സംസ്ഥാന ബജറ്റ് ഇന്ന്
2012-13 വര്‍ഷത്തെ സംസ്ഥാന ബജറ്റ് തിങ്കളാഴ്ച രാവിലെ ഒന്‍പതിന് നിയമസഭയില്‍ ധനമന്ത്രി കെ എം മാണി അവതരിപ്പിക്കും. 2011-12 വര്‍ഷത്തെ ഉപധനാഭ്യര്‍ഥനകളുടെ അവസാന സ്റ്റേറ്റ്മെന്റും ഇതോടൊപ്പം സമര്‍പ്പിക്കും. അടുത്ത സാമ്പത്തികവര്‍ഷത്തെ ബജറ്റിന്റെയും വോട്ട് ഓണ്‍ അക്കൗണ്ടിന്റെയും സമര്‍പ്പണവും നടക്കും. 20, 21, 22 തീയതികളിലാണ് ബജറ്റ് ചര്‍ച്ച. 20ന് 2011ലെ ശമ്പളവും ബത്തകളും നല്‍കല്‍ (രണ്ടാം ഭേദഗതി) ബില്ലും, 2011ലെ കേരള നിയമസഭാംഗങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കല്‍ ബില്ലും അവതരിപ്പിക്കും. സബ്ജക്ട് കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരമുള്ള ഈ ബില്ലുകള്‍ 22ന് വീണ്ടും പരിഗണിക്കും. 23ന് 2011-12ലെ ബജറ്റിലേക്കുള്ള ഫൈനല്‍ സപ്ലിമെന്ററി ഗ്രാന്റിനുള്ള ധനാഭ്യര്‍ഥന ചര്‍ച്ചയും വോട്ടെടുപ്പും, വോട്ട് ഓണ്‍ അക്കൗണ്ട് ചര്‍ച്ചയും വോട്ടെടുപ്പും, 2011-12 സാമ്പത്തിക വര്‍ഷത്തെ ബജറ്റിലേക്കുള്ള ഫൈനല്‍ സപ്ലിമെന്ററി ഗ്രാന്റിനെ സംബന്ധിക്കുന്ന ധനവിനിയോഗ ബില്‍ , 2012ലെ ധനവിനിയോഗ വോട്ട് ഓണ്‍ അക്കൗണ്ട് ബില്‍ എന്നിവകള്‍ പരിഗണിക്കും.
കഴിഞ്ഞ ബജറ്റിലെ പ്രധാന പദ്ധതിയൊന്നും നടപ്പായില്ല
ധനമന്ത്രി കെ എം മാണി തിങ്കളാഴ്ച ബജറ്റ് അവതരിപ്പിക്കുമ്പോള്‍ യുഡിഎഫ് സര്‍ക്കാരിന്റെ കഴിഞ്ഞവര്‍ഷത്തെ ബജറ്റിലെ പ്രധാന പ്രഖ്യാപനമെല്ലാം പാഴ്വാക്കായി തുടരുന്നു. എല്ലാവര്‍ക്കും രണ്ടുലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭ്യമാക്കുമെന്ന് അവകാശപ്പെട്ട രാജീവ് ആരോഗ്യശ്രീ പദ്ധതി, ഒരുലക്ഷം തൊഴില്‍ ഉറപ്പുവരുത്തുന്ന സ്വയംസംരംഭക വികസനമിഷന്‍ , രണ്ടുലക്ഷം പേര്‍ക്കായി ആവിഷ്കരിച്ച സാഫല്യം പദ്ധതിയുടെ ഒന്നാം ഘട്ടമായി 10,000 വീട്, മാലിന്യമുക്ത കേരളം, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള പാക്കേജ്, കാസര്‍കോട്ട് അടയ്ക്കാകര്‍ഷക പാക്കേജ്, മുല്ലപ്പെരിയാറില്‍ നാലുവര്‍ഷത്തിനകം പുതിയ അണക്കെട്ട് പൂര്‍ത്തിയാക്കുന്നതിന്റെ മുന്നോടിയായി നിരീക്ഷണ അതോറിറ്റി, ഇടുക്കിയിലെ എല്ലാ കര്‍ഷകര്‍ക്കും ഒരുവര്‍ഷത്തിനകം പട്ടയം എന്നിങ്ങനെ കഴിഞ്ഞ ജൂലൈ എട്ടിന് മാണി നടത്തിയ പ്രഖ്യാപനമെല്ലാം കടലാസിലൊതുങ്ങി.
