മുഖ്യമന്ത്രിസ്ഥാനം നല്‍കിയില്ലെങ്കില്‍ കൂട്ടരാജി
യെദ്യൂരപ്പയ്ക്ക് മുഖ്യമന്ത്രിസ്ഥാനം തിരികെ നല്‍കുന്നത് സംബന്ധിച്ച് 48 മണിക്കൂറിനകം തീരുമാനമുണ്ടായില്ലെങ്കില്‍ കൂട്ടത്തോടെ രാജിവയ്ക്കുമെന്ന് യെദ്യൂരപ്പയെ അനുകൂലിക്കുന്ന എംഎല്‍എമാര്‍ . വിമതനീക്കം സജീവമാക്കി ഏഴ് മന്ത്രിമാര്‍ അടക്കം 55 എംഎല്‍എമാരുമായി യെദ്യൂരപ്പ നഗരപ്രാന്തത്തിലെ റിസോര്‍ട്ടിലേക്കു മാറി. 21ന് ആരംഭിക്കുന്ന ബജറ്റ് സമ്മേളനം ബഹിഷ്കരിക്കുമെന്നും യെദ്യൂരപ്പ അടക്കമുള്ള നേതാക്കള്‍ ബിജെപി ഹൈക്കമാന്‍ഡിന് മുന്നറിയിപ്പ് നല്‍കി. ഇതോടെ കര്‍ണാടകയിലെ ബിജെപി സര്‍ക്കാരിന്റെ നിലനില്‍പ്പ് പ്രതിസന്ധിയിലായി. മുഖ്യമന്ത്രിപദത്തിനായി കേന്ദ്രനേതാക്കളെ ഡല്‍ഹിയിലെത്തി നേരിട്ട് കാണാനുള്ള തീരുമാനം ഉപേക്ഷിച്ചശേഷമാണ് അനുയായികളുമായി യെദ്യൂരപ്പ ഗോള്‍ഡന്‍പാം റിസോര്‍ട്ടിലേക്കു മാറിയത്. മന്ത്രിമാരായ ജഗദീഷ് ഷെട്ടാര്‍ , വി സോമണ്ണ, ശോഭ കരന്ത്ലാജെ, സി എം ഉദാസി, എം പി രേണുകാചാര്യ, ഉമേഷ് കട്ടി എന്നിവരടക്കമുള്ള നേതാക്കളാണ് റിസോര്‍ട്ടിലുള്ളത്.
മുഖ്യമന്ത്രി പദത്തില്‍നിന്നുള്ള രാജിക്ക് കാരണമായ ഖനന അഴിമതിക്കേസില്‍നിന്ന് യെദ്യൂരപ്പ മുക്തനായാല്‍ മുഖ്യമന്ത്രിപദം തിരികെ നല്‍കാമെന്ന് ഹൈക്കമാന്‍ഡ് വാഗ്ദാനം ചെയ്തിരുന്നുവെന്നും ഇതുപാലിക്കാന്‍ കേന്ദ്ര നേതൃത്വം തയ്യാറാകണമെന്നും എംഎല്‍എമാര്‍ ആവശ്യപ്പെട്ടു. ഞായറാഴ്ച റേസ്കോഴ്സ് റോഡിലെ വീട്ടിലും നഗരത്തിലെ നക്ഷത്രഹോട്ടലിലും യോഗം ചേര്‍ന്ന ശേഷമാണ് യെദ്യൂരപ്പ എംഎല്‍എമാരുമായി റിസോര്‍ട്ടിലേക്കു മാറിയത്. ബിജെപി ദേശീയ പ്രസിഡന്റ് നിതിന്‍ ഗഡ്കരി അടക്കമുള്ളവരെ തിങ്കളാഴ്ച വൈകിട്ടോടെ കാണുമെന്നും യെദ്യൂരപ്പയെ വീണ്ടും മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെടുമെന്നും ബസവരാജ് എംപി മാധ്യമങ്ങളോടുപറഞ്ഞു. സംസ്ഥാനത്തെ ബഹുഭൂരിഭാഗം നേതാക്കളും അണികളും ആവശ്യപ്പെട്ടിട്ടും ഇതിനോട് മുഖം തിരിക്കുന്ന കേന്ദ്ര നേതാക്കളുടെ നടപടി പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. സി സി പാട്ടീല്‍ , ലക്ഷ്മണ്‍ സവാദി, കൃഷ്ണ ജെ പാലേമര്‍ , ശ്രീശൈലപ്പ ബിദരൂര്‍ , കരഡി സാംഗണ്ണ, സുനില്‍ വല്യാപുര, സഞ്ജയ് പാട്ടീല്‍ , ഹര്‍ത്താലു ഹാലപ്പ, ഹേമചന്ദ്രസാഗര്‍ , ബി പി ഹരീഷ്, രാജുഗൗഡ തുടങ്ങിയ എംഎല്‍എമാരും രമേഷ് കാത്തി എംപിയും മറ്റും യെദ്യൂരപ്പയോടൊപ്പം റിസോര്‍ട്ടിലുണ്ട്.
അതേസമയം, പാര്‍ടിയിലെ ഉള്‍പ്പോര് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് തദ്ദേശമന്ത്രി ബാലചന്ദ്ര ജാര്‍ക്കഹോളി രാജിഭീഷണി മുഴക്കി. നേതൃസ്ഥാനത്തിന്റെ പേരില്‍ രൂക്ഷമായ ഉള്‍പ്പോര് ഉടന്‍ അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം താനും തനിക്കൊപ്പമുള്ള 19 എംഎല്‍എമാരും രാജിവയ്ക്കുമെന്നാണ് ജാര്‍ക്കഹോളിയുടെ ഭീഷണി. ഇക്കാര്യം മുഖ്യമന്ത്രി ഡി വി സദാനന്ദ ഗൗഡയെയും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ എസ് ഈശ്വരപ്പയെയും അറിയിച്ചിട്ടുണ്ടെന്നും ജാര്‍ക്കഹോളി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. വൊക്കലിഗ സമുദായത്തെ ഉന്നം വയ്ക്കുന്ന ചിലരാണ് സദാനന്ദ ഗൗഡയെ മാറ്റാന്‍ ശ്രമിക്കുന്നതെന്ന ആരോപണവുമായി ആദിചുന്‍ചനഗിരി മഠാധിപതിയും രംഗത്തെത്തി. അതേസമയം, താന്‍ തന്നെ ബജറ്റ് അവതരിപ്പിക്കുമെന്നും നേതൃമാറ്റം തല്‍ക്കാലം അജന്‍ഡയിലില്ലെന്നും ഇക്കാര്യത്തില്‍ കേന്ദ്രനേതൃത്വം അന്തിമതീരുമാനമെടുക്കുമെന്നും സദാനന്ദ ഗൗഡ പറഞ്ഞു. സദാനന്ദ ഗൗഡ തന്നെയായിരിക്കും ബജറ്റ് അവതരിപ്പിക്കുകയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ എസ് ഈശ്വരപ്പയും പറഞ്ഞു.
പി വി മനോജ്കുമാര്‍ deshabhimani 190312

ReplyDelete