സംഭവത്തില്‍ പി സി ജോര്‍ജിനെ നിയമസഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നത്.അതിനാല്‍ പ്രതിപക്ഷ എം.എല്‍.എമാര്‍ യോഗത്തില്‍ വിയോജന കുറിപ്പ് നല്‍കി. ഐഷാ പോറ്റി, ജി.സുധാകരന്‍, മാത്യു ടി തോമസ് എന്നിവരാണ് വിയോജന കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത്.
മുതിര്‍ന്ന നേതാക്കളെ അവഹേളിച്ചതിനെതിരെ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് സ്പീക്കര്‍ ജി കാര്‍ത്തികേയന് പരാതി നല്‍കിയിരുന്നത്. തുടര്‍ന്ന് സംഭവം അന്വേഷിക്കാന്‍ സ്പീക്കര്‍ എത്തിക്സ് കമ്മിറ്റിക്ക് വിടുകയായിരുന്നു. കമ്മിറ്റി പി സി ജോര്‍ജിനെ വിളിച്ചുവരുത്തി തെളിവെടുത്തിരുന്നു.
deshabhimani
No comments:
Post a Comment