സ്വയംസംരംഭക വികസനമിഷന്‍ നടപ്പാക്കിയ ആഹ്ലാദത്തിലാണ് ഇത്തവണ ബജറ്റ് അവതരിപ്പിക്കുന്നതെന്നാണ് അവകാശവാദം. കെഎഫ്സി വഴി നടപ്പാക്കുന്ന മിഷന് 2011-12 സാമ്പത്തികവര്‍ഷത്തേക്ക് 25 കോടി രൂപ നീക്കിവച്ചിരുന്നു. പുതിയ ബജറ്റ് അവതരിപ്പിക്കുന്നതു കണക്കിലെടുത്ത് ഫെബ്രുവരി ആദ്യം ഉദ്ഘാടനം നടത്തിയതല്ലാതെ ഒരുരൂപ പോലും ഈയിനത്തില്‍ വിനിയോഗിച്ചിട്ടില്ല. സാഫല്യം ഭവനപദ്ധതി ഉദ്ഘാടനമാകട്ടെ മാര്‍ച്ച് 11നാണ് നടന്നത്. സര്‍ക്കാര്‍ -സ്വകാര്യ ആശുപത്രികളില്‍ സൗജന്യ ചികിത്സ ലഭിക്കുന്ന രാജീവ് ആരോഗ്യശ്രീ പദ്ധതി 2011ല്‍ തന്നെ നടപ്പാക്കുമെന്നായിരുന്നു പ്രഖ്യാപനം. രണ്ടരലക്ഷം രൂപയില്‍ താഴെ വാര്‍ഷികവരുമാനമുള്ള 52 ലക്ഷം കുടുംബത്തിന് സൗജന്യമായും അതിനു മുകളില്‍ വരുമാനക്കാര്‍ക്ക് സ്വമേധയാ പ്രീമിയം അടച്ചും ചേരാമെന്നും പറഞ്ഞു. എന്നാല്‍ , ഒരാള്‍ക്കുപോലും ചികിത്സാസൗജന്യം കിട്ടിയില്ല. കാരുണ്യ ലോട്ടറി വഴി 60 കോടി രൂപയുടെ ചികിത്സാസഹായവിതരണമാണ് പ്രഖ്യാപിച്ചത്. ഇതുവരെ നല്‍കിയത് 17 ലക്ഷം രൂപ മാത്രം. സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ 400 രൂപയാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചതാണ്. ഇത് തന്റെ സൗജന്യമായി മാണി അവകാശപ്പെട്ടു. എന്നാല്‍ , മാസങ്ങളോളം പെന്‍ഷന്‍ തടഞ്ഞുവയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.
കാസര്‍കോട്, ഇടുക്കി, പത്തനംതിട്ട, മലപ്പുറം ജില്ലകളിലായി നാല് മെഡിക്കല്‍ കോളേജായിരുന്നു യുഡിഎഫിന്റെ മുഖ്യപ്രഖ്യാപനം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ സ്വകാര്യസംരംഭകര്‍ക്ക് അടിയറവയ്ക്കുന്ന പദ്ധതിയാണ് ഇത്. ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. പത്തനംതിട്ടയിലെ മെഡിക്കല്‍ കോളേജ് കോന്നിക്ക്കൊണ്ടുപോകുന്നതിനെതിരെ കോണ്‍ഗ്രസ് എംഎല്‍എ തന്നെ രംഗത്തിറങ്ങി. കാര്‍ഷികപ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വയനാട് ജില്ലയ്ക്കായി വാഗ്ദാനം ചെയ്തതൊക്കെയും പാഴ്വാക്കായി. മാലിന്യമുക്തം കേരളം പദ്ധതി ദയനീയ പരാജയമായി. തലസ്ഥാനനഗരമടക്കം നേരിടുന്ന ഗുരുതരമായ മാലിന്യപ്രശ്നത്തിന് പോംവഴി കാണാതെ രാഷ്ട്രീയം കളിക്കുകയാണ് സര്‍ക്കാര്‍ . തിരുവനന്തപുരം അടക്കം പ്രധാന നഗരങ്ങളിലെ കുടിവെള്ളവിതരണ സംവിധാനം മെച്ചപ്പെടുത്തുന്ന പദ്ധതിയും എങ്ങുമെത്തിയില്ല. തിരുവനന്തപുരത്തെ പൈപ്പുകള്‍ മാറ്റി ഡിഐ (ഡക്ടൈല്‍ അയണ്‍) പൈപ്പ് ഇടുമെന്നു പറഞ്ഞെങ്കിലും ഒരിഞ്ച് പൈപ്പുപോലും മാറ്റിയില്ല.
