പാനൂര്‍ മേഖലയില്‍ ആരംഭിച്ച ആര്‍എസ്എസ്- ബിജെപി പോര് ചെറുവാഞ്ചേരി മേഖലയിലേക്കും. ചെറുവാഞ്ചേരിയില്‍ ആര്‍എസ്എസ് നിര്‍മിക്കുന്ന വ്യാസവിദ്യാനികേതന്‍ പണപ്പിരിവിനെ ചൊല്ലിയാണ് ഏറ്റുമുട്ടല്‍ . ആര്‍എസ്എസ് നേതാക്കള്‍ മേഖലയിലെ കരിങ്കല്‍ക്വാറികളിലും ക്രഷറുകളിലും ചെങ്കല്‍പ്പണകളിലും ഫണ്ട് ശേഖരിക്കാന്‍ ഇറങ്ങുമ്പോള്‍ പണം നല്‍കരുതെന്ന് പറഞ്ഞ് പിരിവുമുടക്കാന്‍ ബിജെപി രംഗത്തിറങ്ങി. ഒരു പ്രമുഖ ക്രഷര്‍ ഉടമയെ സമീപിച്ച് രണ്ടുലക്ഷം രൂപ ആര്‍എസ്എസ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഭീമമായ സംഖ്യയായതിനാല്‍ ഉടമ ബിജെപി ജില്ലാ നേതാവിനെ ബന്ധപ്പെട്ടു. പണം നല്‍കേണ്ടെന്നായിരുന്നു നേതാവിന്റെ മറുപടി.
ക്വാറി ഉടമകളോട് ഒന്നും രണ്ടും ലക്ഷം രൂപയാണ് ആര്‍എസ്എസ് ആവശ്യപ്പെടുന്നത്. ചെറുകിട ക്രഷറുകാരോടും സ്ഥാപന ഉടമകളോടും ഓരോ മുറി നിര്‍മിച്ചു നല്‍കണമെന്ന് കല്‍പിക്കുന്നു. അമ്പതുചാക്ക് സിമന്റ്, ഒരു ലോഡ് കല്ല്, പൂഴി തുടങ്ങിയവ നല്‍കാനും ആവശ്യപ്പെടുന്നു. ആര്‍എസ്എസ് നിയന്ത്രണത്തില്‍ സ്കൂള്‍ നിര്‍മിക്കാന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ബിജെപി നേതൃത്വം. പാറക്കണ്ടി സുധി, എന്‍ ബാലകൃഷ്ണന്‍ , പുരുഷു, കുനിയില്‍ രമേശന്‍ എന്നിവര്‍ ഒരുഭാഗത്തും എ അശോകന്‍ , കല്ലി ഭരതന്‍ , വെള്ളേന്‍ അശോകന്‍ , മങ്ങലാടന്‍ സജീവന്‍ എന്നിവര്‍ മറുഭാഗത്തുമായാണ് ഏറ്റുമുട്ടല്‍ . നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തകരും ചേരിതിരിഞ്ഞതോടെ എന്തും സംഭവിക്കാമെന്ന സ്ഥിതിയാണ്. പ്രദേശത്തെ സമാധാനത്തിനും ഇത് ഭീഷണിയായി.
deshabhimani 190312

ReplyDelete