റെയില്‍വേ ബജറ്റ് പ്രഖ്യാപനങ്ങള്‍ കടലാസില്‍ മാത്രം ഒതുങ്ങുകയാണെന്നും അടിസ്ഥാനസൗകര്യം പോലും ഒരുക്കുന്നില്ലെന്നും എംപിമാരായ ഡോ. ടി എന്‍ സീമയും അഡ്വ. എ സമ്പത്തുംവാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
റെയില്‍വേ മെഡിക്കല്‍കോളേജ്, നേമത്തും കടയ്ക്കാവൂരിലും വാട്ടര്‍ ബോട്ടിലിങ് പ്ലാന്റ്, ചേര്‍ത്തല വാഗണ്‍ ഫാക്ടറി, നേമത്തും കോട്ടയത്തും കോച്ച് യാര്‍ഡ്, ഗുഡ്സ് യാര്‍ഡ് എന്നിവ പ്രഖ്യാപനങ്ങള്‍ മാത്രമായി നില്‍ക്കുന്നു. ബോട്ടിലിങ് പ്ലാന്റ് തമിഴ്നാട്ടിലേക്ക് കടത്താനുള്ള ശ്രമവും നടക്കുകയാണ്. പ്ലാറ്റ്ഫോം, ഫുട്പാത്ത് എന്നിവ ഉയര്‍ത്തല്‍ , പാത ഇരട്ടിപ്പിക്കല്‍ , വൈദ്യുതീകരണം, പുതിയ ട്രെയിനുകള്‍ , അംഗവൈകല്യമുള്ളവര്‍ക്കും രോഗികള്‍ക്കും പ്രത്യേക ടിക്കറ്റ് കൗണ്ടര്‍ തുടങ്ങി അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാന്‍ റെയില്‍വേ വിമുഖത കാട്ടുകയാണ്. കാറ്ററിങ്, സെക്യൂരിറ്റി, പാര്‍സല്‍ സര്‍വീസ് എല്ലാം സ്വകാര്യവല്‍ക്കരിക്കുന്നു. പ്ലാറ്റ്ഫോമില്‍ വില്‍പ്പന നടത്തുന്ന പാസുള്ള തൊഴിലാളികളെ ആര്‍പിഎഫിനെ ഉപയോഗിച്ച് തടയുന്നു. മറ്റുസംസ്ഥാനങ്ങളില്‍ അനധികൃത വില്‍പ്പനക്കാരെപ്പോലും തടയുന്നില്ലെന്നും എംപിമാര്‍ പറഞ്ഞു.
യാത്രക്കാരുടെ സുരക്ഷയ്ക്കായി റെയില്‍വേ ഒന്നും ചെയ്യുന്നില്ല. രണ്ടരലക്ഷം ഒഴിവുകളാണ് റെയില്‍വേയിലുള്ളത്. ഒഴിവുകളിലേക്ക് സ്ത്രീകളെയടക്കം നിയമിക്കുമെന്ന് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചെങ്കിലും ഇതുവരെ നിയമിച്ചിട്ടില്ല. റെയില്‍വേ ഉദ്യോഗസ്ഥര്‍ തന്നെ മദ്യപിച്ച് സ്ത്രീകളോട് മോശമായി പെരുമാറുന്നു. പുതിയ നിയമനങ്ങള്‍ നടത്താതെ റെയില്‍വേ സുരക്ഷ ഉറപ്പാക്കുമെന്ന വാഗ്ദാനം ജനങ്ങളുടെ കണ്ണില്‍പൊടിയിടാനാണ്. റെയില്‍വേയില്‍ സുരക്ഷ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സമരം ചെയ്തവര്‍ക്കെതിരെ കേസെടുത്തു. ഈ കേസ് പിന്‍വലിച്ചില്ലെങ്കില്‍ തീവണ്ടി തടയല്‍ ഉള്‍പ്പെടെയുള്ള സമരം നടത്തുമെന്നും എംപിമാര്‍ പറഞ്ഞു.
deshabhimani 040312
റെയില്‍വേ ബജറ്റ് പ്രഖ്യാപനങ്ങള്‍ കടലാസില്‍ മാത്രം ഒതുങ്ങുകയാണെന്നും അടിസ്ഥാനസൗകര്യം പോലും ഒരുക്കുന്നില്ലെന്നും എംപിമാരായ ഡോ. ടി എന്‍ സീമയും അഡ്വ. എ സമ്പത്തുംവാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ReplyDelete