മുന്‍ഗണനാപരിപാടികളായി അവതരിപ്പിച്ച കോട്ടയം മൊബിലിറ്റി ഹബ്ബ്, കോട്ടയം-കുമരകം-ചേര്‍ത്തല ടൂറിസ്റ്റ് ഹൈവേ, പത്തുകോടി രൂപ വീതം വകയിരുത്തിയ വര്‍ക്കല, കോട്ടയം, പാല, മമ്പുറം, മഞ്ചേരി നഗരങ്ങളിലെ റിങ്റോഡുകള്‍ , മലയോരവികസന അതോറിറ്റി, ഹില്‍ ഹൈവേ, വള്ളുവനാട്, ഭരണങ്ങാനം വികസന അതോറിറ്റികള്‍ തുടങ്ങിയവ നടപ്പാക്കാനായില്ല. പാണക്കാട് എഡ്യൂക്കേഷന്‍ ആന്‍ഡ് ഹെല്‍ത്ത് ഹബ്ബ് 200 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള രണ്ട് സര്‍ട്ടിഫിക്കറ്റ് കോഴ്സില്‍ ഒതുങ്ങി. ഇടുക്കി ജില്ലയിലെ എല്ലാ കര്‍ഷകര്‍ക്കും ഒരു വര്‍ഷത്തിനകം പട്ടയം, 25 കോടിയുടെ മീനച്ചില്‍ നദീതട പദ്ധതി, എംഎല്‍എമാര്‍ക്ക് 25 ലക്ഷം വീതം അധിക വിഹിതം തുടങ്ങി പാഴായ വാഗ്ദാനങ്ങളുടെ പട്ടിക നീളുന്നു. ഇത്തവണ സ്വകാര്യപങ്കാളിത്തത്തിലൂന്നിയുള്ള പ്രഖ്യാപനങ്ങള്‍ക്കായിരിക്കും മുന്‍തൂക്കം. സാമ്പത്തിക അച്ചടക്കരാഹിത്യത്തിനെതിരെ താക്കീതുണ്ടാകുമെന്ന മുന്നറിയിപ്പ് സാമൂഹ്യസുരക്ഷാപദ്ധതികളോടുള്ള വെല്ലുവിളിയാണ്.
(കെ എം മോഹന്‍ദാസ്)
deshabhimani 190312
ധനമന്ത്രി കെ എം മാണി തിങ്കളാഴ്ച ബജറ്റ് അവതരിപ്പിക്കുമ്പോള്‍ യുഡിഎഫ് സര്‍ക്കാരിന്റെ കഴിഞ്ഞവര്‍ഷത്തെ ബജറ്റിലെ പ്രധാന പ്രഖ്യാപനമെല്ലാം പാഴ്വാക്കായി തുടരുന്നു. എല്ലാവര്‍ക്കും രണ്ടുലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭ്യമാക്കുമെന്ന് അവകാശപ്പെട്ട രാജീവ് ആരോഗ്യശ്രീ പദ്ധതി, ഒരുലക്ഷം തൊഴില്‍ ഉറപ്പുവരുത്തുന്ന സ്വയംസംരംഭക വികസനമിഷന്‍ , രണ്ടുലക്ഷം പേര്‍ക്കായി ആവിഷ്കരിച്ച സാഫല്യം പദ്ധതിയുടെ ഒന്നാം ഘട്ടമായി 10,000 വീട്, മാലിന്യമുക്ത കേരളം, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള പാക്കേജ്, കാസര്‍കോട്ട് അടയ്ക്കാകര്‍ഷക പാക്കേജ്, മുല്ലപ്പെരിയാറില്‍ നാലുവര്‍ഷത്തിനകം പുതിയ അണക്കെട്ട് പൂര്‍ത്തിയാക്കുന്നതിന്റെ മുന്നോടിയായി നിരീക്ഷണ അതോറിറ്റി, ഇടുക്കിയിലെ എല്ലാ കര്‍ഷകര്‍ക്കും ഒരുവര്‍ഷത്തിനകം പട്ടയം എന്നിങ്ങനെ കഴിഞ്ഞ ജൂലൈ എട്ടിന് മാണി നടത്തിയ പ്രഖ്യാപനമെല്ലാം കടലാസിലൊതുങ്ങി.
ReplyDelete