Monday, March 19, 2012
ഇന്ത്യയില്‍ അസമത്വത്തിന്റെ വികസനം: ഡോ. ബിനായക് സെന്‍
അസമത്വത്തിന്റെ വികസനത്തിനാണ് ഇന്ത്യ സാക്ഷ്യം വഹിക്കുന്നതെന്ന് മനുഷ്യാവകാശപ്രവര്‍ത്തകനായ ഡോ. ബിനായക് സെന്‍ പറഞ്ഞു. ഒരു ചെറിയ വിഭാഗത്തിന്റെ കൈകളില്‍ സമ്പത്ത് കുന്നുകൂടുന്നതിനാല്‍ ധനികന് കൂടുതല്‍ ധനികനാവുകയും ദരിദ്രന് കൂടുതല്‍ ദരിദ്രനാവുകയുംചെയ്യുന്നു. എറണാകുളം ലോ കോളേജില്‍ സംഘടിപ്പിച്ച "പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ആരോഗ്യസുരക്ഷ" സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്നങ്ങളായ പട്ടിണിയും പോഷകാഹാരക്കുറവും വേണ്ടത്ര ശ്രദ്ധിക്കപ്പെടുന്നില്ല. ഇന്ത്യയില്‍ അഞ്ചുവയസ്സിനു താഴെയുള്ള കുട്ടികളില്‍ 44 ശതമാനവും പോഷകാഹാരക്കുറവ് നേരിടുന്നുണ്ട്. പ്രായപൂര്‍ത്തിയായവരും ഗുരുതരമായ പോഷകാഹാരക്കുറവ് നേരിടുന്നു. പട്ടിണിയും പോഷകാഹാരക്കുറവും നേരിടാന്‍ ഇന്ത്യയില്‍ കാര്യമായ പരിപാടികള്‍ ഒന്നുംതന്നെ നടപ്പാക്കിയിട്ടില്ല. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനായി പൊതുവിതരണസമ്പ്രദായം കാര്യക്ഷമമാക്കിയിട്ടില്ല. പൊതുമേഖലയില്‍ ആരോഗ്യസംരക്ഷണത്തിനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ തയ്യാറാകുന്നില്ല. ആരോഗ്യസംരക്ഷണം കോര്‍പറേറ്റ് ആശുപത്രികളുടെ കൈകളിലാണിപ്പോള്‍ . ആസൂത്രണകമീഷനിലെ അംഗങ്ങളുടെ നടപടികള്‍ ഇവയുടെ പ്രവര്‍ത്തനം സുഗമമാക്കുന്ന രീതിയിലാണ്. കമീഷനില്‍ കോര്‍പറേറ്റുകള്‍ക്കായി ഒരു ലോബി പ്രവര്‍ത്തിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ജസ്റ്റിസ് സിറിയക് ജോസഫ് സെമിനാര്‍ ഉദ്ഘാടനംചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. എ എസ് സരോജ അധ്യക്ഷയായി. ഡോ. എന്‍ കെ ജയകുമാര്‍ , പ്രൊഫ. മേഴ്സി തെക്കേക്കര, അഡ്വ. കപില്‍ ചന്ദ്രന് എന്നിവര്‍ സംസാരിച്ചു. എസ് എസ് ഗിരിശങ്കര്‍ സ്വാതവും മിനി പോള്‍ നന്ദിയും പറഞ്ഞു.
സെമിനാറില്‍ പങ്കെടുക്കാനെത്തിയ ബിനായക് സെന്നിനെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് എബിവിപി പ്രവര്‍ത്തകര്‍ തടഞ്ഞു.
deshabhimani 190312
Labels:
രാഷ്ട്രീയം,
വാർത്ത,
വികസനം
Subscribe to:
Post Comments (Atom)

ReplyDelete