Monday, March 19, 2012
എസ്എഫ്ഐ നേതാവിനെ കോണ്‍ഗ്രസ് അക്രമിസംഘം കുത്തിക്കൊന്നു
എസ്എഫ്ഐ ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റും നെടുങ്കണ്ടം ഏരിയ സെക്രട്ടറിയുമായ അനീഷ് രാജനെ(25) കോണ്‍ഗ്രസ് അക്രമിസംഘം കുത്തിക്കൊലപ്പെടുത്തി. ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അറയ്ക്കപ്പറമ്പില്‍ അഭിലാഷിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് കുത്തിക്കൊലപ്പെടുത്തിയത്. പ്രവര്‍ത്തകരോടൊപ്പം സംസാരിച്ചുനില്‍ക്കുകയായിരുന്ന അനീഷിനെ ഇരുളിന്റെ മറവിലെത്തിയ സംഘം പിന്നില്‍നിന്ന് കുത്തുകയായിരുന്നു. കുത്തേറ്റ് നിലത്തുവീണ അനീഷിനെ സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സിപിഐ എം കല്ലാര്‍ ബ്രാഞ്ച് സെക്രട്ടറി വള്ളാംതടത്തില്‍ രാജന്റെ മകനാണ്. സബിതയാണ് അനീഷിന്റെ അമ്മ. സഹോദരങ്ങള്‍ : അജി, അമ്പിളി.
ഞായറാഴ്ച വൈകിട്ട് ആറരയോടെ നെടുങ്കണ്ടം മഞ്ഞപ്പെട്ടി കാമാക്ഷി വിലാസം എസ്റ്റേറ്റിലെ തമിഴ് തൊഴിലാളികളെ കോണ്‍ഗ്രസുകാര്‍ മര്‍ദ്ദിച്ചിരുന്നു. തൊഴിലാളികളെ കോണ്‍ഗ്രസുകാര്‍ ആക്രമിച്ച വിവരമറിഞ്ഞെത്തിയതാണ് അനീഷ്. മുല്ലപ്പെരിയാര്‍ പ്രശ്നത്തെതുടര്‍ന്ന് ഈ മേഖലയില്‍ തമിഴ്തൊഴിലാളികളെ യൂത്ത് കോണ്‍ഗ്രസുകാര്‍ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും പതിവായിരുന്നു. ജോലി കഴിഞ്ഞെത്തിയ തൊഴിലാളികള്‍ ലയങ്ങളില്‍ വിശ്രമിക്കുമ്പോഴാണ് കോണ്‍ഗ്രസ് അക്രമികളെത്തി സംഘര്‍ഷമുണ്ടാക്കിയത്. മര്‍ദനത്തില്‍ പരിക്കേറ്റ കാമാക്ഷിവിലാസം സഫര്‍ഹില്‍ എസ്റ്റേറ്റിലെ തൊഴിലാളികളായ രങ്കയ്യ, അന്‍പ്, ഈശ്വരന്‍ , പളനി, അനന്തമ്മ, രാമത്തായി എന്നിവരെ നെടുങ്കണ്ടത്ത് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
deshabhimani 190312
Subscribe to:
Post Comments (Atom)
എസ്എഫ്ഐ ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റും നെടുങ്കണ്ടം ഏരിയ സെക്രട്ടറിയുമായ അനീഷ് രാജനെ(25) കോണ്‍ഗ്രസ് അക്രമിസംഘം കുത്തിക്കൊലപ്പെടുത്തി. ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അറയ്ക്കപ്പറമ്പില്‍ അഭിലാഷിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് കുത്തിക്കൊലപ്പെടുത്തിയത്. പ്രവര്‍ത്തകരോടൊപ്പം സംസാരിച്ചുനില്‍ക്കുകയായിരുന്ന അനീഷിനെ ഇരുളിന്റെ മറവിലെത്തിയ സംഘം പിന്നില്‍നിന്ന് കുത്തുകയായിരുന്നു. കുത്തേറ്റ് നിലത്തുവീണ അനീഷിനെ സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല
ReplyDelete