വൈദ്യുതി ബോര്‍ഡില്‍ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാന്‍ നീക്കം സജീവമായി. ബോര്‍ഡിനെ കമ്പനിയാക്കുന്നതിന്റെ ഭാഗമയാണ് പെന്‍ഷന്‍ പ്രായം 55ല്‍ നിന്ന് 58 ആയി ഉയര്‍ത്താന്‍ ആലോചിക്കുന്നത്. കമ്പനിവല്‍ക്കരണത്തിനു മുന്നോടിയായി ബോര്‍ഡിന് പെന്‍ഷന്‍ ഫണ്ട് കണ്ടെത്തണം. ഈ സാചര്യത്തില്‍ പെന്‍ഷന്‍ പ്രായം കൂട്ടുന്നത് ബാധ്യത കുറയാന്‍ ഇടയാക്കുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. ഏപ്രില്‍ ഒന്നോടെ ബോര്‍ഡിന്റെ പുനഃസംഘടന പൂര്‍ത്തിയാക്കുമെന്ന് ചെയര്‍മാന്‍ ടി എം മനോഹരന്‍ കണ്ണൂരും കോഴിക്കോട്ടും ഓഫീസര്‍മാരുടെ യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ , ഇക്കാര്യത്തില്‍ ജീവനക്കാരുടെ സംഘടനകള്‍ ഇപ്പേഴും എതിര്‍പ്പ് തുടരുകയാണ്. പെന്‍ഷന്‍ പ്രായം 58 ആക്കി വര്‍ധിപ്പിച്ച് എതിര്‍പ്പ് ശമിപ്പിക്കാനാണ് തീരുമാനം.
പെന്‍ഷന്‍ ഫണ്ടായി 4500 കോടി രൂപ വേണ്ടിവരുമെന്നാണ് 2008ല്‍ കണക്കാക്കിയിരുന്നത്. എന്നാല്‍ , പിന്നീട് ശമ്പള പരിഷ്ക്കരണം അടക്കമുള്ള ബാധ്യതകള്‍ വന്നതിനാല്‍ പെന്‍ഷന്‍ ഫണ്ട് കൂടുതല്‍ കണ്ടെത്തേണ്ടി വരും. കൃത്യമായി തിട്ടപ്പെടുത്തിയിട്ടില്ലെങ്കിലും 8000 കോടിയെങ്കിലും വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. വൈദ്യുതി ബോര്‍ഡ് പ്രതിവര്‍ഷം സര്‍ക്കാരുകൊടുക്കേണ്ട ഡ്യൂട്ടി ഒഴിവാകുന്ന വകയില്‍ 2500 കോടിയും വാട്ടര്‍ അതോറിട്ടയുടെ കുടിശിക എഴുതിത്തള്ളിയ വകയിലുള്ള 524 കോടിയും അടക്കം 3024 കോടിയാണ് പെന്‍ഷന്‍ ഫണ്ടിനാണ് സര്‍ക്കാര്‍ നല്‍കുമെന്ന് പറഞ്ഞിട്ടുള്ളത്. ബാക്കി തുക കൂടികണ്ടെത്തേണ്ട സ്ഥിതിയിലാണ് ബോര്‍ഡ്. പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കമ്പോള്‍ മൂന്നു വര്‍ഷത്തേക്കുള്ള വിരമിക്കല്‍ ഒഴിവാകും. അതിനുസൃതമായി പെന്‍ഷന്‍ ഫണ്ടിന്റെ ബാധ്യത കുറയുമെന്നത് ആശ്വാസമായി ബോര്‍ഡ് കണക്കാക്കുന്നു.
ബോര്‍ഡ് പുസഃസംഘടനയെക്കുറച്ച് ആലോചിക്കാന്‍ ജീവനക്കാരുടെ സംഘടനകളുടെ യോഗം രണ്ടാഴ്ച മുമ്പ് ചെയര്‍മാന്‍ വിളിച്ചിരുന്നു. തിരക്കിട്ട കമ്പനിവല്‍ക്കണത്തോട് ഐഎന്‍ടിയുസി അടക്കമുള്ള സംഘടനകള്‍ അന്ന് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ജീവനക്കാരുടെ സേവനവ്യവസ്ഥകള്‍ അടക്കമുള്ള കാര്യങ്ങളടങ്ങുന്ന ത്രികക്ഷി കരാര്‍ ഇതുമൂലം ഒപ്പുവെച്ചിട്ടില്ല. കരാറിന്റെ കരട് നേരത്തെ തയാറാക്കിയിരുന്നെങ്കിലും സംഘടനകള്‍ വ്യത്യസ്ത അഭിപ്രായങ്ങളില്‍ ഉറച്ചുനല്‍ക്കുകയാണ്. പുതിയ കമ്പനിയുടെ രജിസ്ട്രേഷന്‍ 2011 മാര്‍ച്ച് 14ന് നടത്തിയിരുന്നു. ഇതിലേക്ക് ആസ്തിബാധ്യതകള്‍ ലയിപ്പിച്ചാലേ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയൂ.
(ആര്‍ സാംബന്‍)
deshabhimani 190312

ReplyDelete