്പെട്ട് സമരംചെയ്തതിന് സംസ്ഥാനത്തിനു പുറത്തേക്ക് സ്ഥലംമാറ്റിയ തൊഴിലാളികളെ ശമ്പളകുടിശികയടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കി കൊച്ചി യൂണിറ്റില്‍ തിരികെ പ്രവേശിപ്പിക്കാന്‍ ആലപ്പുഴ വ്യവസായ കോടതി ഉത്തരവിട്ടു. സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ തൊഴിലാളികളെ സ്ഥലംമാറ്റിയത് നിയമവിരുദ്ധമാണെന്ന് കോടതി കണ്ടെത്തി. കോടതി ഉത്തരവ് നടപ്പാക്കുന്നതോടെ എട്ടുതൊഴിലാളികള്‍ കൊച്ചി യൂണിറ്റില്‍ തിരികെ ജോലിയില്‍ പ്രവേശിക്കും.

ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രത്തിലെ കേരളത്തിലെ പത്രപ്രവര്‍ത്തകരുടെയും ജീവനക്കാരുടെയും ശമ്പളഘടന മാനിസാനാ വേജ്ബോര്‍ഡ് ശുപാര്‍ശ പ്രകാരം പുനര്‍നിശ്ചയിക്കമെന്നും ജഡ്ജി ജസ്റ്റിസ് എം എന്‍ രാധാകൃഷ്ണമേനോന്‍ വിധിച്ചു. മാനിസാനാ വേജ്ബോര്‍ഡ് ശുപാര്‍ശകള്‍ പ്രബാല്യത്തില്‍ വന്ന തിയതി മുതല്‍ അര്‍ഹരായ എല്ലാ ജീവനക്കാര്‍ക്കും തടഞ്ഞുവച്ച ഇന്‍ക്രിമെന്റ് കുടിശിക സഹിതം നല്‍കണം. വേജ്ബോര്‍ഡ് ശുപാര്‍ശകള്‍ പ്രകാരം പത്രസ്ഥാപനത്തിന്റെ എല്ലാ വരുമാനവും കണക്കിലെടുത്തുവേണം ജീവനക്കാരുടെ ശമ്പളം നിശ്ചയിക്കാനെന്നും കോടതി നിര്‍ദേശിച്ചു. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് എംപ്ലോയീസ് അസോസിയേഷനു വേണ്ടി അഡ്വ. എന്‍ നഗരേഷ് കോടതിയില്‍ ഹാജരായി.

deshabhimani

No comments:

Post a Comment